മാളയിൽ കുഴിക്കാട്ടുശ്ശേരി വരദനാട് പാറമടയിലേക്ക് കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻ ചിറതാക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് ഇവർ സഞ്ചരിച്ച കാർ 40അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് മറിയുകയായിരുന്നു. പുറകിൽ വന്ന ബൈക്ക് യാത്രക്കാരനാണ് പാറമടയിലേക്ക് കാർ മറിയുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.
Read MoreAuthor: ജോജി തോമസ്
സംഗീത സംവിധായകൻ കെ. ജെ. ജോയ് (77) അന്തരിച്ചു
സംഗീത സംവിധായകൻ കെ. ജെ. ജോയ് (77) ചെന്നൈയിൽ അന്തരിച്ചു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളുടെ ചികിത്സയിലായിരുന്നു.
Read Moreപൊങ്കലിനെ വരവേറ്റ് നെല്ലിയാമ്പതിയിലെ തമിഴ് തൊഴിലാളികൾ
നെല്ലിയാമ്പതിയിലെ തോട്ടങ്ങളിൽ ജോലിചെയ്യുന്ന തമിഴ് തൊഴിലാളികൾ പൊങ്കലിനെ വരവേറ്റു.തൈപിറന്താൽ വഴി പിറക്കുമെന്നാണ് തമിഴ് ജനതയുടെ വിശ്വാസം. ധനുമാസത്തിൻ്റെ (മാർഗഴി മാസം) അവസാനദിവസവും മകര മാസത്തിന്റെ (തൈമാസം) ആദ്യ മൂന്നുദിവസവുമാണ് പൊങ്കൽ ആഘോഷിക്കുന്നത്. ഞായ റാഴ്ച ബോഗി പൊങ്കലോടെയാണ് ആഘോഷത്തിന് തുടക്കമായത്. പോയവർഷത്തിന്റെ അവശിഷ്ടങ്ങളെ കത്തിച്ചു പുതിയ പ്രതീക്ഷകളുടെ വർഷത്തിലേക്കുകടക്കുന്ന ചടങ്ങാണ് ബോഗി പൊങ്കൽ. ഇതിനായി കാപ്പ്കെട്ടൽ എന്നറിയപ്പെടുന്ന വീടും, കാലിത്തൊഴുത്തും വൃത്തിയാക്കി എരിക്കില, മാവില, കുരുത്തോല എന്നിവ കൊണ്ട് കാപ്പ്കെട്ടി കോലമിട്ടാണ് ബോഗി പൊങ്കലിനെ വരവേറ്റത്. തിങ്കളാഴ്ചയാണ് […]
Read Moreകാലടി മറ്റൂർ ജംഗ്ഷനിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്
രണ്ട് ഇന്നോവ കാറും ഒരു ബൈക്കുമാണ് കൂട്ടിയിടിച്ചത്.രാവിലെ ഒമ്പതോടെയാണ് സംഭവം. എതിർദിശകളിലായി വന്ന രണ്ട് ഇന്നോവ കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ ഒരു കാറിനു പിന്നാലെ സഞ്ചരിച്ചിരുന്ന ബൈക്കും ആ വാഹനത്തിൽ ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവർ തെറിച്ചുവീഴുകയും ചെയ്തു.കോയമ്പത്തൂരിൽ നിന്നുള്ള വിദ്യാർഥികളാണ് ഒരു കാറിലുണ്ടായിരുന്നത്. രണ്ടാമത്തെ കാറിൽ തിരുവനന്തപുരത്തുനിന്നുള്ള ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരുമാണുണ്ടായിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Read Moreതീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പുന്നക്കൽ സ്വദേശി അഗസ്റ്റിൻ ജോസഫ് (57)ആണ് മരിച്ചത്.ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അർധരാത്രി 12നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന്തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്.
Read Moreപ്രധാനമന്ത്രിയുടെ ഗുരുവായൂരിലെ സന്ദർശനം; വിവാഹങ്ങൾക്ക് നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഗുരുവായൂരിൽ ബുധനാഴ്ച വിവാഹങ്ങൾക്ക് നിയന്ത്രണം. പ്രവേശനം പാസ്സ് മൂലമായിരിക്കും.
Read Moreമകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് 15ന് പാലക്കാട് ഉൾപ്പെടെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു
മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് 15ന് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിനു ചേർന്നുള്ള ജില്ലകൾക്കാണ് അവധി.
Read Moreമലപ്പുറത്ത് ഫുട്ബോൾ കളി കാണാൻ ടിക്കറ്റ് കിട്ടിയില്ല; സ്റ്റേഡിയത്തിന്റെ ഗേറ്റ് തകർത്ത് കാണികൾ
സെവൻസിന് ടിക്കറ്റ് കിട്ടിയില്ല; മലപ്പുറത്ത് ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഗേറ്റ് തകർത്ത് കാണികൾ.
Read Moreകുട്ടികൾക്കുള്ള മിഠായി നിർമിക്കാൻ ഉപയോഗിക്കുന്നത് കൊടും വിഷം; ഒരു ലക്ഷം രൂപ പിഴയിട്ട് ഭക്ഷ്യ സുരക്ഷാവകുപ്പ്
തുണിക്ക് നിറം കൊടുക്കുന്ന റോഡമിൻ ബി ഉപയോഗിച്ച് ഉണ്ടാക്കിയ ചോക്ക് മിഠായി മലപ്പുറം തിരൂരിൽ പിടികൂടി. റോഡമിൻ ബി ആരോഗ്യത്തിന് ഹാനികരമാണ്. സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചോക്ക് മിഠായി നിർമാണ കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തി. മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. മിഠായിയുടെ സാമ്പിൾ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിൽ […]
Read Moreപാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ; യുവതിയിൽ നിന്നും രേഖകളില്ലാതെ 37.7 ലക്ഷം രൂപ കണ്ടെടുത്തു
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും ടീം ചേർന്ന് ഇന്ന് രാവിലെ പാലക്കാട് വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ നിന്നും പാലക്കാടിലെക് വന്ന കെഎസ്ആർടിസി ബസിൽ നിന്നും സബിത ബാലകൃഷ്ണൻ എന്നാൽ യുവതിയുടെ പക്കൽ നിന്നും രേഖയില്ലാതെ കടത്തികൊണ്ടുവന്ന 37.7 ലക്ഷം രൂപ കണ്ടെടുത്തു. തുടർന്ന് യുവതിയെയും രേഖകളും, തൊണ്ടി മുതലും വാളയാർ പോലീസിനു കൈമാറി. പ്രിവേന്റീവ് ഓഫീസർമാരായ പി. എൻ. രാജേഷ് കുമാർ, ഷൈബു. ബി, […]
Read More