Author: ജോജി തോമസ്

ഒരു സിനിമയെടുക്കുന്നുണ്ട്, സെന്‍സര്‍ ബോര്‍ഡിന്റെ കൈവശമു ള്ള ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് ഹരീഷ് വാസുദേവൻ.

സുരേഷ് ​ഗോപിയുടെ പുതിയ സിനിമയായ ജെഎസ്‌കെ വിവാദത്തിനിടെ സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. ആണ്‍ ദൈവങ്ങളുടേയും പെണ്‍ ദൈവങ്ങളുടേയും പട്ടിക വേണമെന്നാണ് ആവശ്യം. അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നത്. തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതിന് വേണ്ടിയാണ് പട്ടിക ആവശ്യപ്പെട്ടതെന്ന് ഹരീഷ് പറയുന്നു. ഇതില്‍ ആണ്‍ ദൈവങ്ങളെത്ര, പെണ്‍ ദൈവങ്ങളെത്ര എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഹരീഷ് പറയുന്നു. താന്‍ ചെയ്യുന്ന ചിത്രത്തില്‍ ബലാത്സംഗത്തിനിരയാകുന്ന ഒരു സ്ത്രീയാണ് […]

Read More

പോത്തുണ്ടി ഉദ്യാനത്തിലെ ജീവനക്കാരെ ആക്രമിച്ചു.

 പോത്തുണ്ടി ഉദ്യാനത്തിലെ ജീവനക്കാർക്കു സാമൂഹികവിരുദ്ധരുടെ ആക്രമണ ത്തിൽ പരുക്കേറ്റു. സാഹസിക റൈഡിലെ ജീവനക്കാരൻ എലവഞ്ചേരി സ്വദേശി അജിത്ത് (27), (27) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. ഒരു പ്രകോപനവുമില്ലാതെ പ്രദേശത്തുള്ള ഏതാനും  പേർ എത്തുകയും ഗാർഡന്റെ പടി പൂട്ടുകയും പിന്നീട് വാക്കു തർക്കത്തിനിടെ മർദിക്കുകയും ചെയ്‌തതായി ജീവനക്കാർ പറഞ്ഞു. പരുക്കേറ്റ സുജിത്തിനെയും അജിത്തിനെയും  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരുന്ന പൊലീസ് രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യതുവരുന്നു. 

Read More

പൂച്ച മാന്തി; ചികിത്സയിലായിരുന്ന പതിനൊന്നുകാരിക്ക് ദാരുണാന്ത്യം.. പൂച്ച മാന്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു. പന്തളം കടക്കാട് സുമയ്യ മൻസിലിൽ അഷറഫിന്റെ മകൾ ഹന്ന അഷറഫ് ആണ് മരണപ്പെട്ടത്.👇

ജൂലൈ രണ്ടിനാണ് കുട്ടിയെ പൂച്ച മാന്തിയത്. പേവിഷ പ്രതിരോധ വാക്സിന്റെ ഡോക്സ് കുട്ടി എടുത്തിരുന്നെന്നാണ് സൂചന. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തശേഷം ചില അസ്വസ്ഥതകൾ ഉണ്ടായതോടെ വീണ്ടും പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Read More

100 കോടി തട്ടിപ്പു നടത്തിയ മലയാളി ദമ്പതികൾ കെനിയയിലേക്കു കടന്നു.. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നും പൊലീസ് 😎

ബെംഗളൂരുവില്‍ ഇടപാടുകാരെ വഞ്ചിച്ച് 100 കോടിയിലേറെ രൂപ തട്ടിയ മലയാളി ദമ്പതികള്‍ കെനിയയിലേക്ക് കടന്നു. ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച ആലപ്പുഴ സ്വദേശി ടോമി എം വര്‍ഗീസും ഭാര്യ സിനിയും കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കാണ് മുങ്ങിയത്. വ്യാഴാഴ്ച മുംബൈയില്‍ നിന്നാണ് ഇരുവരും നാടുവിട്ടത്. ഇവര്‍ക്കെതിരെ ബെംഗളൂരു പൊലീസിന് 430പേര്‍ പരാതി നല്‍കി. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നും പൊലീസ് പറ‍ഞ്ഞു. ബെംഗളൂരു രാമമൂര്‍ത്തി നഗറില്‍ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള എ ആന്‍ഡ് എ ചിറ്റ്‌സില്‍ ചൊവ്വാഴ്ച വരെ ഇവരെത്തിയിരുന്നു. അസുഖബാധിതനായ […]

Read More