Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്May 19, 2025May 19, 2025
കേരളം

തൃശ്ശൂർ – പാലക്കാട് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. കല്ലിടുക്ക് മുതൽ കുതിരാൻ വരെ വാഹനങ്ങളുടെ നീണ്ടനിര. മണിക്കൂറുകളായി യാത്രക്കാർ നിരത്തിൽ. തിങ്കളാഴ്ച ആയതോടെ ജോലി സ്ഥലങ്ങളിൽ സമയത്ത് എത്താൻ കഴിയാതെ യാത്രക്കാർ.

Read More
By ജോജി തോമസ്May 19, 2025May 19, 2025
കേരളം

ദുരന്ത നിവാരണ നടപടികൾ ഇഴയുന്നു. കാലവർഷത്തിനു മുമ്പായി അപകട സാധ്യതയുള്ള മരങ്ങളും മറ്റും വെട്ടിമാറ്റി സുരക്ഷ ഒരുക്കണമെന്നാവശ്യം ശക്തം.

കാലവർഷത്തിനു മുന്നോടിയായി ദുരന്ത നിവാരണ നടപടികൾക്കായി സർക്കാർ നിർദ്ദേശം വന്നെങ്കിലും നടപടികൾ ഇഴയുന്നു. കാലവർഷത്തിനു മുമ്പായി അപകട സാധ്യതയുള്ള മരങ്ങളും മറ്റും വെട്ടിമാറ്റി സുരക്ഷ ഒരുക്കുന്നതിന് നിർദ്ദേശം നിലനിൽക്കുമ്പോൾ നിരവധി ഉണങ്ങിയ മരങ്ങളാണ് നെന്മാറ പോത്തുണ്ടി റോഡിൽ ഭീഷണി ഉയർത്തി നിൽക്കുന്നത്. അളുവശ്ശേരി കുരിശുപള്ളിക്ക് സമീപം കൂറ്റൻ പാലമരം ഉണങ്ങി നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. കൽനാട് ഉണങ്ങിയ ആൽമരവും, പോത്തുണ്ടി ഉദ്യാനത്തിന് മുന്നിലെ വാഹന പാർക്കിങ്ങിന് സമീപമുള്ള കൂറ്റൻ മരവും കൂടാതെ ഇതേ പാതയോരത്ത് നിരവധി […]

Read More
By ജോജി തോമസ്May 19, 2025May 19, 2025
കേരളം

നെല്ലിയാമ്പതി ചുരം റോഡിൽ കാട്ടുപോത്ത്; വിനോദസഞ്ചാരി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ദൃശ്യം പകർത്തിയത് ബൈജു നെന്മാറ. നെല്ലിയാമ്പതി കുണ്ടറ്ചോല പാലത്തിനു സമീപം ചുരം പാതയിലൂടെ എത്തിയ കാട്ടുപോത്തിനെ കണ്ട് വിനോദസഞ്ചാരി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാട്ടുപോത്ത് വാഹനങ്ങൾക്കിടയിലൂടെ നടന്ന് ഉൾവനത്തിലേക്കു കയറിപ്പോയി. ഇന്നലെ വൈകുന്നേരം നാലരയോടെ ബൈക്ക് യാത്രക്കാരൻ നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നെല്ലിയാമ്പതി-പോത്തുണ്ടി ചുരം റോഡിൽ വന്യമൃഗങ്ങൾ പതിവായി എത്തുന്നത് വിനോദ സഞ്ചാരികളെ ഏറെ ഭീതിയിലാക്കുന്നുണ്ട്.

Read More
By ജോജി തോമസ്May 18, 2025May 18, 2025
കേരളം

റാപ്പർ വേടന്‍റെ സംഗീത പരിപാടി; തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്. പരിക്കേറ്റ മുഴുവന്‍ പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പോലീസ് ലാത്തി വീശിയതിനു പിന്നാലെ വേടൻ പരിപാടി അവസാനിപ്പിച്ച് മടങ്ങി. ഇന്ന് വൈകിട്ട് പാലക്കാടാണ് സംഭവങ്ങൾ നടമാടിയത്.

വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം നേരത്തെ അവസാനിപ്പിച്ചിരുന്നു. പോലീസ് ലാത്തി വീശയതിനു പിന്നാലെ വേടൻ പരിപാടി അവസാനിപ്പിച്ച് മടങ്ങി. പരിക്കേറ്റ മുഴുവന്‍ പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്‍റെ ഭാഗമായിട്ടാണ് സംഗീത പരിപാടി നടത്തിയത്. സൗജന്യമായിട്ടായിരുന്നു പ്രവേശനം.

Read More
By ജോജി തോമസ്May 18, 2025May 18, 2025
കേരളം

ആരോഗ്യ രംഗത്ത് കേരളം ലോകോത്തര നിലവാരത്തിൽ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിറ്റൂർ താലൂക്ക് ആസ്ഥാന ആശുപത്രിക്കു വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആരോഗ്യമേഖലയടക്കം എല്ലാ മേഖലകളിലും വൻ മുന്നേറ്റമാണുണ്ടായത്. കേരളത്തിൽ എവിടെ തിരിഞ്ഞു നോക്കിയാലും കിഫ്ബി വഴി നടത്തിയ വികസനങ്ങളുടെ സാക്ഷ്യപത്രങ്ങൾ കാണാൻ കഴിയും. പ്രതിപക്ഷ- ഭരണ പക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസന പദ്ധതികൾ കൊണ്ടുവരാൻ ഈ സർക്കാരിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
By ജോജി തോമസ്May 18, 2025May 18, 2025
കേരളം

ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല!! ആറുവരിപ്പാതയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി; എൻട്രിക്കും എക്സിറ്റിനും പ്രത്യേകം പോയിന്റ്.

ജോജി തോമസ് ആറുവരിയില്‍ നിർമാണം പൂർത്തിയായ ദേശീയപാത 66ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനമില്ല!! കാല്‍നടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയില്‍ ട്രാക്ടറുകളും ഓടിക്കാൻ അനുമതിയില്ല! ഇത് വ്യക്തമാക്കുന്ന സൂചനാ ബോർഡുകള്‍ ദേശീയപാതയിലെ എൻട്രികളില്‍ സ്ഥാപിച്ചുതുടങ്ങി. ബൈക്കുകള്‍ക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും യാഥാർഥ്യമായില്ല. ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകളാണ് തയാറാക്കിയിരിക്കുന്നത്. എൻട്രിയിലൂടെ അകത്ത് കടക്കാൻ […]

Read More
By ജോജി തോമസ്May 18, 2025May 18, 2025
കേരളം

കോഴിക്കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിരക്ഷാസേനയും നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനും ശ്രമം തുടങ്ങി. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.

Read More
By ജോജി തോമസ്May 18, 2025May 18, 2025
കേരളം

‘വേടൻ’ ഇന്ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന സംഗീതനിശയിൽ ആസ്വാദകരെ ആവേശത്തിലാഴ്ത്തും.

റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി) ഇന്ന് പാലക്കാട് നടക്കുന്ന സംഗീത നിശയിൽ ആസ്വാദകരെ ആവേശത്തിൽ ആഴ്ത്തും. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലമ്പുഴ ട്രൈപ്പൻറ ഹോട്ടലിൽ നടക്കുന്ന പട്ടികജാതി-പട്ടികവർഗ സംസ്ഥാന സംഗമത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് വൈകീട്ട് ആറിന് ചെറിയകോട്ടമൈതാനത്ത് വേടൻ നയിക്കുന്ന പ്രവേശനം സൗജന്യമായുള്ള സംഗീതനിശ.

Read More
By ജോജി തോമസ്May 18, 2025May 18, 2025
കേരളം

കത്തോലിക്കാ കോൺഗ്രസ് രാജ്യാന്തരസമ്മേളനത്തിന്റെ ആവേശത്തിമിർപ്പിൽ പാലക്കാട് നഗരം.

ഇന്നത്തെ സമുദായ ശാക്തീകരണ സമ്മേളനത്തിന്റെയും അവകാശ പ്രഖ്യാപന റാലിയുടെയും ആവേശത്തിലാണ് പാലക്കാട് നഗരം. സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന സന്ദേശവുമായി കത്തോലിക്കാ കോൺഗ്രസ് രാജ്യാന്തര സമ്മേളനം പാലക്കാട് നടന്നു. ഇന്ന് ഉച്ചയോടെ പാലക്കാട് കെ . പി. ലോറൻസ് മൈതാനത്ത് നിന്ന് ചക്കാന്തറ സെൻറ് റാഫേൽസ് കത്തീഡ്രലിലേക്ക് ആയിരങ്ങൾ പങ്കെടുത്ത അവകാശ പ്രഖ്യാപന റാലിയും, തുടർന്ന് സമുദായ ശാക്തീകരണ സമ്മേളനവും ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.

Read More
By ജോജി തോമസ്May 18, 2025May 18, 2025
കേരളം

തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്ഥലവും വീടും കൈക്കലാക്കി. പാലക്കാട് വടകരപ്പതി ഗ്രാമപ്പഞ്ചായത്ത് അംഗത്തിൽനിന്ന് തിരിച്ചുപിടിക്കാനാണ് കളക്ടറുടെ ഉത്തരവ്. 

കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പട്ടികജാതി വികസന വകുപ്പിൻ്റെ പദ്ധതിയിൽനിന്ന് പഞ്ചായത്തംഗം സ്ഥലവും വീടും സ്വന്തമാക്കിയെന്ന് കണ്ടെത്തൽ. കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാൻ പാലക്കാട് കളക്ടർ ഉത്തരവിട്ടു. പാലക്കാട് ചിറ്റൂർ താലൂക്കിലെ വടകരപ്പതി പഞ്ചായത്തിലാണ് തട്ടിപ്പുനടന്നത്. പഞ്ചായത്തംഗം മഞ്ജുളാദേവിക്കെതിരെയാണ് നടപടി. ഭരണമുന്നണിയിൽപ്പെട്ട ആർബിസിയുടെ സ്വതന്ത്ര അംഗമാണ് എം. മഞ്ജുളാദേവി. പ്രദേശവാസിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തായത്. 2017-ലാണ് സംഭവം നടന്നത്. ഒരുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിന് പട്ടികജാതി വികസനവകുപ്പിന്റെ ഭൂരഹിത പുനരധി വാസ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous