നിലമ്പൂരിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.
നിലമ്പൂരിൽ സിപിഎം നേതാവും മുൻ എംഎൽഎ യുമായ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. നിലമ്പൂരിൽ സ്വരാജ് സമ്മതനാണെന്നും ഗോവിന്ദൻ പറഞ്ഞു.
Read Moreപോത്തുണ്ടി അണക്കെട്ടിലെ തകരാറിലായ ഷട്ടർ പുനസ്ഥാപിച്ചു.
പോത്തുണ്ടി അണക്കെട്ടിലെ തകരാറിലായ ഇടതുകര കനാൽ ഷട്ടർ അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിച്ചു. പാലക്കാട് മെക്കാനിക്കൽ എൻജിനീയറിങ് ഡിവിഷന്റെ നേതൃത്വത്തിലാണ് ഇടതുകര കനാലിലേക്ക് വെള്ളം തുറക്കുന്ന ഷട്ടർ പുനസ്ഥാപിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി വിദഗ്ധരുടെ നേതൃത്വത്തിൽ ഇരുമ്പ് വടങ്ങളും, കപ്പികളും, പുള്ളറുകളും ഷട്ടർ വലിക്കുന്ന ഡാമിലെ ക്രയിനും ഉപയോഗിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ കുടുങ്ങിക്കിടന്ന ഷട്ടർ ഉയർത്തി തകരാറുകൾ പരിഹരിച്ച് പുനസ്ഥാപിച്ചത്. അണക്കെട്ടിലെ തകരാറിലായി കുടുങ്ങിക്കിടന്ന ഷട്ടർ പുറത്തെടുത്ത് പുനഃസ്ഥാപിക്കുന്നതിന് ജലസേചന വകുപ്പ് 3 ലക്ഷം രൂപയുടെ കരാർ നടപടികൾ മെക്കാനിക്കൽ […]
Read Moreകനത്ത മഴ; വിതയും ഞാറ്റടിയും വെള്ളത്തിൽ മുങ്ങി.
തുടർച്ചയായ കനത്ത മഴയിൽ ഒന്നാംവിള വിത നടത്തിയതും ഞാറുപാകിയ നെൽപ്പാടങ്ങളും വെള്ളത്തിൽ മുങ്ങി. ഞാറ്റടി തയ്യാറാക്കാനായി വിത്തുപാകിയ തിരുവഴിയാട് പുത്തൻതറ പാടശേഖര മേഖലയിലെ നിരവധി നെൽപ്പാടങ്ങൾ വെള്ളം വാർന്നു പോകാതെ മുളച്ചു പൊന്തിയ ഞാറ്റടികൾ നാലുദിവസത്തിലേറെയായി വെള്ളത്തിനടിയിലാണ്. കൈപ്പഞ്ചേരി, ഇടിയം പൊറ്റ മേഖലകളിലെ പൊടിയിൽ വിതച്ച നെൽപ്പാടങ്ങളിലും വെള്ളം മുങ്ങി കിടക്കുകയാണ്. ദിവസങ്ങളായി വെള്ളം മുങ്ങി കിടക്കുന്നതിനാൽ മുളച്ചു വന്ന നെൽ ചെടികൾ അഴുകി തുടങ്ങിയതായി കർഷകർ പറഞ്ഞു. ഉമ ഇനത്തിൽപ്പെട്ട മൂപ്പ് കുറഞ്ഞ നെല്ലാണ് മിക്ക […]
Read More