റാപ്പർ വേടനെതിരായ പുലിപല്ല് കേസ്; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വേടന്‍റെ പ്രവർത്തനത്തിൽ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ട്. പുല്ലിപ്പല്ല് വിവാദത്തിൽ വേടനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ടാത്ത ഇടപെടലാണ് നടത്തിയതെന്നും ഗോവിന്ദൻ പ്രതികരിച്ചു.
ദുരന്ത നിവാരണ നടപടികൾ ഇഴയുന്നു. കാലവർഷത്തിനു മുമ്പായി അപകട സാധ്യതയുള്ള മരങ്ങളും മറ്റും വെട്ടിമാറ്റി സുരക്ഷ ഒരുക്കണമെന്നാവശ്യം ശക്തം.
കാലവർഷത്തിനു മുന്നോടിയായി ദുരന്ത നിവാരണ നടപടികൾക്കായി സർക്കാർ നിർദ്ദേശം വന്നെങ്കിലും നടപടികൾ ഇഴയുന്നു. കാലവർഷത്തിനു മുമ്പായി അപകട സാധ്യതയുള്ള മരങ്ങളും മറ്റും വെട്ടിമാറ്റി സുരക്ഷ ഒരുക്കുന്നതിന് നിർദ്ദേശം നിലനിൽക്കുമ്പോൾ നിരവധി ഉണങ്ങിയ മരങ്ങളാണ് നെന്മാറ പോത്തുണ്ടി റോഡിൽ ഭീഷണി ഉയർത്തി നിൽക്കുന്നത്. അളുവശ്ശേരി കുരിശുപള്ളിക്ക് സമീപം കൂറ്റൻ പാലമരം ഉണങ്ങി നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. കൽനാട് ഉണങ്ങിയ ആൽമരവും, പോത്തുണ്ടി ഉദ്യാനത്തിന് മുന്നിലെ വാഹന പാർക്കിങ്ങിന് സമീപമുള്ള കൂറ്റൻ മരവും കൂടാതെ ഇതേ പാതയോരത്ത് നിരവധി […]
Read Moreനെല്ലിയാമ്പതി ചുരം റോഡിൽ കാട്ടുപോത്ത്; വിനോദസഞ്ചാരി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ദൃശ്യം പകർത്തിയത് ബൈജു നെന്മാറ. നെല്ലിയാമ്പതി കുണ്ടറ്ചോല പാലത്തിനു സമീപം ചുരം പാതയിലൂടെ എത്തിയ കാട്ടുപോത്തിനെ കണ്ട് വിനോദസഞ്ചാരി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാട്ടുപോത്ത് വാഹനങ്ങൾക്കിടയിലൂടെ നടന്ന് ഉൾവനത്തിലേക്കു കയറിപ്പോയി. ഇന്നലെ വൈകുന്നേരം നാലരയോടെ ബൈക്ക് യാത്രക്കാരൻ നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നെല്ലിയാമ്പതി-പോത്തുണ്ടി ചുരം റോഡിൽ വന്യമൃഗങ്ങൾ പതിവായി എത്തുന്നത് വിനോദ സഞ്ചാരികളെ ഏറെ ഭീതിയിലാക്കുന്നുണ്ട്.
Read Moreറാപ്പർ വേടന്‍റെ സംഗീത പരിപാടി; തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്. പരിക്കേറ്റ മുഴുവന്‍ പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പോലീസ് ലാത്തി വീശിയതിനു പിന്നാലെ വേടൻ പരിപാടി അവസാനിപ്പിച്ച് മടങ്ങി. ഇന്ന് വൈകിട്ട് പാലക്കാടാണ് സംഭവങ്ങൾ നടമാടിയത്.
വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം നേരത്തെ അവസാനിപ്പിച്ചിരുന്നു. പോലീസ് ലാത്തി വീശയതിനു പിന്നാലെ വേടൻ പരിപാടി അവസാനിപ്പിച്ച് മടങ്ങി. പരിക്കേറ്റ മുഴുവന്‍ പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്‍റെ ഭാഗമായിട്ടാണ് സംഗീത പരിപാടി നടത്തിയത്. സൗജന്യമായിട്ടായിരുന്നു പ്രവേശനം.
Read Moreആരോഗ്യ രംഗത്ത് കേരളം ലോകോത്തര നിലവാരത്തിൽ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിറ്റൂർ താലൂക്ക് ആസ്ഥാന ആശുപത്രിക്കു വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആരോഗ്യമേഖലയടക്കം എല്ലാ മേഖലകളിലും വൻ മുന്നേറ്റമാണുണ്ടായത്. കേരളത്തിൽ എവിടെ തിരിഞ്ഞു നോക്കിയാലും കിഫ്ബി വഴി നടത്തിയ വികസനങ്ങളുടെ സാക്ഷ്യപത്രങ്ങൾ കാണാൻ കഴിയും. പ്രതിപക്ഷ- ഭരണ പക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസന പദ്ധതികൾ കൊണ്ടുവരാൻ ഈ സർക്കാരിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല!! ആറുവരിപ്പാതയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി; എൻട്രിക്കും എക്സിറ്റിനും പ്രത്യേകം പോയിന്റ്.
ജോജി തോമസ് ആറുവരിയില്‍ നിർമാണം പൂർത്തിയായ ദേശീയപാത 66ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനമില്ല!! കാല്‍നടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയില്‍ ട്രാക്ടറുകളും ഓടിക്കാൻ അനുമതിയില്ല! ഇത് വ്യക്തമാക്കുന്ന സൂചനാ ബോർഡുകള്‍ ദേശീയപാതയിലെ എൻട്രികളില്‍ സ്ഥാപിച്ചുതുടങ്ങി. ബൈക്കുകള്‍ക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും യാഥാർഥ്യമായില്ല. ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകളാണ് തയാറാക്കിയിരിക്കുന്നത്. എൻട്രിയിലൂടെ അകത്ത് കടക്കാൻ […]
Read More