Author: ജോജി തോമസ്

എസ്എഫ്ഐ ക്കാർ പൗരബോധം നഷ്ടപ്പെട്ടവർ; നടൻ ദേവൻ

എസ്എഫ്ഐക്കാർ പൗരബോധം നഷ്ടപ്പെട്ടവർ; അവർക്കെതിരെ ബിജെപി കൂടി പ്രതിഷേധിച്ചാൽ സിവിൽ വാർ നടക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ നടൻ ദേവൻ.

Read More

ലോകസഭ സുരക്ഷാ വീഴ്ചയിൽ ഗ്യാലറിയിൽ നിന്ന് ചാട്ടം; നാലുപേർ പിടിയിൽ

ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടുപേർ താഴേക്ക് ചാടി; ഒരു സ്ത്രീയുൾപ്പെടെ നാലുപേർ പിടിയിൽ. സഭ നിർത്തിവെച്ചു. പാർലമെൻ്റ് ആക്രമണത്തിൻ്റെ വാർഷിക ദിനത്തിലാണ് സംഭവം.

Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം

പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ 24 (വാണിയംകുളം) – എൽഡിഎഫ് നിലനിർത്തി.എൽഡിഎഫ് സ്ഥാനാർത്ഥി സി.അബ്ദുൾ ഖാദർ 10,207 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ്-6 (അഞ്ചുമൂര്‍ത്തി) യുഡിഎഫ് സ്ഥാനാർത്ഥി ജി. സതീഷ് കുമാർ 325 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് നേടിയത്. ഒറ്റപ്പാലം നഗരസഭ വാര്‍ഡ് – 7 (പാലാട്ട് റോഡ്) ബി.ജെ.പി സ്ഥാനാർത്ഥി സഞ്ജുമോൻ 192 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് വാർഡ് നിലനിർത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍-6 (കണ്ണോട്) […]

Read More

ഇന്നും നാളെയും അയിലൂർ ഗ്രാമപഞ്ചായത്തിലെക്കുള്ള കുടിവെള്ള വിതരണം മുടങ്ങും

പോത്തുണ്ടി ശുദ്ധജല വിതരണ പദ്ധതിയിൽ നിന്ന് അയിലൂർ ഗ്രാമപഞ്ചായത്തിലെ കൈതചിറ ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും അയിലൂർ ഗ്രാമപഞ്ചായത്തിലെക്കുള്ള കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Read More

എസ്എഫ്ഐ ആക്രമണം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണറെ കേരളത്തിലെ ക്യാമ്പസുകളിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ. പ്രതിഷേധം കടുപ്പിക്കുമെന്നും എസ്എഫ്ഐ. പോലീസ് ഗവർണർക്ക് വഴങ്ങി എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 124-ാം വകുപ്പ് ചുമത്തി കേസെടുത്തു. ഏഴുവർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Read More

പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമലയിൽ നാല് വയസ്സുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ച് കൊന്നു

കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് ക്രൂരകൃത്യം നടത്തിയത്. വണ്ണാമല സ്വദേശി മധുസൂദനനന്റെ മകൻ റിത്വികാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ദീപ്തി ദാസ് (29) സ്വയം മുറിവേൽപ്പിച്ച ഗുരുതര പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ പുറത്തുപോയിരിക്കുകയായിരുന്നു. തിരികെ എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടത്. ചികിത്സയിലായിരുന്ന മധുസൂദനന്റെ അമ്മയെ ആശുപത്രിയിൽ […]

Read More

കർഷകനെ കടുവ കൊലപ്പെടുത്തിയതിൽ പ്രതിഷേധം

ബത്തേരി മൂടക്കൊല്ലിയിൽ കർഷകനായ പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു. കിഫ ആലത്തൂർ നെന്മാറ അസംബ്ലി ലെവൽ സംയുക്ത കമ്മിറ്റി അടിപ്പെരണ്ടയിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. ദുരന്തനിവാരണ നിയമം സി ആർ പി.സി -133- 1-എഫ് അനുസരിച്ച് ജില്ലാ കളക്ടർ കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ഉടൻ നടപ്പാക്കാൻ യോഗം ശക്തമായി ആവശ്യപ്പെട്ടു.നേർച്ചപ്പാറ, പൂതംകുഴി, കരിമ്പാറ, കാൽച്ചാടി മേഖലയിൽ വ്യാപകമായി ആന കൃഷിനാശംം വരുത്തുന്നതിലും വളരെയധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് ആന, പുലി മുതലായ വന്യമൃഗങ്ങൾ […]

Read More

തെരുവുനായയുടെ അക്രമണം ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് ദാരുണാന്ത്യം

മലപ്പുറം പാണ്ടിക്കാട് തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണ്‌ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ-മേലാറ്റൂർ കളത്തുംപടിയൻ ശിഹാബുദ്ദീൻ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള മകളാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടമുണ്ടായത്.കുട്ടി മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ കുഞ്ഞിനെയും കൊണ്ട് കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം.

Read More

കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും കോടതി വിമർശനം

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തു. എന്നാൽപ്രതികളെ മർദിച്ചവർ എവിടെയെന്നും, പോലീസ് മന്ത്രിമാരെ മാത്രം രക്ഷിച്ചാൽ പോരാ, ജനങ്ങളെയും രക്ഷിക്കണമെന്നും കോടതി. ഷൂ എറിഞ്ഞ സംഭവത്തിൽ പോലീസിനെതിരെ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിമർശനം നടത്തിയത്.

Read More

നവകേരള ബസിന് നേരെ ഷൂ ഏറിൽ കെ എസ് യു സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നാലുപേർ അറസ്റ്റിൽ

നവകേരള ബസിന് നേരെ നടന്നഷൂ ഏറിൽ കെ എസ് യു സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നാലുപേർ അറസ്റ്റിൽ പ്രതിപക്ഷത്തിന്റെ ലക്ഷ്യം അക്രമം, സമാധാനപരമായി കല്ലെറിയാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി; കെ. എൻ. ബാലഗോപാൽ

Read More