എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെവിവരങ്ങൾ ഈ വർഷംവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക്പുറമെ ഡിജിലോക്കർ വഴിയും […]
Read Moreകരിമ്പാറ കൽച്ചാടിയിൽ ടാപ്പിംഗ് തൊഴിലാളികളെ കാട്ടാനകൾ ഓടിച്ചു.
കരിമ്പാറ കോപ്പൻ കുളമ്പ് സ്വദേശി മുത്തുവിന്റെയും, കരിമ്പാറ സ്വദേശി ബലേന്ദ്രന്റെയും കൽച്ചാടിയിലുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായി പോയ മോളത്ത് എൽദോസ്, ഭാര്യ സൂസി എന്നിവരെയാണ് കഴിഞ്ഞ ദിവസം രാവിലെ കാട്ടാനകൾ ഓടിച്ചത്. രാവിലെ ആറരയോടെ തോട്ടത്തിൽ എത്തിയ ഇവർ കാട്ടാന തോട്ടത്തിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തോട്ടത്തിൽ നിന്നും മടങ്ങി സമീപത്തുള്ള മറ്റൊരു തോട്ടത്തിന് സമീപം ആനയെ നിരീക്ഷിച്ച് നിൽക്കുമ്പോൾ മറുഭാഗത്തുനിന്ന് പുഴയിറങ്ങി 5 കാട്ടാനകൾ ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ആനകളുടെ ചിഹ്നം വിളി കേട്ടതോടെ ഇരുവരും […]
Read Moreസ്കൂൾ വാർഷിക പരിപാടികൾ അടക്കമുള്ളവ സ്കൂൾ പ്രവൃത്തിദിനങ്ങളിൽ നടത്താൻ പാടില്ലെന്ന ഉത്തരവുമായി ബാലാവകാശ കമ്മിഷൻ.
ബാലവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി.മനോജ്കുമാർ ആണ് ഉത്തരവിറക്കിയത്. ഇത്തരം പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30 നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം. സ്‌കൂൾ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സർക്കാരിതര ഏജൻസികളും, ക്ലബ്ബുകളും, വിവിധ സംഘടനകളും സ്‌കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാവു.പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത് കുട്ടിയുടെ അവകാശമാണ്. കുട്ടികൾക്ക് സമ്മർദ്ദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ […]
Read Moreവേടന്‍ വീണ്ടും സര്‍ക്കാര്‍ വേദിയില്‍; സംഗീത പരിപാടി നാളെ ഇടുക്കിയില്‍.
വിവാദത്തില്‍ പെട്ടതിനു ശേഷം ആദ്യമായി റാപ്പര്‍ വേടന്‍ നാളെ പൊതുവേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കിയില്‍ നടക്കുന്ന എന്റെ കേരളം പരിപാടിയിലാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറുന്നത്.നാളെ വൈകിട്ടാണ് വേടന്റെ റാപ്പ് ഷോ. വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന്കഞ്ചാവ്പിടികൂടിയതും കഴുത്തിലണിഞ്ഞ പുലിപ്പല്ല് മാലക്കെതിരെ വനം വകുപ്പ് നടപടി സ്വീകരിച്ചതും മെല്ലാം വിവാദമായിരുന്നു. ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ നാളെ വൈകിട്ട് വേടന്റെ റാപ്പ് ഷോ […]
Read Moreതൃശ്ശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന്. ഗതാഗത നിയന്ത്രണം ഇങ്ങനെ.👇
ജോജി തോമസ് ✍️ ഇന്ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിൻ്റെ ഭാഗമായി സ്വരാജ് റൌണ്ടിൽ യാതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല! കൂടാതെ ഇന്നേ ദിവസം റോഡരികിൽ പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് പോകുവാൻ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ട്രാഫിക്ക് SHO അറിയിച്ചു.സ്വകാര്യവാഹനങ്ങൾക്ക് റൌണ്ടിൻെറ ഔട്ടർ റിങ്ങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ. നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങൾക്ക് അനുമതിലഭിക്കുന്നതിനായി വാഹനത്തിൻെറ നമ്പറും തിരിച്ചറിയൽ രേഖയും കരുതേണ്ടതാണ്. പൂരം ദിവസമായ 6 ന് രാവിലെ 6 മുതൽ […]
Read More