Author: ജോജി തോമസ്

കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണ യുവതിക്കു ദാരുണന്ത്യം.

വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോണ്‍ക്രീറ്റ്കോണിപ്പടിയില്‍ നിന്ന് വീണ് ചികില്സയിലായിരുന്ന യുവതിക്കാണ് ദാരുണാന്ത്യം. കോഴിക്കോട് ഉള്ളിയേരി സ്വദേശി മാമ്പൊയില്‍ അസ്മയാണ് (45) മരിച്ചത്. ടെറസിന് മുകളിലിട്ട തുണിയെടുക്കാൻ പോകുന്നതിനിടെയാണ് തെന്നി വീണത്.

Read More

നാളെ സംസ്ഥാനവ്യാപകമായി SFI പഠിപ്പ് മുടക്ക്.

 നാളെ സംസ്ഥാനവ്യാപകമായി എസ്എഫ്ഐയുടെ പഠിപ്പ്മുടക്ക്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെയാണ് പ്രതിഷേധം. കേരളസർവകലാശാലയിൽ നടത്തിയ സമരത്തിനിടെ 26 പേരെ പോലീസ് റിമാൻഡ് ചെയ്തു. 

Read More

പണിമുടക്ക് യാത്രക്കാർ വലഞ്ഞ്… KSRTC ബസുകൾ തടഞ്ഞ് സമരാനുകൂലികൾ!

കേന്ദ്രനയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 9 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്.   കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെയാണ് റെയിൽവേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാർ പെരുവഴിയിലായത്. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാർ കാത്തുകിടക്കുകയാണ്.

Read More

ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ഷ​ണി; ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി.👇

എ​റ​ണാ​കു​ളം കു​റു​മ​ശേരി​യി​ല്‍ ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി. കു​റു​മ​ശേ​രി സ്വ​ദേ​ശി മ​ധു മോ​ഹ​ന​ന്‍ (46) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. കേ​ര​ള ബാ​ങ്ക് ആ​ണ് ജ​പ്തി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇന്നലെ കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ർ മ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ജ​പ്തി നോ​ട്ടീ​സ് പതിക്കു​ക​യാ​യി​രു​ന്നു. 37 ല​ക്ഷം രൂ​പ​യു​ടെ ലോ​ണ്‍ കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന​താ​യി കുടും​ബം പ​റ​യു​ന്നു.

Read More

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ 10ന് ആരംഭിക്കും.

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ 10-ന് ആരംഭിക്കും. ജില്ലയില്‍ ആകെ 2568 പേരാണ് പരീക്ഷ എഴുതുന്നത്. ഒന്നാം വര്‍ഷം 890 പേരും രണ്ടാം വര്‍ഷം 1678 പേരുമാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ 28 പഠന കേന്ദ്രങ്ങളിലെ പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്.

Read More