മദ്യപിക്കാൻ പണംനൽകാത്തതിന് മകൻ അമ്മയെ കമ്പികൊണ്ട് ക്രൂരമായി ആക്രമിച്ചു. പാലക്കാട് ചിറ്റൂരിനടുത്ത് കന്നിമാരി സ്വദേശി ജയപ്രകാശാണ് അമ്മ കമലാക്ഷിയെ ആക്രമിച്ചത്. ജയപ്രകാശിനെ (48) പോലീസ് അറസ്റ്റുചെയ്തു. ഗുരുതരമായി പരിക്കേറ്റ കമലാക്ഷിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ജയപ്രകാശിനെ ചിറ്റൂർ പോലീസ് അറസ്റ്റുചെയ്തു.
Read Moreഅട്ടപ്പാടിയിൽ കാട്ടാന എടുത്തെറിഞ്ഞ സംഭവം; പരിക്കേറ്റയാൾ മരിച്ചു.
അഗളി അട്ടപ്പാടി ചീരക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പുതൂർ പഞ്ചായത്ത് ചീരക്കടവ് ഉന്നതിയിലെ മല്ലൻ (70) ചികിത്സയിലിരിക്കെ മരണപ്പെട്ടു. കാട്ടാന ആക്രമണം ഉണ്ടായ സ്ഥലത്തുനിന്നും പരിക്കേറ്റ മല്ലനെ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇന്ന് മല്ലൻ മരണപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ ചീരക്കടവിൽനിന്ന് ഒരു കിലോമീറ്റർ അകലെ നെച്ചിക്കോണം പ്രദേശ ത്തായിരുന്നു സംഭവം. നാൽക്കാലിക ളെ മേയ്ക്കുന്നതിനിടെ മല്ലൻ മൂന്നംഗ കാട്ടാനക്കൂട്ടത്തിനുമുന്നിൽ പെടുക യായിരുന്നു. കാട്ടാന എടുത്തെറിഞ്ഞ തിനെതുടർന്നു മല്ലൻ്റെ നട്ടെല്ലിനും വാ രിയെല്ലുകൾക്കും തോളെല്ലിനും പരിക്കേറ്റിരുന്നു.
Read Moreനിലമ്പൂരിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.
നിലമ്പൂരിൽ സിപിഎം നേതാവും മുൻ എംഎൽഎ യുമായ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. നിലമ്പൂരിൽ സ്വരാജ് സമ്മതനാണെന്നും ഗോവിന്ദൻ പറഞ്ഞു.
Read Moreപോത്തുണ്ടി അണക്കെട്ടിലെ തകരാറിലായ ഷട്ടർ പുനസ്ഥാപിച്ചു.
പോത്തുണ്ടി അണക്കെട്ടിലെ തകരാറിലായ ഇടതുകര കനാൽ ഷട്ടർ അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിച്ചു. പാലക്കാട് മെക്കാനിക്കൽ എൻജിനീയറിങ് ഡിവിഷന്റെ നേതൃത്വത്തിലാണ് ഇടതുകര കനാലിലേക്ക് വെള്ളം തുറക്കുന്ന ഷട്ടർ പുനസ്ഥാപിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി വിദഗ്ധരുടെ നേതൃത്വത്തിൽ ഇരുമ്പ് വടങ്ങളും, കപ്പികളും, പുള്ളറുകളും ഷട്ടർ വലിക്കുന്ന ഡാമിലെ ക്രയിനും ഉപയോഗിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ കുടുങ്ങിക്കിടന്ന ഷട്ടർ ഉയർത്തി തകരാറുകൾ പരിഹരിച്ച് പുനസ്ഥാപിച്ചത്. അണക്കെട്ടിലെ തകരാറിലായി കുടുങ്ങിക്കിടന്ന ഷട്ടർ പുറത്തെടുത്ത് പുനഃസ്ഥാപിക്കുന്നതിന് ജലസേചന വകുപ്പ് 3 ലക്ഷം രൂപയുടെ കരാർ നടപടികൾ മെക്കാനിക്കൽ […]
Read More