പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 4.41 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. താഴെക്കാണുന്ന വെബ്സൈറ്റുകളിൽ ഫലം അറിയാം👇 www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in
കേരളത്തില്‍ കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. 182 കോവിഡ് കേസുകളാണ് ഈ മാസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.
Read Moreസമരജ്വാല തെളിയിച്ച് ആശമാർ; സമരം 100 ദിവസം പിന്നിട്ടു..
ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരത്തിന്റെ 100-ാം ദിവസമായ ഇന്നലെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരജ്വാല തെളിയിച്ചു. രാപകൽ സമരയാത്ര ക്യാപ്റ്റനും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എ. ബിന്ദു പ്രതിഷേധജ്വാല തെളിയിച്ച് പ്രവർത്തകർക്ക് കൈമാറി. അഞ്ചിന് കാസർകോട്ടുനിന്നാരംഭിച്ച സമരയാത്രയിലെ അംഗങ്ങളാണ് സമരജ്വാല തെളിയിച്ചത്.
Read Moreതലമുടി വച്ചുപിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പനമ്പിള്ളി നഗർ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.
ഡോക്ടർ ശരത് കുമാർ, ജീവനക്കാരായ ഗോകുൽ, കണ്ടാലറിയാവുന്ന ഒരു സ്ത്രീ എന്നിവർക്കെതിരെയാണ് നടപടി. വൈപ്പിൻ സ്വദേശിയായ സനിലിൻ്റെ പരാതിയെ തുടർന്നാണ് കേസ്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ടാണ് സനിൽ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലേക്കെത്തി മുടി വെച്ചുപിടിപ്പിച്ചത്. എന്നാൽ പിന്നീട് അസഹനീയമായ തലവേദന അനുഭവപ്പെടുകയും കൂടുതൽ പരിശോധനകളിൽ മുടി പിടിപ്പിച്ച ഭാഗത്ത് മാംസം തിന്നുതീർക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Read Moreസ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ; വിപണികൾ സജീവം.
ജോജി തോമസ് വ്യാപാര സ്ഥാപനങ്ങൾ സ്കൂൾ സീസൺ കച്ചവടത്തിന് ഒരുങ്ങി. വ്യാപാരം നടക്കുന്നില്ലെന്ന് വ്യാപാരികളും. വ്യാപാരസ്ഥാപനങ്ങൾ സ്കൂൾ വിപണി ലക്ഷ്യമാക്കി നോട്ടുബുക്കുകൾ, പെൻസിൽ ബോക്സ്, ബാഗ്, വാട്ടർബോട്ടിൽ, കുട, പേന, പെൻസിൽ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പല വർണ്ണത്തിലും വലിപ്പത്തിലും ഒരുക്കി പ്രദർശിപ്പിച്ച് വ്യാപാരത്തിന് ഒരുങ്ങിയിരിക്കുകയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും വ്യാപാരം കാര്യമായി നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രധാന വ്യാപാരം നടക്കുന്ന നോട്ടുബുക്കുകൾ തുടങ്ങിയവ സ്കൂൾ അധികൃതർ നിർബന്ധിച്ചു വില്പന നടത്തുന്നതിനാലും, പുസ്തകങ്ങൾ പൊതിയുന്നതിന് […]
Read More