ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വർഷമായ സൗരോർജ്ജ വൈദ്യുത പദ്ധതിയുടെ നിർമ്മാണം പുനരാരംഭിച്ചു. പല കാരണങ്ങളാൽ 7 വർഷമായി മുടങ്ങിക്കിടന്ന പദ്ധതിയിൽ ഇരുമ്പ് ഫ്രെയിമുകളിൽ സൗരോർജ്ജ പാനൽ സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. 2017 ജനുവരിയിൽ അന്നത്തെ വൈദ്യുത മന്ത്രി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്‌ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനമാണ് പുനരാരംഭിച്ചത്. സൗരോർജ്ജ വൈദ്യുതി നിർമാണ പദ്ധതി ഒട്ടേറെ വിവാദങ്ങൾക്കു ശേഷമാണ് ഇപ്പോൾ പുനരാരംഭിത്. നെന്മാറ അയിനം പാടത്തുള്ള കെ.എസ്. ഇ.ബി.യുടെ പഴയ സെക്‌ഷൻ ഓഫിസ് വളപ്പിൽ 9.69 കോടി […]
Read MoreAuthor: ജോജി തോമസ്
അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനു ശേഷം പിടിയില്‍
തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് അറസ്റ്റില്‍. പ്രതി സവാദിനെ കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്. ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂര്‍ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അടക്കം വിവിധ ഏജന്‍സികള്‍ […]
Read Moreനാടിന് അഭിമാനമായി കൃഷ്ണ
സംസ്ഥാന സ്കൂൾ കലോത്സവത്തിലും ജില്ലാ സ്കൂൾ കലോത്സവത്തിലും ഭരതനാട്യത്തിൽ ഏ ഗ്രേഡ് നേടി സ്കൂളിനും ജില്ലയ്ക്കും നാടിനും അഭിമാനമായി കൃഷ്ണ. പോത്തുണ്ടി സ്വദേശിയായ കൃഷ്ണ എം.ഇ.എസ്. ട്രസ്റ്റ് പബ്ലിക് സ്കൂൾ കരിമ്പാറയിൽ പത്താം ക്ലാസിൽ വിദ്യാർത്ഥിനിയാണ്.മൂന്നാം വയസ്സിൽ നൃത്ത പഠനം തുടങ്ങി. അഞ്ചാം വയസ്സിൽ നൃത്തഅരങ്ങേറ്റം കുറിച്ച് കൃഷ്ണ. ഇപ്പോഴും പഠനം തുടരുന്നു. 13 വർഷത്തോളമായി നൃത്തം പഠിക്കുന്നു. തന്റെ പഠനത്തോടൊപ്പം വീട്ടിൽ 28 ഓളം കുട്ടികൾക്ക് നൃത്ത ക്ലാസുകൾ എടുക്കുന്നുമുണ്ട്. മൂന്നു വയസ്സുള്ള കൊച്ചു കുട്ടികൾ […]
Read Moreരാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലാണ് അറസ്റ്റ്. പത്തനംതിട്ടയിലെ വീട്ടിൽ നിന്നും കൺന്‍റോൺമെന്‍റ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
Read Moreഫ്രണ്ട്സ് കൂട്ടായ്മ ചികിത്സാ ധനസഹായം കൈമാറി
അയിലൂർ കയറാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രണ്ട്സ് കൂട്ടായ്മ ചികിത്സ ധനസഹായം നൽകി. നിരവധി സാമൂഹിക സേവനങ്ങളും ചികിത്സാസഹായങ്ങളും ധനസഹായവും നൽകാറുള്ള ഫ്രണ്ട്സ് കൂട്ടായ്മ എന്ന സംഘടനയാണ് ചികിത്സാസഹായ തുകയായി 1,41,970 രൂപയും കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് 20,000 രൂപയുമാണ് സ്വരൂപിച്ച് വിതരണം ചെയ്തത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന രാമദാസ്, അശ്വതി ദമ്പതികളുടെ മകൻ അശ്വിൻ രാമദാസിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഫ്രണ്ട്സ് കൂട്ടായ്മ ധനസമാഹരണം നടത്തിയത്. സമാഹരിച്ച തുക നെന്മാറ പോലീസ് എസ്. ഐ. വിവേക് […]
Read Moreമലപ്പുറം പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു
മലപ്പുറം പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന കുഞ്ഞിനു നേരെയായിരുന്നു പുലിയുടെ ആക്രമണം. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലു വയസ്സ് പ്രായമുള്ള ആൺകുഞ്ഞാണ് അ മരിച്ചത്. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണ് ആനക്കയം പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പന്തലൂർമലയിൽ നിന്നാകാം പുലി ഇറങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു.
Read Moreആലത്തൂരിനെ നെടുകെ പിളർത്തുന്ന അടിപ്പാത നിർമ്മാണം വേണ്ട!! ആലത്തൂരിന് വേണ്ടത് എലിവേറ്റഡ് ഹൈവേ
ജോജി തോമസ് ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നത് അശാസ്ത്രീയം. നെല്ലിയാംകുന്നം മുതൽ കിണ്ടിമൊക്കു ജംഗ്ഷൻ വരെ ആലത്തൂർ പഞ്ചായത്തിലെ പ്രദേശങ്ങളെ നെടുകെ പിളർക്കാൻ മാത്രമേ അടിപ്പാത നിർമ്മാണം വഴിവെക്കൂ.. താലൂക്ക് ആസ്ഥാനമായ ആലത്തൂരിൽ മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്വാതി ജംഗ്ഷൻ വൻ മതിലിനാൽ പിളർക്കുന്ന പ്രദേശം ആകുമെന്നതും ജനങ്ങളിൽ ആശങ്കയാക്കി. പെരുങ്കുളം ഗ്രാമം, കാട്ടുശ്ശേരി, പുതിയങ്കം ഭാഗത്തേക്ക് പോകുന്നതിനു മൂന്ന് കിലോ മീറ്റർ വട്ടം ചുറ്റി വേണം യാത്ര ചെയ്യാൻ. […]
Read Moreആലത്തൂരിനെ നെടുകെ പിളർത്തുന്ന അടിപ്പാത നിർമ്മാണം വേണ്ട!! ആലത്തൂരിന് വേണ്ടത് എലിവേറ്റഡ് ഹൈവേ
ജോജി തോമസ് ദ ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നത് അശാസ്ത്രീയം. നെല്ലിയാംകുന്നം മുതൽ കിണ്ടിമൊക്കു ജംഗ്ഷൻ വരെ ആലത്തൂർ പഞ്ചായത്തിലെ പ്രദേശങ്ങളെ നെടുകെ പിളർക്കാൻ മാത്രമേ അടിപ്പാത നിർമ്മാണം വഴിവെക്കൂ. താലൂക്ക് ആസ്ഥാനമായ ആലത്തൂരിൽ മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്വാതി ജംഗ്ഷൻ വൻ മതിലിനാൽ പിളർക്കുന്ന പ്രദേശം ആകുമെന്നതും ജനങ്ങളിൽ ആശങ്കയാക്കി. പെരുങ്കുളം ഗ്രാമം, കാട്ടുശ്ശേരി, പുതിയങ്കം ഭാഗത്തേക്ക് പോകുന്നതിനു മൂന്ന് കിലോ മീറ്റർ വട്ടം ചുറ്റി വേണം യാത്ര […]
Read Moreവണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായ കുട്ടിയുടെ പിതാവിന് കുത്തേറ്റു
വണ്ടിപ്പെരിയാർ ടൗണിൽ വച്ചാണ് പിതാവിന് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വിട്ടയച്ച പ്രതി അർജുന്റെ ബന്ധുവാണ് കുത്തിയതെന്നാണ് സംശയം. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. ഇവരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. അതിനിടയിലാണ് കുത്തേറ്റത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനാണ് കാര്യമായി പരിക്ക് പറ്റിയത്.
Read Moreറബ്ബർ കർഷകരെ സർക്കാരുകൾ കബളിപ്പിക്കുന്നു: മാർ പാംപ്ലാനി
റബർ കർഷകരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കബളിപ്പിക്കുന്നുവെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. റബർ കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ പരമാവധി സഹായങ്ങൾ ചെയ്യാമെന്ന ഉറപ്പു നൽകിയിരുന്നു. റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി ഉയർത്തുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുകയും അതു നടപ്പാക്കുകയും ചെയ്തു. എന്നാൽ, റബർ വില ഒരു രൂപപോലും കൂടിയില്ല. റബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് കർഷകർ എൽഡിഎഫിനു വോട്ട് ചെയ്തത്. […]
Read More