Month: July 2026
പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും പാലക്കാട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്. മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, […]
Read Moreകണ്ണമ്പ്ര കല്ലിങ്കൽപാടത്തെ റബർ കടയിൽ പട്ടാപ്പകൽ മോഷണം നടത്തിയ ആൾ പിടിയിൽ. ഇടുക്കി കുരങ്ങൻപാറയിൽ കീരി രതീഷ് (41) ആണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്!.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് കല്ലിങ്കൽപാടം സുമേഷിന്റെ ഉടമസ്ഥതയിലുള്ള റബർ കടയിൽ മോഷണം നടന്നത്. ഇരുമ്പ് മേശയുടെ വലിപ്പ് തകർത്ത് 25000 രൂപയും മറ്റു രേഖകളും അടങ്ങിയ ബാഗ് ആണ് പ്രതി മോഷ്ടിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ തൊട്ടടുത്ത് തന്നെയുള്ള വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് പ്രതി മോഷണം നടത്തിയത്. സമീപത്തെ സിസിടിവി ദൃശ്യത്തിൽ നിന്നും കടയിൽ കയറിയ ആളുടെതെന്ന് സംശയിച്ച ചിത്രങ്ങൾ സഹിതം സുമേഷ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ ദൃശ്യം കേന്ദ്രീകരിച്ച് വടക്കഞ്ചേരി പോലീസ് അന്വേഷണം […]
Read More