പാലക്കാടും കൈക്കൂലി പണം പിടികൂടി വിജിലൻസ് 😎. PWD ഓഫീസിൽ നിന്നുമാണ് കൈക്കൂലി പണം പിടികൂടിയത്.
ഡിവിഷണൽ അക്കൗണ്ട്സ് ഓഫിസർ ജെ. സാലുദ്ദീൻ, ജൂനിയർ സൂപ്രണ്ട് സി.രമണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ ശശീധരൻ എന്നിവരിൽ നിന്നാണ് കൈക്കൂലി പണം പിടികൂടിയത്. 2000 രൂപ വീതം ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് സംഘം കണ്ടെത്തി. പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി പണം പിടികൂടിയത്. പാലക്കാട് സ്വദേശിയായ കരാറുകാരന്റെ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം ഇവരെ കയ്യോടെ പൊക്കിയത്.
Read Moreഓപ്പറേഷന് സിന്ദൂർ; ജെയ്ഷെ മുഹമ്മദിന് കനത്ത തിരിച്ചടി. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനുമായ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു!
ഭീകരക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനിയാണ് അബ്ദുള്‍ റൗഫ് അസര്‍. പാക്കിസ്ഥാന് ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്ത് നടത്തിയ മിസൈലാക്രമണത്തിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
Read Moreഎസ്എസ്എൽസി പരീക്ഷാഫലം നാളെ അറിയാം..
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെവിവരങ്ങൾ ഈ വർഷംവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക്പുറമെ ഡിജിലോക്കർ വഴിയും […]
Read Moreകരിമ്പാറ കൽച്ചാടിയിൽ ടാപ്പിംഗ് തൊഴിലാളികളെ കാട്ടാനകൾ ഓടിച്ചു.
കരിമ്പാറ കോപ്പൻ കുളമ്പ് സ്വദേശി മുത്തുവിന്റെയും, കരിമ്പാറ സ്വദേശി ബലേന്ദ്രന്റെയും കൽച്ചാടിയിലുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായി പോയ മോളത്ത് എൽദോസ്, ഭാര്യ സൂസി എന്നിവരെയാണ് കഴിഞ്ഞ ദിവസം രാവിലെ കാട്ടാനകൾ ഓടിച്ചത്. രാവിലെ ആറരയോടെ തോട്ടത്തിൽ എത്തിയ ഇവർ കാട്ടാന തോട്ടത്തിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തോട്ടത്തിൽ നിന്നും മടങ്ങി സമീപത്തുള്ള മറ്റൊരു തോട്ടത്തിന് സമീപം ആനയെ നിരീക്ഷിച്ച് നിൽക്കുമ്പോൾ മറുഭാഗത്തുനിന്ന് പുഴയിറങ്ങി 5 കാട്ടാനകൾ ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ആനകളുടെ ചിഹ്നം വിളി കേട്ടതോടെ ഇരുവരും […]
Read More