മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മേലാർകോട് കെ.പി. ലോറൻസിന്റെ സ്‌മരണാർഥം ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപനത്തിനും പ്രവർത്തനത്തിനും തുടക്കമായി. മുൻമന്ത്രി വി.സി. കബീർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫൗണ്ടേഷനു രൂപം നൽകി. കോൺഗ്രസ് നേതാക്കളായ എ. ഗോപിനാഥൻ മാസ്റ്റർ, കെ. വി. കണ്ണൻ, ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ എം.എൻ. സുബ്രഹ്‌മണ്യൻ, കേരകേസരി സി. ആർ. ഭവദാസ്, സരസ്വതി രാമചന്ദ്രൻ, ചിദംബരം കുട്ടി മാസ്റ്റർ, ചെന്താമരാക്ഷൻ എലവഞ്ചേരി, സുന്ദരൻ പന്നിയങ്കര, എം.കെ. അശോക് […]
Read MoreAuthor: ജോജി തോമസ്
KSEB അറിയിപ്പ്…
ഇന്ന് അർദ്ധരാത്രി മുതൽ ദേശീയ പൊതുപണിമുടക്കാണ്. പൊതു പണിമുടക്കിൽ കേരളത്തിലെ വൈദ്യുതി മേഖല യിലെ ജീവനക്കാരും പങ്കെടുക്കുന്നു. മാന്യ ഉപഭോക്താക്കൾക്ക് വൈദ്യുത ഓഫീസിൽ നിന്നും ലഭിക്കേണ്ടുന്ന എല്ലാസേവനങ്ങളും തടസപ്പെടും. അപകടമോ, അടിയന്തിര സാഹചര്യമോ ഉണ്ടായാൽ 9496011138 നമ്പറിൽ ബന്ധപ്പെടുക. കൂടാതെ അടിയന്തര അപകടസാഹചര്യം കണ്ടാൽ 1912, 9496010101 എന്നീ നമ്പരിലും ബന്ധപെടാവുന്നതാണ്.
Read Moreഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് സിംഗിൾ ബെഞ്ച്.
ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് സിംഗിൾ ബെഞ്ച്. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്. 2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്.
Read Moreനിപ വ്യാപനം ഒഴിവാക്കാന്‍ കർശന നടപടികളുമായി മന്ത്രി വീണാ ജോര്‍ജ്.
പാലക്കാട് ജില്ലയിൽ നിപ വ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നിരിക്ഷണ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ പാലക്കാട് ജില്ലയില്‍ 173 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. അതില്‍ 100 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലും 73 പേര്‍ സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലുമുണ്ട്. 52 പേര്‍ ഹൈ റിസ്‌കിലും 48 പേര്‍ ലോ റിക്‌സിലുമുള്ളവരാണ്. പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് കര്‍ശന നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.
Read Moreഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ, ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും!
സംസ്ഥാനത്തെ സ്‌കൂളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കും. ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും. സെപ്റ്റംബർ എട്ടിന് തുറക്കും. ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്‌മസ് പരീക്ഷ. ക്രിസ്‌മസ് അവധിക്ക് ഡിസംബർ 19-ന് സ്കൂളടച്ച് 29-ന് തുറക്കും. പ്ലസ് പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22-നും, പ്ലസ് വൺ, പ്ലസ്‌ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും നടക്കും. വാർഷികപരീക്ഷ മാർച്ച് രണ്ടുമുതൽ 30 […]
Read Moreചർച്ച പരാജയം; സ്വകാര്യബസുകൾ നാളെ പണിമുടക്കും; 22 മുതൽ അനിശ്ചിതകാല സമരം.
സംസ്ഥാനത്ത് സ്വകാര്യബസുകൾ നാളെ സൂചനാ പണിമുടക്ക് നടത്തും. ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമരസമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, ഈമാസം 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ പുതുക്കിനൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, ബസ് തൊഴിലാളികൾക്കു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതു പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ബസ് […]
Read More