ഡ്രൈവിംഗ് സ്കൂളിന്റെ കാർ നെന്മാറ ടൗണിലുള്ള ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി. നിയന്ത്രണം വിട്ട കാർ ഡ്രൈവിംഗ് സ്കൂളിന് സമീപത്തെ ജ്വല്ലറിയിലെക്കാണ് ഇടിച്ചു കയറിയത്. തലനാരിഴക്ക് ആളപകടം ഒഴിവായി. ജ്വല്ലറിയിലെ മുന്നിലെ ചില്ല് പൂർണമായും തകർന്നു.
Read MoreAuthor: ജോജി തോമസ്
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; ജില്ലയിലെ സ്കൂളുകൾക്ക് അവധി
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി സ്കൂളുകൾക്കും അവധി ബാധകമാണ്.
Read Moreഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞു കൊണ്ടുവന്ന കാസർഗോഡ് സ്വദേശി പിടിയിൽ
വിദേശത്തു നിന്ന് ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞു വെച്ച നിലയിൽ സ്വര്‍ണം കടത്തിയ കാസര്‍കോട് സ്വദേശി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോഡ് സ്വദേശി ഇസ്മയിലാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 150 ഗ്രാം ഓളം സ്വര്‍ണം പിടിച്ചെടുത്തു. മസ്കറ്റില്‍ നിന്നാണ് കാസർഗോഡ് സ്വദേശി ഇസ്മയിൽ അബ്ദുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പരിശോധനകളില്‍ ഇയാള്‍ കൊണ്ടുവന്ന ഈന്തപ്പഴത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞ് വെച്ച നിലയിലായിരുന്നു. ഇത് കസ്റ്റംസ് അധികൃതര്‍ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു.
Read Moreകർഷകർക്ക് ഡ്രോൺ വളപ്രയോഗ രീതി പരിചയപ്പെടുത്തി
ജോജി തോമസ് നെന്മാറ ബ്ലോക്ക് ആത്മ സ്കീമിന്റെയും അയിലൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഡ്രോൺ ഉപയോഗിച്ച് നെൽപ്പാടങ്ങളിൽ രാസവളവും സസ്യ വളർച്ച പ്രേരകവും തളിക്കുന്ന രീതി പരിചയപ്പെടുത്തിയത്. ആത്മയുടെ നേതൃത്വത്തിൽ നെൽ കൃഷിയിൽ ശാസ്ത്രീയ കൃഷി രീതിയിൽ സാങ്കേതിക വിദ്യ പ്രയോഗിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഡ്രോൺ ഉപയോഗിച്ച് വളങ്ങൾ നെൽച്ചെടികളിലേക്ക് തളിച്ചു നൽകിയത്. നാനോ യൂറിയയും സൂക്ഷ്മ സസ്യവളർച്ച പ്രേരകങ്ങളും ഉൾപ്പെടുന്ന ലായനിയാണ് ഡ്രോൺ ഉപയോഗിച്ച് പരീക്ഷണ തളിക്കൽ നടത്തിയത്. ലായനി രൂപത്തിലുള്ള നാനോ യൂറിയയും, സസ്യ […]
Read Moreകർഷകർക്ക് ഡ്രോൺ വളപ്രയോഗ രീതി പരിചയപ്പെടുത്തി
ജോജി തോമസ് നെന്മാറ ബ്ലോക്ക് ആത്മ സ്കീമിന്റെയും അയിലൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഡ്രോൺ ഉപയോഗിച്ച് നെൽപ്പാടങ്ങളിൽ രാസവളവും സസ്യ വളർച്ച പ്രേരകവും തളിക്കുന്ന രീതി പരിചയപ്പെടുത്തിയത്. ആത്മയുടെ നേതൃത്വത്തിൽ നെൽ കൃഷിയിൽ ശാസ്ത്രീയ കൃഷി രീതിയിൽ സാങ്കേതിക വിദ്യ പ്രയോഗിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഡ്രോൺ ഉപയോഗിച്ച് വളങ്ങൾ നെൽച്ചെടികളിലേക്ക് തളിച്ചു നൽകിയത്. നാനോ യൂറിയയും സൂക്ഷ്മ സസ്യവളർച്ച പ്രേരകങ്ങളും ഉൾപ്പെടുന്ന ലായനിയാണ് ഡ്രോൺ ഉപയോഗിച്ച് പരീക്ഷണ തളിക്കൽ നടത്തിയത്. ലായനി രൂപത്തിലുള്ള നാനോ യൂറിയയും, സസ്യ […]
Read Moreജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പടെ എഴു മരണം
ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളായ പാലക്കാട് ചിറ്റൂരുകാരാണെന്നാണ് വിവരം. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്.സോനമാർഗിലേക്കു വിനോദയാത്രയ്ക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്നു തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നു.പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ്, ജമ്മു കശ്മീർ സ്വദേശി ഡ്രൈവര്‍ ഐജാസ് എന്നിവരാണു മരിച്ചത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരുക്കേറ്റു. ശ്രീനഗറിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്
Read Moreതുലാവർഷം നീങ്ങി നെൽപ്പാടങ്ങളിലെ വെള്ളം വറ്റിത്തുടങ്ങി
തുലാവർഷം നീങ്ങിയതോടെ നെൽപ്പാടങ്ങളിലെ വെള്ളവും വറ്റിത്തുടങ്ങി. നട്ടു കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴേക്കും നെൽപ്പാടങ്ങളിലെ വെള്ളം വറ്റിയത് കർഷകരിൽ ആശങ്കയുളവാക്കുന്നു. ചേറു വിതയുടെ സൗകര്യാർത്ഥം സമീപത്തെ നെൽപ്പാടങ്ങളിലെ വെള്ളം തുറന്നു വിട്ടതോടെ പാടശേഖരങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലെ നെൽപ്പാടങ്ങളാണ് വിണ്ടു കീറിയത്. കുളവും, കുഴൽ കിണറും, വെള്ളം പമ്പ് ചെയ്യാൻ സൗകര്യമുള്ള കർഷകർ വെള്ളം നനച്ചു തുടങ്ങി. ചേറുവിത നടത്തി മഴ പ്രതീക്ഷയിൽ നെൽപ്പാടം വറ്റിച്ച നെൽക്കർഷകരാണ് വെള്ളം കുറവുമൂലം നട്ടംതിരിയുന്നത്. മൂപ്പ് കുറഞ്ഞ വിളയാണ് കൃഷി ചെയ്തിരിക്കുന്നതെങ്കിലും ഇടമഴ […]
Read Moreമുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
നവകേരള സദസ്സ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് അപകടം. ചേലക്കരയിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ബൈക്കിൽ ഇടിച്ച് യുവാവിനെ പരിക്ക്. അപകടത്തിൽ ചെറുതുരുത്തി സ്വദേശി അബ്ദുള്‍ റഷീദിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
Read Moreശക്തമായ മഴയില്‍ ചെന്നൈയില്‍ രണ്ടു മരണം
കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിൽ നാളെയും പൊതു അവധി; ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് എന്നീ ജില്ലകളിലാണ് അവധി. ശക്തമായ മഴയില്‍ ചെന്നൈയില്‍ രണ്ടു മരണം, വന്‍ നാശനഷ്ടം. ചെന്നൈ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു.മിഗ് ജോം ചുഴലികാറ്റ് ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിൽ മഴ കനക്കുകയാണ്. ഇന്ന് വൈകിട്ട് വരെ ശക്തമായ മഴ തുടരും. നാല് മണിയോടെ മിഗ്‌ജോം അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും നാളെ പുലർച്ചെ കര തൊടുകയും ചെയ്യും. നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. ആന്ധ്രാപ്രദേശിലും […]
Read Moreചെന്നൈയിൽ ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടം വിതച്ചു
ചെന്നൈയിൽ മിഗ് ജോം ചുഴലിക്കാറ്റ് തീരത്ത് എത്തിയതോടെ നഗരത്തിന്റെ പ്രധാന മേഖലകളിൽ വെള്ളം കയറി. നാശനഷ്ടം വിതച്ച് നഗരപ്രദേശം. പുതുച്ചേരി തീരെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏതാനും ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റോഡ് ഗതാഗതം തടസ്സപ്പെട്ടു, ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കി.ചെന്നൈ വിമാനത്താവളത്തിൽ വെള്ളംകയറി. ഉച്ചയോടെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More