അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽ വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്നതിനെതിരെ കിഫയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസങ്ങളിലായി അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള, തെങ്ങും പാടം, കൽച്ചാടി മേഖലകളിലും, മംഗലം ഡാം വില്ലേജിൽ നേർച്ചപ്പാറ, കിഴക്കഞ്ചേരി വില്ലേജിൽ പനംകുറ്റി, കണ്ണിച്ചിപ്പരുത എന്നിവിടങ്ങളിലും തുടർച്ചയായി കാട്ടാനകൾ ഇറങ്ങി നൂറുകണക്കിന് വാഴകളും തെങ്ങുകളും കമുകുകളും മറ്റ് കൃഷികളും നശിപ്പിച്ച് ഈ മേഖലകളിലെ കർഷകർക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയതും, ഉൽപ്പന്നങ്ങളുടെ വില തകർച്ചയും കട കെണികളും കാരണം നിരാശരായിരിക്കുന്ന കർഷകർക്ക് […]
Read MoreAuthor: ജോജി തോമസ്
വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനെതിരെ കിഫ
അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽ വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്നതിനെതിരെയാണ് കിഫയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അടിപ്പെരണ്ട വ്യാപാര ഭവന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അടിപ്പെരണ്ട ജംഗ്ഷനിൽ സമാപിച്ചു. നൂറുകണക്കിന് കർഷകർ പ്രതിഷേധയോഗത്തിൽ അണിനിരന്നു. കഴിഞ്ഞ ദിവസങ്ങളിലായി അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള, തെങ്ങും പാടം, കൽച്ചാടി മേഖലകളിലും, മംഗലം ഡാം വില്ലേജിൽ നേർച്ചപ്പാറ, കിഴക്കഞ്ചേരി വില്ലേജിൽ പനംകുറ്റി, കണ്ണിച്ചിപ്പരുത എന്നിവിടങ്ങളിലും തുടർച്ചയായി കാട്ടാനകൾ ഇറങ്ങി നൂറുകണക്കിന് വാഴകളും തെങ്ങുകളും കമുകുകളും മറ്റ് കൃഷികളും […]
Read Moreനവകേരളാ സദസ്
നവകേരളാ സദസുമായി ബന്ധപ്പെട്ട് പറവൂർ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു.
Read Moreപാലക്കാട്-ചാലക്കുടി ദേശീയപാതയിൽ 11 പുതിയ അടിപ്പാതകൾ വരും; പാലക്കാട് ജില്ലയിൽ മൂന്നും തൃശൂരിൽ എട്ടും അടിപ്പാതകൾ
സേലം-കൊച്ചി ദേശീയപാത 544ൽ പാലക്കാടിനും ചാലക്കുടിക്കും ഇടയിൽ 11 അടിപ്പാതകൾ (വി.യു.പി.) നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. വെള്ളിയാഴ്ച കാസർഗോഡ് നടത്തുന്ന, സംസ്ഥാനത്തെ വിവിധ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി അടിപ്പാതകളുടെ ഔപചാരിക നിർമ്മാണോദ്ഘാടനം പ്രഖ്യാപിക്കും. 525.79 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഏഴ് കമ്പനികളാണ് മത്സരാധിഷ്ഠിത ദർഘാസ് നടപടിയിൽ പങ്കെടുത്തത്.പാലക്കാട്, ആലത്തൂർ, തൃശൂർ, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് അടിപ്പാതകൾ വരിക. ഉയരം കൂടിയ വലിയ വാഹനങ്ങൾക്ക് […]
Read Moreനെന്മാറയിലെ ഇരുചക്ര പാർക്കിംഗ് കേന്ദ്രം മൂത്ര വിസർജന കേന്ദ്രമായി
നെന്മാറ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിന് പിന്നിലെ സ്ഥലമാണ് മൂത്ര വിസർജന കേന്ദ്രമായി മാറിയത്. ജലസേചന വകുപ്പിന്റെ തവളാക്കുളം ഫീൽഡ് കനാലിന്റെയും പഞ്ചായത്ത് ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെയും ഇടയിലുള്ള കനാലിൽ മാലിന്യ നിക്ഷേപം ഒഴിവാക്കുന്നതിനായി സ്ലാബ് മൂടിയ പ്രദേശമാണ് മൂത്ര വിസർജന കേന്ദ്രമായി മാറിയത്. ദൂരസ്ഥലങ്ങളിലേക്ക് ബസ്സിൽ യാത്ര പോകുന്നവരും മറ്റും രാവിലെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ബസ്റ്റാൻഡിൽ എത്തുന്നവർ രഹസ്യമായി മൂത്ര വിസർജനം നടത്തുന്നതിന് ഉപയോഗിക്കുന്നത്. ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രദേശമായതിനാലും ബസ്റ്റാൻഡിൽ […]
Read Moreകിഫയുടെ പ്രതിഷേധ പ്രകടനം ഇന്ന് അടിപ്പെരണ്ടയിൽ
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിൽ പ്രതിരോധ നടപടി സ്വീകരിക്കാത്തതിൽ കിഫ ഇന്ന് പ്രതിഷേധ യോഗം നടത്തും. കഴിഞ്ഞ 4 ദിവസമായി തുടർച്ചയായ ദിവസങ്ങളിൽ അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള , തെങ്ങും പാടം, കൽച്ചാടി എന്നീ സ്ഥലങ്ങളിലും കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റി, കണച്ചിപ്പരുത എന്നീ സ്ഥലങ്ങളിലും ഒരേ സമയം കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി തെങ്ങ്, കവുങ്ങ്, വാഴ, റബ്ബർ, കുരുമുളക് തുടങ്ങിയ കൃഷികൾ വ്യാപകമായിനശിപ്പിക്കുന്നത് തുടരുന്നു. ഇതിനെ തടയുന്നതിനോ, നാശനഷ്ടം സംഭവിച്ച കർഷകരെ നേരിൽ കാണുന്നതിനോ, വൈദ്യുത വേലി […]
Read Moreആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; മൂന്നു പേർ കസ്റ്റഡിയിൽ
വണ്ണാമട സ്വദേശി നന്ദകുമാറിനാണ്(26) വെട്ടേറ്റത്. പൊള്ളാച്ചി ഗോപാലപുരത്തുവച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗസംഘം നന്ദകുമാറിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയതെന്നു പറയുന്ന വണ്ണാമട സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ
ഡ്രൈവിങ് ടെസ്റ്റ് നടപടിക്രമങ്ങൾ പോരായ്മകൾ നിറഞ്ഞതെന്നും, ലൈസൻസുണ്ടെങ്കിലും വാഹനം ഓടിക്കാൻ അറിയാത്തവർ ഒട്ടേറെയുണ്ടെന്നും, ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അപകടം ഉണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്തിട്ട് കാര്യമില്ലെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. പലരും റോഡിലാണ് വാഹനങ്ങൾനിർത്തിയിടുന്നതെന്നും ഒതുക്കിയിടാൻ അറിയാത്തതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. റിവേഴ്‌സ് പാർക്കിങ്, കയറ്റത്തിൽ നിർത്തി വാഹനം നീക്കുക എന്നിവ ഉൾപ്പെടുത്തി പരിശോധന കർശനമാക്കും. പരിശോധന ഒഴിവാക്കി ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റിനിർത്തും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ […]
Read Moreനെന്മാറയിൽ കാർ മരത്തിൽ ഇടിച്ച് മുൻ സൈനികൻ മരണപ്പെട്ടു
കാർ മരത്തിൽ ഇടിച്ച് കാർ യാത്രക്കാരനായ മുൻ സൈനികൻ മരിച്ചു. നെന്മാറ അയിനംമ്പാടം ബാലസുബ്രഹ്മണ്യ (മുരുകൻ – 83) നാണ് മരിച്ചത്. പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ സംബന്ധമായ പരിശോധന നടത്തി മടങ്ങി വരുമ്പോഴാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നെന്മാറക്കടുത്ത് മേലാർകോട് കല്ലങ്കോട് ഉള്ള പെട്രോൾ പമ്പിനു സമീപം കാർ നിയന്ത്രണം തെറ്റി മരത്തിൽ ഇടിക്കുകയായിരുന്നു. മകൻ വിനോദ് കുമാറാണ് കാർ ഓടിച്ചിരുന്നത്. കാറിൽ സഞ്ചരിച്ചിരുന്ന ബാലസുബ്രഹ്മണ്യന്റെ ഭാര്യ ഭാഗ്യവതി പരുക്കുകളോടെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ […]
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശ്ശൂരിൽ; നഗരത്തിൽ അതീവ സുരക്ഷ ക്രമീകരണം
ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂർ എത്തും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കും. മോദിയെ സ്വീകരിക്കാൻ തൃശൂർ നഗരം ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലുമായി ആയിരക്കണക്കിന് പൊലീസുകാരെയാണ് വിന്യസിപ്പിക്കുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന മോദി സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന […]
Read More