സഹോദരന്റെ വിവരണം..
Read MoreAuthor: ജോജി തോമസ്
കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി.
കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതിയിൽ പോലീസ് അന്വേഷണം ഊർജിതം. വാഹന പരിശോധന ശക്തമാക്കി. പിന്നിൽ കാറിലെത്തിയ സംഘമെന്ന് സഹോദരൻ പറയുന്നു. ട്യൂഷനു പോയി വരുന്നതിനിടയിലാണ് സംഭവം. കാറിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെടങ്ങുന്ന സംഘം ഉണ്ടായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ ചെയ്ത് കുട്ടിയെ വിട്ടു നൽകണമെങ്കിൽ 500000 രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായി പോലീസ്. ഉന്നത പോലീസ് സേന ഇടപെട്ടു. വൈകിട്ട് 4 30നാണ് സംഭവം.
Read Moreകടബാധ്യതയിൽ ക്ഷീര കർഷകൻ തൂങ്ങിമരിച്ച നിലയിൽ
ക്ഷീര കർഷകനായ കണ്ണൂർ കണിച്ചാറിൽ കൊളക്കാട് സ്വദേശിയായ ആൽബർട്ട് (65) കടബാധ്യതയെ തുടർന്ന് തൂങ്ങിമരിച്ച നിലയിൽ. സഹകരണ ബാങ്കിൽ രണ്ടുലക്ഷം രൂപയോളം തിരിച്ചടവ് വന്നതിനെ തുടർന്നാണ് ഇദ്ദേഹം തൂങ്ങിമരിച്ചതെന്ന് ആൽബർട്ടിന്റെ വീട്ടുകാർ പറയുന്നു. പ്രദേശത്തെ ക്ഷീര സംഘം പ്രസിഡൻറ് കൂടിയായിരുന്നു ഇദ്ദേഹം.
Read Moreകരിമ്പാറ റബ്ബർ ഉത്പാദകസംഘം വാർഷിക പൊതുയോഗം നടത്തി
നെന്മാറ : കരിമ്പാറ റബ്ബർ ഉത്പാദക സംഘം വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ വി.പി. പ്രേമലത പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഫീൽഡ് ഓഫീസർ പി. ദീപ്തി ദാസ് റബ്ബർ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെയും കർഷകർക്കുള്ള ആനുകൂല്യ വിതരണത്തെക്കുറിച്ചും പ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ് എം. അബ്ബാസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. ജെ. അബ്രഹാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ടി. സ്കറിയ, എം. യൂസഫ്, കെ. ശ്രീജിത്ത്, […]
Read Moreമകനു കാറപകടത്തിൽ മരണം; വിവരമറിഞ്ഞ അമ്മ വീട്ടിൽ മരിച്ച നിലയിൽ
കാനഡയിൽ വാഹനാപകടത്തിൽ മകൻ മരിച്ച വിവരമറിഞ്ഞയുടനെ അമ്മയും ജീവനൊടുക്കി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മെഹറുന്നീസയുടെ മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം കാനഡയിൽവച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. എഞ്ചിനിയറിംഗ് വിദ്യാർഥിയായിരുന്നു മകന്റെ മരണവിവരമറിഞ്ഞയുടൻ കടുത്ത മനോവിഷമത്തിലായിരുന്നു അമ്മ മെഹറുന്നീസ. ഇന്നു പുലർച്ചെ 7.30 ഓടെയാണ് മെഹറുന്നീസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘മകന് പോയി, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല’ എന്നു മെഹറുന്നീസ പറഞ്ഞിരുന്നതായി സുഹൃത്ത് പറയുന്നു. ഇളയ മകനും ഭര്‍ത്താവും രാവിലെ പുറത്തു […]
Read Moreകുസാറ്റ് ദുരന്തം; നവകേരള സദസ്സ് ആഘോഷ പരിപാടികൾ റദ്ദാക്കി
കുസാറ്റ് ദുരന്തം; മരിച്ചവർക്ക് ആദരാഞ്ജലികൾ.. ദുരന്തത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നവകേരള സദസ്സ് ആഘോഷ പരിപാടികൾ റദ്ദാക്കി.
Read Moreനെന്മാറ ക്രിസ്തുരാജ പള്ളിയിൽ പ്രധാന തിരുനാൾ ഇന്ന്
നെന്മാറ ക്രിസ്തുരാജ പള്ളിയിൽ പ്രധാന തിരുനാളായ ഇന്ന് വൈകീട്ട് 3ന് ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ നയിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് വാദ്യമേളങ്ങളോടെ നഗരം ചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണവും ആകാശവിസ്മയവും. നാളെ രാവിലെ 6.45 ന് പരേതർക്കുള്ള കുർബാനയോടെ തിരുനാളിന് സമാപനമാകും. ഇന്നലെ അമ്പ് പ്രദക്ഷിണവും തുടർന്ന് ഫാ. ജോബി കാച്ചപ്പിള്ളി, ഫാ. വിജു മുരിങ്ങാശ്ശേരി (MST), വികാരി ഫാദർ അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ എന്നിവർ സഹകാർമികത്വം വഹിച്ച ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു.
Read Moreവിദഗ്ധ സംഘം നെല്ലിയാമ്പതി ചുരം റോഡ് സന്ദർശിച്ചു
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നെല്ലിയാമ്പതിയിലെ റോഡ് മണ്ണിടിഞ്ഞ സ്ഥലം വിദഗ്ധസംഘം സന്ദർശിച്ചു. ബദൽ ഗതാഗത മാർഗ്ഗവും എത്രകാലത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്നുള്ള കാര്യവും വിലയിരുത്താനാണ് ചിറ്റൂർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം നെല്ലിയാമ്പതി സന്ദർശിച്ചത്. വിദഗ്ധസംഘം പൊതുമരാമത്ത് അധികൃതരും പഞ്ചായത്ത് പ്രസിഡന്റുമായും ചർച്ച നടത്തി. ഗതാഗത പ്രശ്നത്തിന് പരിഹാരം ഉടനടി പരിഹാരം വേണമെന്ന് നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ് ആവശ്യപ്പെട്ടു. ഭാരവാഹനങ്ങൾക്കുള്ള നിരോധനം നെല്ലിയാമ്പതിയിലേക്കും അവിടെ നിന്നുള്ള എസ്റ്റേറ്റുകളിലെ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിനും തടസ്സമാകുന്നത് ചൂണ്ടി കാണിച്ചു. താൽക്കാലിക […]
Read Moreസംഭരിച്ച നെല്ലിന്റെ മുഴുവന്‍ തുകയും കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാർ; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ മുഴുവന്‍ തുകയും കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. തുക നേരിട്ട് കര്ഷകരുടെഅക്കൗണ്ടില് ഇട്ട് നല്‍കണം. കേന്ദ്രസര്‍ക്കാര്‍ അങ്ങനെയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
Read Moreനവകേരള സദസ്സിന് പണം അനുവദിക്കേണമോ..
നവകേരള സദസ്സിന് നഗരസഭ, പഞ്ചായത്ത് പണം അനുവദിക്കണമോയെന്ന ആശങ്കയിൽ അധികൃതർ. നവകേരള സദസ്സിന് പണം അനുവദിച്ചതിൽ പറവൂർ നഗരസഭയ്ക്ക് താക്കീതുമായി കോൺഗ്രസ്.
Read More