Author: ജോജി തോമസ്

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കിത്സയെ തുടർന്ന് മൂന്നുമാസം അവധിയിലായിരുന്നു. പ്രമേഹം കാലിന് ബാധിച്ചതോടെ മുറിവ് ഉണങ്ങാതാവുകയും അപകടത്തെ തുടർന്ന് കാലിന് പരിക്കുപറ്റിയിരുന്നു. ചികിത്സയിലിരിക്കെ മുറിവേറ്റ കാലിന് അണുബാധ ഏറ്റത്തോടെയാണ് സ്ഥിതി മോശമായിരുന്നു.

Read More

നെല്ലിയാമ്പതിയിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ്

നെല്ലിയാമ്പതിയിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് നടത്തും. തീയതി: 10/12/2023 ( ഞായറാഴ്ച)രാവിലെ 9 ന് തുടങ്ങി ഉച്ചക്ക് ഒന്നു വരെ സ്ഥലം: ചന്ദ്രമല എൽപി സ്കൂൾ പുലയംപാറ നെല്ലിയാമ്പതികൂടുതൽ വിവരങ്ങൾക്ക് :9497123646 ക്യാമ്പിന്റെ പ്രത്യേകതകൾ: നേത്ര പരിശോധന സൗജന്യം• IOL(ലെൻസ്) വെച്ചുള്ള ശസ്ത്രക്രിയ മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നു• ആധുനിക രീതിയിലുള്ള തിമിര ശസ്ത്രക്രിയ തുന്നലില്ലാത്ത വേദന രഹിത) മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നുകണ്ണട ആവശ്യമായി വരുന്നവർക്ക് മിതമായ നിരക്കിൽ ലഭ്യമാണ്.. മറ്റു നേത്ര […]

Read More

മലയിൽ കുടുങ്ങിയ ബാബു ഇന്ന് കസ്റ്റഡിയിൽ കുടുങ്ങി

മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു പോലീസ് കസ്റ്റഡിയിൽ. കാനിക്കുളത്തെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിന് കസ്റ്റഡിയിലായി. ഇന്നലെ വൈകുന്നേരം മരുത റോഡ് ബസ്റ്റോപ്പിന് സമീപമുള്ള വീടിൻെറ മുറിയിൽ കയറിയാണ് ഇയാൾ അക്രമം കാണിച്ചത്. വീട്ടിലെ ഉപകരണങ്ങൾ എല്ലാം തല്ലി തകർത്തു. ഗ്യാസിലിണ്ടർ തുറന്നു വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന്റെ പരാക്രമം കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. പോലീസിനെ വിവരം അറിയിച്ച തുടർന്ന് പോലീസ് സേനാംഗങ്ങൾ സ്ഥലത്തെത്തി കീഴടക്കുകയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാതിൽ ചവിട്ടി തുറന്നാണ് ബാബുവിനെ […]

Read More

ഗതാഗത നിരോധനം; തരൂര്‍ മണ്ഡലത്തില്‍ തരൂര്‍പള്ളി തോണിക്കടവ് റോഡിലെ പണികൾ

തരൂര്‍ മണ്ഡലത്തില്‍ തരൂര്‍പള്ളി തോണിക്കടവ് റോഡിലെ കുരുത്തിക്കോട് പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഡിസംബര്‍ 15 മുതല്‍ നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, മണപ്പാടം, പ്ലാഴി, പഴയന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പഴമ്പാലക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ പാടൂര്‍-കഴനിചുങ്കം-അത്തിപ്പൊറ്റ വഴിയും തിരുവില്വാമലയില്‍ നിന്ന് മണപ്പാടം, പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ പഴയന്നൂര്‍-തോണിക്കടവ് വഴിയും തിരിഞ്ഞ് പോകണം.

Read More

സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ് ജോർജ് ആലഞ്ചേരി

സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ് ജോർജ് ആലഞ്ചേരി. മാർപാപ്പ രാജി സ്വീകരിച്ചു. കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയേപ്പുരയ്ക്കലിനെ താൽക്കാലിക ചുമതല നൽകി.

Read More

മലമ്പുഴ നെഹെമിയ മിഷൻ്റെ നിത്യാരാധന ചാപ്പലിൻ്റെ വെഞ്ചിരിപ്പു കർമ്മം

പരിശുദ്ധാത്മാവു വഴി ദൈവം തരുന്ന ദാനങ്ങളും അനുഗ്രഹങ്ങളും സമൂഹത്തിൻ്റേയും സഭയുടേയും വളർച്ചക്കു വേണ്ടിയാണെന്നും സഭയോടൊത്തുചേർന്നു നിന്നു കൊണ്ട് ദൈവാനുഗ്രഹം വാങ്ങണമെന്നും പാലക്കാട് രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ. മലമ്പുഴ നെഹെമിയ മിഷൻ്റെ നിത്യാരാധന ചാപ്പലിൻ്റെ വെഞ്ചിരിപ്പു കർമ്മത്തോടനുബന്ധിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാൻ. ദൈവം അനുഗ്രഹം തന്നാൽ മാത്രമേ നമ്മുടെ പ്രവർത്തനങ്ങളിലും കുടുംബങ്ങളിലും വളർച്ചയുണ്ടാവുകയൂള്ളൂ അതിനായി പരിശുദ്ധാത്മാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കണമെന്നും മെത്രാൻ പറഞ്ഞു. ഇന്നു രാവിലെ നടന്ന ദിവ്യബലിയിൽ ഒലവക്കോട് ഫൊറോന വികാരി ഫാ: ജോസ് […]

Read More

പാലക്കാട് കൊപ്പത്ത് വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

ഇന്നു പുലർച്ചെ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കൊപ്പത്ത് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ പ്രകാശനാണ് ദാരുണ അന്ത്യം സംഭവിച്ചത്. പാലക്കാട് എസ്എസ്ബി എഎസ്ഐ ആണ് പ്രകാശൻ. ശബരിമല ഡ്യൂട്ടിക്ക് പോവാൻ സ്റ്റേഷനിലേക്ക് പോവുന്നതിനിടയിലാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ഉടൻ പ്രകാശനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

വടുക സമുദായ സാംസ്കാരിക സമിതി യുഎഇ യിൽ കുടുംബസംഗമം നടത്തി

വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ഷാർജയിൽ ആഘോഷിച്ചു. ഷാർജ റോളലെ ഏഷ്യൻ എംപയർ റസ്റ്റോറൻ്റിൽ 120 ഓളം പേർ പങ്കെടുത്ത സംഗമം ദുബായ് യൂണിറ്റ് സെക്രട്ടറി അനിൽ എഴക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു  എരുമയൂർ  അധ്യക്ഷനായി. ഗോപി ആലത്തൂർ, ബാലകൃഷ്ണൻ തേനൂർ, രമേശ് കഞ്ചിക്കോട്, ജയപ്രകാശ് കഞ്ചിക്കോട്,  കൃഷ്ണരാജ് വള്ളിക്കോട്, ടിറ്റു കടുക്കാംകുന്നം, ട്വിങ്കിൾ കൃഷ്ണരാജ്, ലിജിത മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. ലക്കി ഡ്രോ കൂപ്പൺ സമ്മാനങ്ങൾ നൽകി. ഒ.ഇ.സി […]

Read More

പാടശേഖരങ്ങളിൽ വെള്ളം വറ്റി തുടങ്ങി; വെള്ളം പമ്പിങ്ങ് ആരംഭിച്ചു

തുലാവർഷം പിൻവാങ്ങിയതോടെയാണ് നെൽപ്പാടങ്ങളിലെ വെള്ളം വറ്റി തുടങ്ങിയത്. കുളം, കിണർ, കുഴൽ കിണർ എന്നിവയിൽ നിന്നും പമ്പു ചെയ്താണ് വെള്ളം എത്തിക്കുന്നത്. പകൽ സമയം ചൂട് കൂടുന്നതിനാൽ നെൽ പടങ്ങളിൽ വെള്ളം പരക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നതായി തിരുവഴിയാട് പുത്തൻ തറയിലെ കർഷകനായ കെ. നാരായണൻ പറഞ്ഞു. പോത്തുണ്ടി ഡാമിൽ നിന്നുള്ള കനാൽ വെള്ളമോ ഇടമഴയോ ലഭിച്ചില്ലെങ്കിൽ നെൽപ്പാടങ്ങളിലേക്ക് വെള്ളം എത്തിക്കുകയെന്നത് ദുഷ്കരമാകുമെന്ന് കർഷകർ പറയുന്നു. മൂപ്പ് കുറഞ്ഞ നെല്ലിനങ്ങളാണ് വിളയിറക്കിയിരിക്കുന്നതെങ്കിലും ഇനിയും രണ്ടു മാസത്തിലേറെ […]

Read More

നെഹെമിയ മിഷൻ ഏകദിന കൺവെൻഷൻ നെന്മാറ ക്രിസ്തുരാജാദേവാലയത്തിൽ ഇന്ന്

നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നെഹെമിയ മിഷൻ ഏകദിന കൺവെൻഷൻ ഇന്നു നടക്കും. രാവിലെ 9.30 ന് തുടങ്ങുന്ന നെഹെമിയ മിഷൻസ് ടീം നയിക്കുന്ന ധ്യാനം ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നൽകും.

Read More