അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ മോദി പങ്കെടുത്തു. പ്രധാനമന്ത്രിക്കൊപ്പം ഗവർണറും യോഗിയും ആർഎസ്എസ് മേധാവിയും ചടങ്ങിൽ പങ്കെടുത്തു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11ന് ആരംഭിച്ചു. ഉച്ചയ്ക്ക് 12.30 നാണ് പ്രാണ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി കഴിഞ്ഞു. വി വി ഐ പി കളായ ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയതിനാൽ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ […]
Read MoreAuthor: ജോജി തോമസ്
നെന്മാറ പഴയഗ്രാമത്തിൽ രഥപ്രയാണം ഇന്ന് സമാപനം
നെന്മാറ പഴയഗ്രാമം നവനീതകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തേരിൻ്റെ രഥം ഇന്ന് തിരികെ ക്ഷേത്രാങ്കണത്തിലേക്ക് എത്തിക്കുന്നതോടെ രഥോത്സവം സമാപിക്കും.
Read Moreനെന്മാറ എംഎൽഎ റോഡിൽ ശ്രീലകം വീട്ടിൽ പി. എ. ഹരിലാൽ (17) അന്തരിച്ചു.
നെന്മാറ എംഎൽഎ റോഡിൽ ശ്രീലകം വീട്ടിൽ പി. എ. ഹരിലാൽ (17) അന്തരിച്ചു. നെന്മാറ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടൂ വിദ്യാർത്ഥിയാണ്.
Read Moreനെന്മാറയിൽ അച്യുതമേനോൻ സ്മാരകത്തിൽ കോൺഗ്രസ് പതാക ഇന്നലെ ഉയർത്തിയെങ്കിലും ഇന്ന് സി പി ഐ പാർട്ടി ഓഫീസായി കൊടികൾ വച്ച് സിപിഐ ഓഫീസെന്ന് എഴുതി പ്രതിഷേധയോഗവും നടത്തി
വിഭാഗീയതയുടെ പേരിൽ തരംതാഴ്ത്തിയ എം. ആർ. നാരായണനും സംഘവുമാണ് പാർട്ടി ഓഫീസിൽ പ്രവേശിച്ച സിപിഐ ലോക്കൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. ചന്ദ്രനെയും സംഘത്തെയും ഓഫീസിൽനിന്ന് പുറത്താക്കി. അതിനെ തുടർന്ന് സംഘർഷാവസ്ഥയിൽ പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
Read Moreമുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. മുലപ്പാല്‍ നല്‍കിയശേഷം കുട്ടിയെ ഉറക്കിയിരുന്നു. രാവിലെ ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ മരിച്ചതായി കണ്ടെത്തിയത്.
Read Moreഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിജെപി നേതാവ് ജീവനൊടുക്കി
ആലപ്പുഴ കായംകുളത്ത് ബിജെപി പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബിജെപി കായംകുളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ. സജിയാണ് ജീവനൊടുക്കിയത്. ഭാര്യ മിനി സ്കൂൾ അധ്യാപികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നാണ് സംഭവം നടന്നത്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞത്. മകൻ വീട്ടിലേക്ക് പലതവണ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരിസരവാസികൾ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്.
Read Moreപ്രൊഫ.ടി.ജെ ജോസഫ് കൈവെട്ടു കേസിലെ പ്രതിയായ സവാദിനെ തിരിച്ചറിഞ്ഞു
എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രൊഫ.ടി.ജെ ജോസഫ് കൈവെട്ടു കേസിലെ പ്രതിയായ സവാദിനെ തിരിച്ചറിഞ്ഞത്.
Read Moreട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്. മറന്നുവെച്ച കണ്ണടയെടുക്കാനായി വീണ്ടും ട്രെയിനിലേക്ക് കയറിയ യുവാവ് തിരികെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. പുനെ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനിൽ നിന്നിറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും തിരികെ ട്രെയിനിൽ കയറി. അതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോൾ ചാടിയിറങ്ങാൻശ്രമിക്കുന്നതിനിടെയാണ് […]
Read Moreഒന്നാം വിള നെല്ല് സംഭരണ തുകയ്ക്ക് ക്യാമ്പ് നടത്തുന്നു.
ഒന്നാം വിള നെല്ല് സംഭരിച്ച കർഷകർക്ക് തുക വേഗത്തിൽ ലഭ്യമാക്കുന്നതിന് ഇന്ന് രാവിലെ 10.30 ന് അയിലൂർ കൃഷിഭവനിൽ ക്യാമ്പ് നടത്തുന്നു. നെല്ല് സംഭരണത്തിന് ശേഷം സപ്ലൈകോ നൽകിയ പി. ആർ. എസ്സുമായി ക്യാമ്പിൽ കർഷകർ പങ്കെടുക്കണമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു. കനറാ ബാങ്കിൽ നിലവിൽ അക്കൗണ്ട് ഇല്ലാത്ത കർഷകർ പി. ആർ. എസ്സിനോടൊപ്പം, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് 2 എണ്ണം, പാൻ കാർഡ് ഉണ്ടെങ്കിൽ അതിന്റെ പകർപ്പും കൊണ്ടുവരേണ്ടതാണ്. കനറാ […]
Read Moreസുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തും; താമര കൊണ്ട് തുലാഭാരം നടത്തും.. തൃശ്ശൂരിൽ ഇന്ന് പ്രാദേശിക അവധി
തൃശ്ശൂരിൽ ഇന്ന് പ്രാദേശിക അവധി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്നപരീക്ഷകള്‍ക്കുംഅവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Read More