Author: ജോജി തോമസ്

ചില്ലി കൊമ്പൻ ചക്ക തിന്നാൻ ജനവാസ മേഖലയിൽ

ജോജി തോമസ്  നെല്ലിയാമ്പതി തോട്ടം മേഖലയോട് ചേർന്നുള്ള പടികളിൽ ചില്ലി കൊമ്പൻ എത്തി. കഴിഞ്ഞ ദിവസങ്ങളിലാണ് കൂനമ്പാലം നൂറടി ഭാഗങ്ങളിലെ പാടുകൾക്ക് സമീപം ചില്ലി കൊമ്പൻ എത്തിയത്. ചക്കയും മാങ്ങയും ഇഷ്ടപ്പെടുന്ന ചില്ലി കൊമ്പൻ വീടുകളോട് ചേർന്നുള്ള പ്ലാവിലെ ചക്ക തിന്നാനാണ് സാധാരണ എത്താറുള്ളത്. ചില്ലി കൊമ്പൻ വരുന്നത് സാധാരണമായതിനാൽ പ്രദേശവാസികൾ മൊബൈലിൽ വീഡിയോ, ചിത്രങ്ങൾ എടുക്കുന്നത് എപ്പോഴും സജീവമാണ്

Read More

കെ. ബാബു എംഎൽഎയുടെ മാതാവ് ലക്ഷ്മി അന്തരിച്ചു

കെ. ബാബു എംഎൽഎയുടെ മാതാവ് ലക്ഷ്മി അന്തരിച്ചു നെന്മാറ എം.എൽ.എ, കെ. ബാബുവിന്റെ അമ്മ നെന്മാറ പേഴുംപാറ ശ്രീദളത്തിൽ എൻ. ലക്ഷ്മി (85) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭർത്താവ് പരേതനായ കെ. കിട്ട. മക്കൾ: കെ. ബാബു എം.എൽ.എ, കമലം, സുശീല, ഓമന, മോഹനൻ (മലബാർ സിമെന്റ്സ് ). മരുമക്കൾ: വിജി, പരേതരായ എം.റോഷ ( അധ്യാപിക ), സ്വാമിനാഥൻ, കേശവൻ, സൗന്ദരരാജ്. സംസ്കാരം ശനിയാഴ്ച 10 മണിക്ക് നെന്മാറ […]

Read More

പത്താം ക്ലാസ് പാസായവർക്ക് പോസ്റ്റ് ഓഫീസിൽ അവസരം

പത്താം ക്ലാസ് പാസായവർക്ക് പോസ്റ്റ് ഓഫീസിൽ അവസരം; 30,041 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 23 വരെ   പത്താം ക്ലാസ് പാസായവർക്ക് നിരവധി ജോലി അവസരവുമായി തപാൽ വകുപ്പ്. ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) അടക്കമുള്ള ജോലിക്കായി അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുകളാണ് ആകെയുള്ളത്. 27 കേരള സർക്കിളുകളിലും ഒഴിവുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23ആണ്. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് […]

Read More

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ; അഴിക്കുള്ളിൽ ആയത് കഴിഞ്ഞ ഞായറാഴ്ച കാസർഗോഡ് നിന്ന് ഒളിച്ചോടിയ ഹസീനയും, കാമുകൻ സമദും: പതിമൂന്നും എട്ടും വയസുള്ള മകളേയും മകനേയും ഉപേക്ഷിച്ച്‌ നാടുവിട്ട യുവതിയേയും ഇതിന് പ്രേരിപ്പിച്ച കാമുകനേയും ചന്തേര പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പടന്ന കാവുന്തലയിലെ പ്രവാസിയായ ടി.കെ.ഹൗസില്‍ അഷ്റഫിന്റെ ഭാര്യ ഹസീന (33), കാമുകന്‍ പടന്ന കാവുന്തലയിലെ അബ്ദുള്‍റഹിമാന്റെ മകന്‍ എ.കെ.അബ്ദുള്‍ സമദ്(40) എന്നിവരെയാണ് ചന്തേര എസ്‌ഐ എം.വി.ശ്രീദാസ് അറസ്റ്റ് […]

Read More

ഓണാഘോഷം: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചാൽ കർശന നടപടി

കോഴിക്കോട്‌ > ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും വാഹനങ്ങളിൽ അതിരു കടക്കുന്ന ആഘോഷം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന്‌ ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ആർ രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നിവയുമായി റാലി, റേസ് എന്നിവ നടത്തിയാൽ വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ  നടപടിയുണ്ടാകും. സ്കൂളുകളിലും കോളേജുകളിലും  മിന്നൽ പരിശോധന നടത്തും. രക്ഷിതാക്കളും അധ്യാപകരും ഇതിനെതിരെ ജാഗ്രത പുലർത്തണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതാത് സ്ഥലത്തെ ഓഫീസുകളിൽ അറിയിക്കണമെന്നും കമീഷണർ അറിയിച്ചു.

Read More

അയിലൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണത്തിനെത്തി

അയിലൂര്‍ കൃഷിഭവനില്‍ അത്യുല്‍പ്പാദന ശേഷിയുള്ള പച്ചക്കറി തൈകളായ മുളക്, വഴുതിന, തക്കാളി, വെണ്ട, പയര്‍ എന്നിവ വിതരണത്തിനെത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

Read More

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു.

സംഭവം നെന്മാറയ്ക്ക് അടുത്ത് വിത്തനശ്ശേരിയില്‍ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. പുക ഉയരുന്നത് കണ്ടതോടെ നിര്‍ത്തി ഓടി മാറിയതിനാല്‍ ദമ്പതികള്‍ രക്ഷപ്പെട്ടു. ബുധനാഴ്ച കാലത്ത് 11.30 ഓടെ നെന്മാറ വിത്തനശ്ശേരിയ്ക്ക് സമീപമാണ് സംഭവം. പാലക്കാട് കിണാശ്ശേരി തണ്ണിശ്ശേരിയില്‍ ആനപ്പുറം വിട്ടീല്‍ റിയാസ് ഭാര്യ ഹസീന എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി വന്ന ഇവര്‍ മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ഹസീനയാണ് സ്‌കൂര്‍ ഓടിച്ചിരുന്നത്. നെന്മാറ ബ്ലോക്ക് ഓഫീസിനു സമീപമെത്തിയതും സ്‌കൂട്ടറില്‍ നിന്ന് പുക ഉയരുന്നതായി […]

Read More

അച്ഛൻ പോക്‌സോ കേസിൽ അറസ്റ്റിലായ വിഷത്തിൽ മകൻ ആത്മഹത്യ ചെയ്തു.

ആലത്തൂർ: അച്ഛൻ പോക്‌സോ കേസിൽ അറസ്റ്റിലായ വിഷത്തിൽ മകൻ ആത്മഹത്യ ചെയ്തു. തരൂർ ചേലക്കാട്ടുകുന്ന് വീട്ടിൽ അജിത്താണ് (23) തൂങ്ങിമരിച്ചത്. അജിത്തിന്റെ അച്ഛൻ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്‌സോ കേസിൽ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തായിരുന്ന അജിത്ത് വിവരമറിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്തി. ചൊവ്വാഴ്ച രാവിലെ വാതിൽ പൊളിച്ച് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് അത്തിപ്പൊറ്റ ശ്മശാനത്തിൽ. അമ്മ: വിദ്യ. സഹോദരങ്ങൾ: ശരത്ത് […]

Read More

നെല്ല്‌ സംഭരണം; ഉടൻ പണം നല്‍കാന്‍ നടപടി മന്ത്രി ജി ആർ അനിൽ

കർഷകരിൽനിന്നുള്ള നെല്ല് സംഭരണ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ കേരള ബാങ്കുമായി സഹകരിച്ച് വായ്പ സംവിധാനം ക്രമീകരിക്കുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു. ഇതിനു കേരള ബാങ്കുമായി വിവിധ തലത്തിൽ ചർച്ച പുരോഗമിക്കുകയാണ്‌. ഈ സീസണിൽ 7,31,184 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കർഷകർക്ക് നൽകാനുള്ള 2070.71 കോടി രൂപയിൽ 1637.83 കോടി നൽകി. ബാക്കി 433 കോടിയിൽ 180 കോടി സർക്കാർ അനുവദിച്ചു. ശേഷിക്കുന്ന തുകയും നൽകാൻ നടപടി സ്വീകരിച്ചുവരികയാണ്‌. കേന്ദ്ര സർക്കാർ നൽകുന്ന […]

Read More

ഏക സിവില്‍ കോഡ് നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം> ഏക സിവിൽകോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കാനും അതിന്‍പ്രകാരം ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും സഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡിനെതിരെ പ്രമേയം […]

Read More