തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി. ക്ഷേത്ര വളപ്പിലെ മണൽപ്പരപ്പിൽ നിന്ന് ആണ് സ്വർണം കിട്ടിയത്. ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതിൽ സ്വർണം പൂശാൻ പുറത്തെടുത്തതിൽ13പവനിലധികം (107 ഗ്രാം) സ്വർണം ആണ് കാണാതായത്. സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണദണ്ഡുകളിൽ ഒന്നാണ്കാണാതെ പോയത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ച സ്വർണം എങ്ങനെ മണലിലെത്തി എന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
Read Moreഷഹബാസ് കൊലക്കേസ്; പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു!! പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു.
താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസില്‍ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാഫലം പൊതു വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ വകുപ്പിന് വ്യക്തമായ നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ അനുവദിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥകൾക്ക് പരീക്ഷ എഴുതാൻ ജുവനയില്‍ ബോർഡ് അനുവാദം നല്‍കിയിരുന്നു. എന്നാൽ ഈ വിദ്യാർത്ഥികളുടെ റിസള്‍ട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും ഡിജിഇ അറിയിച്ചു.
Read Moreസ്കിൽ ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നെന്മാറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്‌കൂൾ കേന്ദ്രമായി ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിൾ സെർവീസിങ് ടെക്നീഷ്ൻ, ഗ്രാഫിക് ഡിസൈനിങ് എന്നീ കോഴ്സുകൾക്ക് മെയ് പതിനഞ്ചാം തീയതി വരെ അപേക്ഷിക്കാവുന്നതാണ് .15 – 23 വയസു വരെയുള്ള പത്താം ക്ലാസ് പാസ് ആയവർക്കാണ് യോഗ്യത. ക്ലാസുകൾ ശനി, ഞായർ പൊതു അവധി ദിവസങ്ങളിലായിരിക്കും. എൻ. എസ്. ക്യു. എഫ്. ലെവൽ […]
Read More