അറക്കപ്പൊടി കയറ്റി വന്ന ചരക്കു ലോറി തട്ടി വൈദ്യുത കമ്പികളും വൈദ്യുത കാലുകളും തകർന്നു. ചൊവ്വാഴ്ച പകൽ മുഴുവൻ നെന്മാറ ടൗണിൽ വൈദ്യുതി വിതരണം തടസപ്പെട്ടു, ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനായിരുന്നു നെന്മാറ ബസ് സ്റ്റാൻ്റിന് മുൻവശത്തായി പ്രധാന പാതയിൽ ലോറിയിലെ ചരക്കുകൾ കെട്ടിയ ടാർപ്പാളിനിൽ വൈദ്യുതി ലൈനുകൾ കുരുങ്ങിയത്. ഇതറിയാതെ ലോറി മുന്നോട്ടെടുത്ത ഡ്രൈവർ വൈദ്യുത ലൈനുകൾബന്ധിച്ചിരുന്ന വൈദ്യുത കാലുകൾ പൊട്ടിവീണതിനെ തുടർന്ന് വാഹനം റോഡരികിൽ നിറുത്തുകയായിരുന്നു. വൈദ്യുതി പ്രവഹിച്ചിരുന്ന വൈദ്യുത ലൈനുകൾ […]
Read MoreAuthor: ജോജി തോമസ്
അയിലൂർ പട്ടുക്കാട് പ്രതീഷ് (37) അന്തരിച്ചു
അയിലൂർ കരിങ്കുളം പട്ടുക്കാട് ചന്ദ്രന്റെ മകൻ പ്രദീഷ് (37) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വക്കാവ് വാതക ശ്മശാനത്തിൽ.
Read More2023-ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 172. 19 കോടി രൂപയുടെ സ്വർണ വേട്ട നടന്നു
കേസുകളില്‍ അധികവും സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് നടന്നത്. വസ്ത്രങ്ങളില്‍ തേച്ചുപിടിപ്പിച്ചും ഉപകരണങ്ങളിലൊളിപ്പിച്ചും മറ്റും സ്വര്‍ണം കടത്താനുള്ള ശ്രമവും നടന്നു. 163 പേരാണ് സ്വര്‍ണക്കടത്ത് കേസുകളില്‍ അറസ്റ്റിലായത്.
Read Moreപുതുവർഷം ആഘോഷിക്കാൻ പെൺസുഹൃത്തിനൊപ്പം മൂന്നാറിലെത്തിയ യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ
വൈക്കം കുലശേഖരമംഗലം സ്വദേശി എസ്.സനീഷ് (37) ആണ് മരിച്ചത്. പുതുവത്സരാഘോഷത്തിനായി മൂന്നാറിൽ എത്തിയതായിരുന്നു ഇരുവരും. ഞായറാഴ്ച സനീഷ് ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം മൂന്നാറിലെ ലോഡ്ജിൽ മുറിയെടുക്കുകയും രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തുവത്രേ. തിങ്കളാഴ്ച പുലർച്ചെ ശുചിമുറിയിൽ നിന്നും ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയ യുവതിയാണ് കഴുത്തിൽ കുരുക്കുമായി സനീഷ് കിടക്കുന്നത് കണ്ടത്. തുടർന്ന് ലോഡ്ജിലെ ജീവനക്കാരെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സനീഷ് ഓട്ടോ ഡ്രൈവറാണ്.
Read Moreജപ്പാനിൽ വൻ ഭൂചലനം
ജപ്പാനിൽ സുനാമി മുന്നറിയിപ്പ്; ഇന്ത്യൻ എംബസി എമർജൻസി കൺട്രോൾ റൂം തുറന്നു. ജപ്പാന്റെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
Read Moreപുതുവത്സരാഘോഷത്തിൽ റെയിൽവേ ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ച് കയറ്റാൻ ശ്രമം; പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു
കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. ഗാന്ധിറോഡ് മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എൻജിനിൽ കുടുങ്ങി. ആദിലിനൊപ്പം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സ്കൂട്ടറിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നത്രെ.
Read Moreപുതുവത്സരാഘോഷം; ചെറായി ബീച്ചിലെ വെടിക്കെട്ടിൽ റിസോർട്ടിന് തീപിടിച്ചു
പുതുവത്സരാഘോഷത്തിന്റെഭാഗമായി നടന്ന വെടിക്കെട്ടിന് പിന്നാലെ എറണാകുളം ചെറായിയിൽ റിസോർട്ടിന് തീപിടിച്ചു. പുലർച്ചെ12 ന് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ചെറായി ബീച്ചിൽ വെടിക്കെട്ട് നടന്നതിൽ നിന്ന് ഉയർന്ന തീ സമീപത്തെ റിസോർട്ടിലെ റസ്റ്റോറന്റിന്റെ മേൽക്കൂരയിലാണ് കത്തിപ്പടർന്നത് . ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Read Moreപോത്തുണ്ടി ഇടതുക്കര കനാൽ ബണ്ടിൽ ചോർച്ച ; ജലവിതരണം താൽക്കാലികമായി നിർത്തി
പോത്തുണ്ടി അണക്കെട്ടിൽ നിന്നും ഇടതുകര കനാൽ വഴിയുള്ള ജലവിതരണം നിർത്തിവച്ചു. പോത്തുണ്ടി അണക്കെട്ടിൽ നിന്നും 500 മീറ്റർ അകലെയായി പ്രധാന കനാൽ ബണ്ടിൽ ചോർച്ച കണ്ടെത്തിയതോടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇടതുക്കര കനാൽ അടച്ചത്. ഇന്ന് മണൽ ചാക്കും മറ്റും ഉപയോഗിച്ച് കനാലിൽ ഉള്ള ചോർച്ച പരിഹരിച്ച് ഇന്ന് വൈകിട്ടോടെ വെള്ളം തുറന്നു നൽകുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. അ
Read Moreഎൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം
ഗവൺമെൻറ് പോളിടെക്നിക് കോളേജ് പാലക്കാട് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, ആന്റണി സിജു ജോർജ്, കെ. സുധീർ, വൈ. റിസ്‌വി. സി. സതീഷ് എന്നിവർ സംസാരിച്ചു.
Read Moreനെന്മാറയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു മരണം
ന പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. മേലാര്‍കാട് പുളിഞ്ചുവടിന് സമീപമാണ് അപകടം. ബൈക്കിൽ യാത്ര ചെയ്ത നെന്മാറ കണിമംഗലം സ്വദേശി പൊന്നുമണി (60) സന്തോഷ് (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് അപകടം. മൃതദേഹങ്ങൾ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ആലത്തൂർ ഭാഗത്ത് നിന്ന് നെന്മാറയിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ. നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
Read More