ഷഹബാസ് കൊലക്കേസ്; പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു!! പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു.
താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസില്‍ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാഫലം പൊതു വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ വകുപ്പിന് വ്യക്തമായ നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ അനുവദിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥകൾക്ക് പരീക്ഷ എഴുതാൻ ജുവനയില്‍ ബോർഡ് അനുവാദം നല്‍കിയിരുന്നു. എന്നാൽ ഈ വിദ്യാർത്ഥികളുടെ റിസള്‍ട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും ഡിജിഇ അറിയിച്ചു.
Read Moreസ്കിൽ ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നെന്മാറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്‌കൂൾ കേന്ദ്രമായി ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിൾ സെർവീസിങ് ടെക്നീഷ്ൻ, ഗ്രാഫിക് ഡിസൈനിങ് എന്നീ കോഴ്സുകൾക്ക് മെയ് പതിനഞ്ചാം തീയതി വരെ അപേക്ഷിക്കാവുന്നതാണ് .15 – 23 വയസു വരെയുള്ള പത്താം ക്ലാസ് പാസ് ആയവർക്കാണ് യോഗ്യത. ക്ലാസുകൾ ശനി, ഞായർ പൊതു അവധി ദിവസങ്ങളിലായിരിക്കും. എൻ. എസ്. ക്യു. എഫ്. ലെവൽ […]
Read Moreവിവാഹിതരെ സൂക്ഷിക്കുക..😜 കണ്ണൂരിലെ വിവാഹ വീട്ടിലെ മോഷണം; പ്രതി വരന്റെ ബന്ധു.
കണ്ണൂർ കരിവെള്ളൂരിലെ വിവാഹവീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു. വേങ്ങാട് സ്വദേശി വിപിനിയാണ് പിടിയിലായത്. സ്വർണ്ണത്തോടുള്ള ഭ്രമം കൊണ്ടാണ് കവർച്ച നടത്തിയതെന്ന് വിപിനി മൊഴിനൽകി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വർണ്ണം വീട്ടുവരാന്തയിൽ ഉപേക്ഷിച്ചിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂരിൽ വിവാഹദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നത്. കൊല്ലം സ്വദേശി ആർച്ച സ്വർണമാണ് മോഷണം പോയത്.മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭാർതൃവീട്ടിലെത്തിയപ്പോഴാണ് മോഷണം.
Read More