Author: ജോജി തോമസ്

നവകേരള സദസ്സിൽ ജനപ്രവാഹം

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും പ്രതിപക്ഷത്തിന്റെ കണ്ണിലെ കരടായി. അമ്പതിനായിരം കോടിയുടെവികസന പ്രവർത്തനങ്ങൾ 80,000 കോടിയായി ഉയർന്നു. കിഫ്‌ബി പ്രവർത്തനങ്ങൾ നാടിന്റെ മുഖച്ഛായ മാറ്റി, കേന്ദ്രസഹായം വെട്ടിക്കുറച്ചു. വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾക്കുള്ള വായ്പ പരിധി കേന്ദ്രം വെട്ടിക്കുറച്ചു . ഒരു വർഷം കൊണ്ട് 57000 കോടിയുടെ കുറവുവരുത്തി. ചെറിയ വിഷയങ്ങളെ പർവതീകരിച്ച് കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ ബിജെപിയെ കൂട്ടുപിടിച്ച് കേന്ദ്ര ഏജൻസികൾക്ക് പ്രതിപക്ഷ സഹായം നൽകുന്നു. നവകേരള സദസ്സ് നെന്മാറയിൽ ഉദ്ഘാടനം ചെയ്തു […]

Read More

വിള ഇന്‍ഷൂറന്‍സ് ക്യാമ്പ് അയിലൂരിൽ ഇന്നും നാളെയും

ബി.ജെ.പി. അയിലൂര്‍ പഞ്ചായത്ത് കമ്മിറ്റി, കിസാന്‍ മോര്‍ച്ച, ജന്‍കിസാന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ഇന്‍ഷൂറന്‍സ് ക്യാമ്പ് നടത്തുന്നു. ഇന്നും നാളെയും കാലത്ത് 10 ന് തുടങ്ങി വൈകീട്ട് നാല് വരെ അയിലൂര്‍ പ്രഭ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ്. ഫോണ്‍: 9447533605, 9446220081.

Read More

നവ കേരള സദസ്സ് ; അപേക്ഷകൾ

നവകേരള സദസ്സ്: നെന്മാറയിൽ 6536 നിവേദനങ്ങൾ ലഭിച്ചു നവകേരള സദസ്സ് നെന്മാറ നിയോജക മണ്ഡലത്തിൽ 20 കൗണ്ടറുകളിലായി 6536 നിവേദനങ്ങൾ ലഭിച്ചു. തരൂരിൽ 4525 നിവേദനങ്ങൾ ലഭിച്ചു. നവകേരള സദസ്സ് തരൂർ നിയോജക മണ്ഡലത്തിൽ 20 കൗണ്ടറുകളിലായി 4525 നിവേദനങ്ങൾ ലഭിച്ചു. ഇതിൽ രണ്ട് കൗണ്ടറുകൾ ഭിന്നശേഷിക്കാർ, രണ്ട് കൗണ്ടറുകൾ മുതിർന്ന പൗരന്മാർ, രണ്ട് കൗണ്ടറുകൾ സ്ത്രീകൾ എന്നിവർക്കായാണ് ഒരുക്കിയിരുന്നത്. ന ചിറ്റൂരിൽ 4981 നിവേദനങ്ങൾ ലഭിച്ചു നവകേരള സദസ്സ് ചിറ്റൂർ നിയോജക മണ്ഡലത്തിൽ 30 കൗണ്ടറുകളിലായി […]

Read More

നെന്മാറയിൽ ഇന്ന് ഗതാഗതം നിയന്ത്രണം

നവകേരളസദസ്സിന്റെ ഭാഗമായി നെന്മാറയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിമുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. നെന്മാറയിലൂടെ കടന്നുപോകുന്ന ഭാരവാഹനങ്ങള്‍ വടക്കഞ്ചേരിയില്‍ നിന്ന് മംഗലം വഴി നേരെ പാലക്കാട് വഴി പോകേണ്ടതാണ്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വടക്കഞ്ചേരിയില്‍ നിന്ന് നെന്മാറ വഴി പോകുന്ന ബസ്സുള്‍പ്പെടെയുള്ള വാഹനങ്ങള്‍ അയിനംപാടം വനം ഓഫീസ് ഭാഗത്ത് നിന്ന് തിരിഞ്ഞ് കിളിയല്ലൂര്‍ വഴി വല്ലങ്ങിയിലെത്തി കൊല്ലങ്കോട് ഭാഗത്തേക്കും, കൊല്ലങ്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ നെന്മാറ ജംഗ്ഷനില്‍ നിന്നും കൈപ്പഞ്ചേരി, തലവെട്ടാംപാറ, […]

Read More

കേരളവർമ്മ കോളേജിൽ ചെയർമാൻ റീ കൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് ജയം

തൃശ്ശൂർ കേരളവർമ്മ കോളേജിൽ തിരഞ്ഞെടുപ്പ് റീക്കൗണ്ടിംഗ് എസ്എഫ്ഐക്ക് ജയം. 3 വോട്ടിന് എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥി കെ. എസ്. അനിരുദ്ധൻ വിജയിച്ചു. എസ്എഫ്ഐ സ്ഥാനാർഥിക്ക് കെ. എസ്. അനുരുദ്ധന് 892 വോട്ടുകളും, കെഎസ്‌യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടന് 889 വോട്ടുകളുമാണ് ലഭിച്ചത്.

Read More

നെന്മാറ നവകേരള സദസ്സ് പ്രൗഢഗംഭീര വിളംബര ഘോഷയാത്ര

നവകേരള സദസ്സ് പ്രചരണാർത്ഥം നെന്മാറയിൽ വിളംബര ജാഥ പ്രൗഢഗംഭീരമായി. ഇഎംഎസ് പാർക്ക് മൈതാനിയിൽ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര നവ കേരള സദസ്സ് നടക്കുന്ന ബോയ്സ് ഹൈസ്കൂളിലേക്ക് നടത്തി. കെ.ബാബു എംഎൽഎ നവകേരള സദസ് വൈസ് ചെയർമാൻ കെ.പ്രേമൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, എ.അബ്ബാസ് , കെ. നാരായണൻ എന്നിവർ നേതൃത്വം നൽകി. ഘോഷയാത്രയ്ക്ക് മുന്നോടിയായി നെന്മാറ ബസ് സ്റ്റാന്റിൽ വച്ച് കളരിപ്പയറ്റ് പ്രദർശിപ്പിച്ചു. പാർക്ക് മൈതാനിയിൽ പഞ്ചവാദ്യവും അവതരിപ്പിച്ചു.

Read More

നവകേരളം ഇതു കണ്ട് കണ്ണുതുക്കുമോ

നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിയടക്കം മന്ത്രിമാർ ഇതു കാണുമോ? പരിഹാരമാവുമോ? സംശയമായ ചോദ്യം പാലക്കാട്ടെ മലമ്പുഴയിലെ ജനങ്ങളുടേത്. ലക്ഷങ്ങൾ മുടക്കി ജലസേചന വകുപ്പ് നിർമ്മിച്ച മലമ്പുഴ ബസ്റ്റാൻ്റ്, ചുറ്റും കുറ്റിച്ചെടികൾ വളർന്നു് കാടുപിടിച്ചു കിടക്കുന്ന കാഴ്ച്ച ദയനീയമാണ്. ഇവിടെ ഇഴജന്തുക്കൾ, തെരുവുനായ്ക്കൾ, മദ്യപാനികൾ, സാമൂഹ്യ വിരുദ്ധർ എന്നിവരുടെ വിഹാര കേന്ദ്രമാണിവിടെ. ബസ്സുകളും യാത്രക്കാരും നിറഞ്ഞു നിൽക്കേണ്ട സ്ഥലത്താണ് ഈ ദുര്യോഗം. മലമ്പുഴ ഉദ്യാന കവാടത്തിൽ ആളെ ഇറക്കിയാൽ കാലിയായി ഒന്നര കിലോമീറ്റർ ദൂരം ബസ്സ് സഞ്ചരിച്ച് വേണം സ്റ്റാൻ്റിലെത്താൻ […]

Read More

കട്ടപ്പനയിൽ ഫാം ഹൗസിലെ നീന്തൽ കുളത്തിൽ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം

കട്ടപ്പനയിൽ ഫാം ഹൗസിലെ നീന്തൽക്കുളത്തിൽ സ്ത്രീയുടെ മൃതദേഹം. ജോയ്സ് ഏബ്രഹാം (52) എന്ന സ്ത്രീയുടെ ശരീരത്തിൽ പൊള്ളലേറ്റ നിലയിൽ വെള്ളത്തിൽ കമഴ്ന്ന് പൊങ്ങിക്കിടക്കുന്നതായാണ് ജഡം കണ്ടത്. ഫാം സന്ദർശിക്കാൻ എത്തിയവരാണ് ജഡം കണ്ടത്. ഭർത്താവ് എബ്രാഹിമിനേയും അനുജന്റെ ഭാര്യ‌ ഡയാനയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ വ്യക്തിയായ ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസിൽ ഉള്ള നീന്തൽ കുളം. ഷിബുവിന്റെ സഹോദരനാണ് എബ്രഹാം.

Read More

നെല്ലിയാമ്പതി സീതാർ കുണ്ട് റോഡ് തകർന്നിട്ട് വർഷങ്ങൾ ; തിരിഞ്ഞുനോക്കാതെ അധികൃതർ!!!

നെല്ലിയാമ്പതി ടൂറിസം വികസനത്തെ കുറിച്ച് ചർച്ച ചെയ്യുന്നവർ തകർന്ന റോഡുകൾ കണ്ടില്ലെന്നു നടിക്കുന്നു. നെല്ലിയാമ്പതിയിൽ എത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സീതാർകുണ്ടിലേക്കുള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സീതാർകുണ്ട് വ്യൂ പോയിന്റ്, എൽപി സ്കൂൾ, നിരവധി സ്വകാര്യ എസ്റ്റേറ്റുകളും റിസോർട്ടുകളും ഉള്ള മേഖലയിലേക്കുള്ള പ്രധാന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. നാട്ടുകാർക്കും, വിനോദ സഞ്ചരികൾക്കുമുള്ള പ്രധാന പാത കൂടിയാണിത്. നെല്ലിയാമ്പതി പഞ്ചായത്താണ് 15 വർഷങ്ങൾക്ക് മുമ്പ് ഈ റോഡ് ടാർ ചെയ്തിരുന്നത്. പുലയംപാറയിൽ നിന്നും […]

Read More

നാളെ ഗതാഗത നിയന്ത്രണം

നാളെ കേരള മുഖ്യമന്ത്രിയുടെ കോങ്ങാട്, മണ്ണാർക്കാട് വെച്ച് നടക്കുന്ന നവ കേരള സദസ്സുമായി ബന്ധപ്പെട്ട് താഴെ പറയുന്ന സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. ▪️02.12.2023 തിയ്യതി ഉച്ചക്ക് 02.00 മണി മുതൽ പാലക്കാട് നിന്ന് മുണ്ടൂർ വഴി ചെർപ്പുളശ്ശേരിക്ക് പോകേണ്ട വാഹനങ്ങൾ മണ്ണാർക്കാട് ആര്യമ്പാവ് വഴി ചെർപ്പുള്ളശ്ശേരിക്ക് പോകേണ്ടതാണ്. ▪️ഉച്ചക്ക് 02.00 മണി മുതൽ ചെർപ്പുള്ളശ്ശേരിയിൽ നിന്ന് കോങ്ങാട് വഴി പാലക്കാട് പോകേണ്ട വാഹനങ്ങൾ കൊട്ടശ്ശേരി വഴി തിരിഞ്ഞ് കല്ലടിക്കോട് വഴി പാലക്കാട് പോകേണ്ടതാണ്. ▪️ഉച്ചക്ക് 02.00 […]

Read More