ക്രിസ്തുരാജ ദേവാലയത്തിൽ ഇടവക ദിനവും പൊതുസമ്മേളനവും നടത്തി. വികാരി ജനറൽ മോൺ. റവ. ഫാ. ജീജോ ചാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി അധ്യക്ഷനായി. വിശുദ്ധ കുർബാനക്കു ശേഷം സമ്മാനദാനം, മുതിർന്നവരെ ആദരിക്കൽ, കലാപരിപാടികൾ തുടർന്ന് സ്നേഹ വിരുന്നും നടന്നു. സെന്റ്. റീത്താസ് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ബീഡ് (സിഎംസി), പാസ്റ്ററൽ കൗൺസിൽ അംഗം ജീസൻ പതിയാൻ, കെ. എഫ്. ആൻറണി, കൈകാരന്മാർ ടോമി ഒളശയിൽ, ഷാജി കളമ്പാടൻ തുടങ്ങിയവർ സംസാരിച്ചു.
Read Moreബംഗാളി സംഗീതത്തിന്റെ അകമ്പടിയിൽ നടീൽ ആരംഭിച്ചു.
മഴ കിട്ടിയതോടെ പാടശേഖരങ്ങളിൽ നടീല്‍ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനു കീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നല്ല മഴയില്‍ വെള്ളം കെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്‍തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് ബംഗാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍, കയ്പഞ്ചേരി, തിരുവഴിയാട് പാടശേഖരങ്ങളിൽ നടീല്‍ പണികൾക്കായി എത്തിയത് ബംഗാളിലെ പശ്ചിമ കല്‍കത്തയില്‍ നിന്നുള്ള 50 പേരടങ്ങുന്ന സംഘമാണ് നടീല്‍ പണികൾ നടത്തുന്നത്. പോക്കറ്റിൽ മൊബൈലിൽ […]
Read Moreറബ്ബർ ടാപ്പിംഗ് തൊഴിലാളികളും തോട്ടം ഉടമകളും പ്രതിസന്ധിയിൽ.
റബ്ബർ മേഖലയിൽ ടാപ്പിംഗ് തൊഴിലാളികളും കർഷകരും പ്രതിസന്ധിയിൽ. കടുത്ത ചൂടിനെ തുടർന്ന് ഫെബ്രുവരി അവസാനവും മാർച്ച് പകുതിയോടെയും നിർത്തിവെച്ച ടാപ്പിംഗ് പുനരാരംഭിക്കാത്തതുമൂലം തൊഴിൽ നഷ്ടപ്പെടുന്നതായി പരാതി. ശക്തമായ വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷവും നേരത്തെ എത്തിയതോടെ ബഹുഭൂരിപക്ഷം തോട്ടങ്ങളിലും മഴമറ ( പ്ലാസ്റ്റിക് ഷെയ്ഡ്) സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം മഴ ആരംഭിച്ചിട്ടും റബ്ബർ ടാപ്പിംഗ് ആരംഭിക്കാത്തതു മൂലം തൊഴിലാളികൾക്ക് തൊഴിലും ഉടമകൾക്ക് വരുമാനവും നഷ്ടമാകുന്നു. വേനൽ മഴയെ തുടർന്ന് കാലവർഷവും നേരത്തെ എത്തിയതോടെ റബ്ബർ മരങ്ങളിൽ പശ […]
Read Moreവിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്… കാഴ്ചകൾ മനോഹരമാണ് 😍 ഒപ്പം മലയോര മേഖലയിലെ ഇടങ്ങൾ അപകടം നിറഞ്ഞതുമാണ്.⚠️ 👇
കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിലെ അപകടം. കാൽവഴുതി വീണ അപകടത്തിൽ മുതലമട നെണ്ടൻകിഴായ സ്വദേശി സജീഷ് അപകടത്തിൽപ്പെട്ടു. സുരക്ഷ ഉറപ്പാക്കിയുള്ള സഞ്ചാരങ്ങൾ നടത്തുക.. ജാഗ്രതൈ..
Read More