Author: ജോജി തോമസ്

കാട്ടുപന്നികൾ പച്ചക്കറി കൃഷി പന്തലും പാടവരമ്പുകളും നശിപ്പിച്ചു

കാട്ടുപന്നിക്കൂട്ടം പാവൽ, പയർ കൃഷി ചെയ്തിരുന്ന തടങ്ങളും പന്തലുകളും കുത്തിമറിച്ചു നശിപ്പിച്ചു. സമീപത്തുള്ള നെൽപ്പാടങ്ങളുടെ വരമ്പുകളും കുത്തിമറിച്ചതോടെ കെട്ടി നിർത്തിയിരുന്ന പാടങ്ങളിലെ വെള്ളം ഒഴുകിപ്പോയി. അയിലൂർ തിരുവഴിയാട് പുത്തൻ തറയിൽ ഉദുമാന്റെ വിളവെടുപ്പ് തുടങ്ങിയ പാവൽ, പയർ പന്തലുകളാണ് വലിയതോതിൽ പന്നി കൂട്ടം നശിപ്പിച്ചത്. ചെടികൾ നിൽക്കുന്ന തടങ്ങളും പന്തലുകൾ താങ്ങി നിർത്തിയ കാലുകളും കുത്തിമറിച്ചതോടെ പച്ചക്കറി പന്തൽ പൂർണ്ണമായും നിലം പതിച്ച് വിളവ് ഉൾപ്പെടെ നശിച്ചു. 50000 രൂപയോളം നഷ്ടം കണക്കാക്കുന്നതായി ഉദുമാൻ പറഞ്ഞു. ഉണക്കു […]

Read More

ലെവല്‍ ക്രോസ് അടച്ചിടും; പാലക്കാട് റോബിന്‍സണ്‍ റോഡ് ഗേറ്റ് ഇന്നും നാളെയും അടച്ചിടും

പാലക്കാട് ടൗണ്‍-പൊള്ളാച്ചി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ റോബിന്‍സണ്‍ റോഡ് ഗേറ്റ്(ലെവല്‍ ക്രോസ് നമ്പര്‍ 48) ഇന്നും നാളെയും അടച്ചിടുമെന്ന് പാലക്കാട് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡിലൂടെ പോകണം.

Read More

അനാഥരുടെ അഭയ കേന്ദ്രമായി മാറിയ ബസ് കാത്തിരിപ്പ് കേന്ദ്രം

നെന്മാറയിലെ പണി പൂർത്തിയാകാത്ത ബസ് കാത്തിരിപ്പു കേന്ദ്രം മാലിന്യം കൊണ്ട് നിറഞ്ഞു. നെന്മാറ പോലീസ് സ്റ്റേഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അനാഥരുടെ അഭയ കേന്ദ്രമായി മാറി. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരും മറ്റും രാത്രി അഭയം പ്രാപിക്കുന്നത് പണിപൂർത്തിയാകാത്ത ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ്. അശരണരായ ഇവർ മലമൂത്ര വിസർജനം മുതൽ മാലിന്യം വരെ ഈ ബസ് കാത്തിരിപ്പികേന്ദ്രത്തിൽ നിറച്ചുവെക്കുന്നുണ്ട്. നെന്മാറ പഞ്ചായത്തിന്റെ ശുചീകരണ തൊഴിലാളികൾ ഈ കെട്ടിടത്തിന്റെ പരിസരങ്ങൾ വൃത്തിയാക്കി മാലിന്യം നീക്കാറുണ്ടെങ്കിലും സാങ്കേതിക കാരണങ്ങൾ […]

Read More

ഫെബ്രുവരി 16- ന് ഭാരത്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്‌. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമം നടപ്പാക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ബന്ദ്. കർഷക സംഘങ്ങൾക്ക് പുറമെ വ്യാപാരികളും ട്രാൻസ്പോർട്ടർമാരും സമരത്തിന് പിന്തുണ നൽകണമെന്ന് ടികായത് പറഞ്ഞു. രാജ്യത്തെ വിവിധ കർഷക സംഘങ്ങൾക്ക് പുറമെ വ്യാപാരികളോടും ട്രാൻസ്പോർട്ടർമാരോടും സമരത്തിന് പിന്തുണ നൽകാനും അന്നേ ദിവസം പണിമുടക്ക് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവ് […]

Read More

തിരുവനന്തപുരം പാലോട് ജ്യൂസ് എന്ന് കരുതി കീടനാശിനി കഴിച്ച അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു

ചെടിക്ക് ഒഴിക്കുന്നതിനായി കരുതി വച്ച കീടനാശിനി ജ്യൂസ് എന്നു കരുതി അഭിനവ് (11) കഴിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല !

Read More

നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ ഇന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ്

ഗ്രാമീണ ഗ്രന്ഥശാല പീപ്പിൾസ് സർവീസ് സൊസൈറ്റിയും പാലന ആശുപത്രിയും ആഞ്ചൽ ഹിയറിങ് കെയറും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്നു ക്രിസ്തുരാജ ദേവാലയത്തിൽ നടത്തും. ഇന്ന് രാവിലെ 11ന് തുടങ്ങി 1.30 വരെയുള്ള ക്യാമ്പിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസും രക്ത – കേൾവിക്കുറവ് പരിശോധനയും ഉണ്ടാകും.വിവരങ്ങൾക്ക് : 9446639672

Read More

ജനുവരി 27ന് സംസ്ഥാനത്ത് സ്കൂളുകൾക്ക് അവധി

അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

Read More

ഡൽഹിയിൽ മലയാളിയായ 4 വയസുകാരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗുരുതര പരിക്ക്

ഡൽഹിയിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് മലയാളി വിദ്യാർത്ഥിനി വീണു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോ(4)യാണ് സ്വകാര്യസ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ. ഡൽഹി പ്രീ സ്കൂളിലെ നേഴ്സറി വിദ്യാർത്ഥിനിയാണ് ജിയന്ന.

Read More

ടൂര്‍പോകാന്‍അനുവദിച്ചില്ല; അഞ്ചാം തരം വിദ്യാര്‍ഥി തൂങ്ങിമരിച്ചു

മണ്ണാർക്കാട്  എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ വിദ്യാര്‍ഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടത്. സകൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകാന്‍ റിഥാനെ അനുവദിച്ചില്ലെന്നതാണത്രെ ആത്മഹത്യക്ക് മരണകാരണം പറയുന്നത്.  

Read More

പോത്തുണ്ടി അണക്കെട്ട് രണ്ടാംഘട്ട ജലസേചനത്തിനായി ഇടതു കര നാളെയും വലതു കര വ്യാഴാഴ്ചയും തുറക്കും.

രണ്ടാം വിള ജലസേചനത്തിനായി പോത്തുണ്ടി അണക്കെട്ട് ഇടതു കര 24 നും വലതു കര 25 നും തുറക്കും. രണ്ടാംഘട്ട ജലസേചനത്തിനായാണ് ഇടതു – വലതുകര കനാലുകൾ തുറക്കുന്നത്. തുടർച്ചയായി ഇരുകനാലുകളിലും എട്ടു ദിവസം ജലസേചനം നടത്തും. 14.37 അടി വെള്ളമാണ് ഡാമിൽ ശേഷിക്കുന്നത്

Read More