Author: ജോജി തോമസ്

നരഭോജി കടുവയെ ആവശ്യമെങ്കിൽ കൊല്ലാനും ഉത്തരവ്

വയനാട് വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ മയക്കുവെടി വച്ചു പിടികൂടാന്‍ ഉത്തരവ്. ആവശ്യമെങ്കിൽ കൊല്ലാനും ഉത്തരവിൽ വ്യക്തമാക്കുന്നു.

Read More

നെന്മാറയിൽ സൗജന്യ തൊഴിൽ പരിശീലനം

പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടും ക്രിസ്തുരാജ പള്ളി നെന്മാറയും സംയുക്തമായി 30 ദിവസം നീണ്ടുനിൽക്കുന്ന വ്യവസായ – തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം നെന്മാറ ക്രിസ്തുരാജ പള്ളി ഹാളിൽ സൗജന്യമായി നടത്തപ്പെടുന്നു. അഗ്രോ മില്ലറ്റ് ഫുഡ് പ്രോസസിംഗ്, കാറ്ററിംഗ്, നോർത്ത് സൗത്ത് ഇന്ത്യൻ ഫുഡ്, കേരള സനാക്സ് എന്നീ മേഖലകളിലെ സൗജന്യ പരിശീലനമാണ് നൽകുന്നത്. താല്പര്യമുള്ളവർ 14 നെ രാവിലെ 11ന് ക്രിസ്തുരാജ പള്ളി ഹാളിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. വിവരങ്ങൾക്ക് : 8848527130 7293690513

Read More

ലാൽ സലാം സഖാവേ; കാനത്തിന് യാത്രാമൊഴി ചൊല്ലി കേരളം.. ചുമതല ഇനി ബിനോയ്‌ വിശ്വത്തിന്

കാനം രാജേന്ദ്രന്റെ കാനം കൊച്ചു കളപ്പുരയിടം വീട്ടിൽ 11 മണിയോടെ ഔദ്യോഗിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ്‌ വിശ്വത്തിന് നല്കി. ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന സിപിഐ എക്സിക്യൂട്ടീവിലാണ് തീരുമാനം.

Read More

ഉണക്കുഭീഷണി നേരിട്ട പാടശേഖരങ്ങളിൽ ആശ്വാസമായി മഴ

ജോജി തോമസ് കഴിഞ്ഞ രണ്ടുദിവസമായി നെന്മാറ മേഖലയിൽ പരക്കെ മഴ ലഭിച്ചു. മിക്ക നെൽപ്പാടങ്ങളും വെള്ളം കുറവുമൂലം വിണ്ടുകീറുകയും പമ്പ് സെറ്റുകൾ ഉപയോഗിച്ച് ജലസേചനവും ആരംഭിച്ചിരുന്നു. വൃശ്ചിക കാറ്റ് വീശാൻ തുടങ്ങിയതോടെ മഴ പ്രതീക്ഷ കർഷകരിൽ കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും മഴപെയ്തത് നെൽകൃഷി മേഖലയ്ക്ക് ആശ്വാസമായി. കഴിഞ്ഞദിവസം പോത്തുണ്ടി ഡാമിൽ രണ്ട് മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ. ശനിയാഴ്ച രാവിലെ അത് 28 മില്ലിമീറ്ററായി വർദ്ധിച്ച മഴ രേഖപ്പെടുത്തി. തുടർച്ചയായ ദിവസങ്ങളിൽ മഴപെയ്തതോടെ നെൽപ്പാടങ്ങളിൽ ഭാഗികമായി വെള്ളത്തിന്റെ […]

Read More

ശബരിമലയിൽ ദർശനസമയം നീട്ടാനുള്ള ഹൈക്കോടതി നിർദേശത്തിൽ ബുദ്ധിമുട്ടറിയിച്ച് തന്ത്രി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ദർശന സമയം കൂട്ടാൻ കഴിയില്ലെന്ന് ശബരിമല തന്ത്രി. ദർശനസമയം കൂട്ടാൻ കഴിയുമോ എന്ന് അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. രണ്ട് മണിക്കൂർ കൂടി ദ‍ര്‍ശന സമയം കൂട്ടാൻ കഴിയുമോയെന്നായിരുന്നു. ഇക്കാര്യം ശബരിമല തന്ത്രിയുമായി ആലോചിച്ചു തീരുമാനം അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നൽകിയെങ്കിലും കൂട്ടാൻ കഴിയില്ലെന്നതാണ് തന്ത്രിയുടെ നിലപാട്.

Read More

കാലാവസ്ഥ; കോഴിക്കോടും വയനാടും ഓറഞ്ച് അലർട്ട്. ആറു ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോടും വയനാടും ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്

Read More

“മദർ ഓഫ് ഗോഡ് ” ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലക്കാട് രൂപത എമിരിറ്റീസ് മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു

ജോർജ്ജ് ദാസ് രചിച്ച തമ്പുരാൻ്റെ അമ്മ എന്ന നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ “മദർ ഓഫ് ഗോഡ് ” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലക്കാട് രൂപത എമിരിറ്റീസ് മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു. യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവക്ഷേത്ര കോളേജ് പ്രിൻസിപ്പാൾ ഡോ: ടോമി ആൻറണി അധ്യക്ഷനായി. ശരത് പാലാട്ട് പുസ്തകം ഏറ്റുവാങ്ങി. യുവ ക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ: ജോസഫ് ഓലിക്കൽ കൂനൻ പുസ്തകം പരിചയപ്പെടുത്തി. പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി […]

Read More

നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് എത്തിയ യുവാവ് അക്രമാസക്തനായി

നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് എത്തിയ യുവാവ് അക്രമാസക്തമായി ഡോക്ടറോടും ജീവനക്കാരോടും മോശമായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം ഒ പി യിൽ എത്തിയ രോഗിയാണ് ചികിത്സയ്ക്കു കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നതിൽ ക്ഷുഭിതനായി പെരുമാറിയത്. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ജയന്ത് നെന്മാറ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങളിൽ പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആശുപത്രി ജീവനക്കാർക്ക് നേരെയുള്ള അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് […]

Read More

അദാലത്ത്; പെറ്റി കേസുകൾ തീർപ്പാക്കാനുള്ള അവസരം ഇന്ന് അവസാനിക്കും

കേരള ലോക് അദാലത്തുമായി ബന്ധപ്പെട്ട് പെറ്റി കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി നെമ്മാറ, ആലത്തൂർ, വടക്കഞ്ചേരി, മംഗലംഡാം, പാടഗിരി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പെറ്റി കേസുകളും പിഴ അടച്ചു തീർപ്പാക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നവംബർ മൂന്നിന് ആരംഭിച്ച അദാലത്താണ് ഇന്ന് അവസാനിക്കുന്നത്. ക

Read More

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയെ തുടർന്ന് മൂന്നുമാസം അവധിയിലായിരുന്നു. പ്രമേഹം കാലിന് ബാധിച്ചതോടെ മുറിവ് ഉണങ്ങാതാവുകയും അപകടത്തെ തുടർന്ന് കാലിന് പരിക്കുപറ്റിയിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

Read More