Author: ജോജി തോമസ്

വാർത്താ സമ്മേളനത്തിൽ എത്താൻ വൈകിയതിന് പ്രതിപക്ഷ നേതാവിനെ അസഭ്യ വർഷം

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ വൈകിയെത്തിയതിൽ ക്ഷുഭിതനായി കെ.പി.സി.സിഅധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസിന്റെ സമരാഗ്നി പ്രക്ഷോഭയാത്രയുടെ വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയതിനാലാണ് സംഭവം. മാധ്യമപ്രവർത്തകർക്കുമുന്നിൽ അസഭ്യവർഷം നടത്തിയാണ് അതൃപ്തി പ്രകടിപ്പിച്ചത്.ആലപ്പുഴയിൽ ഇന്ന് രാവിലെ 10നാണ് സമ്മേളനംനിശ്ചയിച്ചിരുന്നത്. എന്നാൽ, 11 മണിയോടെയാണ് കെ. സുധാകരൻ എത്തിയെങ്കിലും വി.ഡി.സതീശൻ എത്തിയിരുന്നില്ല. ഏതാനുംമിനിറ്റുകൾക്കകം അദ്ദേഹം എത്തുമെന്ന് അറിയിച്ചെങ്കിലും കാത്തിരിപ്പ് 20 മിനിറ്റോളം നീണ്ടു. ഇതോടെയാണ് സുധാകരൻ അസഭ്യവർഷം നടത്തിയത്.

Read More

വോട്ടർപ്പട്ടികയിൽ 28 വരെ പേരുചേർക്കാം

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചതിൽ പേരില്ലാത്തവർക്ക് പേരു ചേർത്താൻ ഏതാനും ദിവസങ്ങൾ മാത്രം. ഈ മാസം 28 വരെ പേരുചേർക്കാം. ഇതിനായി ആപ്പ് വഴി അപേക്ഷ നൽകാം. 17 വയസ്സ് കഴിഞ്ഞവർക്കും മുൻകൂറായി വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാം.

Read More

കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തില്‍ പ്രിനുവാണ് (30) അറസ്റ്റിലായത്. മൂന്നു സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയിലാണ് കാമറ സ്ഥാപിച്ചത്. വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാള്‍ സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്ന സമയം നോക്കി ഒളികാമറ വെക്കുകയും പുറത്തിറങ്ങുന്ന തക്കംനോക്കി കാമറ തിരികെ എടുത്തുകൊണ്ടുപോയി ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുകയുമായിരുന്നു. ഡിസംബർ 16ന് വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ സമയത്ത് ഇയാള്‍ ഒളികാമറ അടങ്ങുന്ന പേന വെന്‍റിലേറ്ററില്‍ വെക്കാൻ ശ്രമിച്ചു. ഇതിനിടെ പെൻകാമറ കുളിമുറിയില്‍ വീണു. പരിശോധനയില്‍ പേനക്കുള്ളില്‍നിന്ന് കാമറയും […]

Read More

വെയിലേറ്റു വാടരുതേ.. സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്.

Read More

ഡൽഹി ചലോ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന് കർഷക നേതാക്കൾ; തിങ്കളാഴ്ച ട്രക്ടർ മാർച്ച്

രണ്ടാം കർഷക സമരത്തിനിടെ കൊല്ലപ്പെട്ട യുവകർഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ഭഗ്വന്ത് സിംഗ് മൻ. കർഷകൻ മരിച്ച സംഭവത്തിൽ ഡൽഹി നിയമസഭ അനുശോചിച്ചു.

Read More

ചിറ്റൂരിൽ കർഷകന്റെ കളത്തിൽ അനധികൃതമായി സൂക്ഷിച്ച 12 ടൺ നെല്ല് പിടികൂടി

സപ്ലൈകോ-കൃഷിവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കർഷകന്റെ കളത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 12 ടൺ നെല്ല് കണ്ടെത്തി. നല്ലേപ്പിള്ളി പഞ്ചായത്തിലെ കമ്പം പടി പാടശേഖരത്തിലെ ഒരു കർഷകൻ്റെ കുടുംബത്തിന്റെ പേരിലുള്ള കളത്തിൽ സൂക്ഷിച്ച 60 കിലോ തൂക്കം വരുന്ന 217 ചാക്ക് നെല്ലാണ് പാഡി മാർക്കറ്റിങ് ഓഫിസറും കൃഷിഭവൻ ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. നല്ലേപ്പിള്ളി മേഖലയിൽ രണ്ടാം വിള കൊയ്ത്ത് ആരംഭിക്കുന്നതിനു മുൻപ് തന്നെ പുറമേ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ നെല്ല് പെർമിറ്റ് എടുത്ത കർഷകരുടെ പേരിൽ […]

Read More

കൊയിലാണ്ടിയിൽ സിപിഎം നേതാവ് രാത്രി ഉത്സവപ്പറമ്പിൽ വെട്ടേറ്റു മരിച്ചു

സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാ ഥൻ (66) ഇന്നലെ രാത്രി 10ന് ഉത്സവപ്പറമ്പിൽ വെട്ടേറ്റു മരിച്ചു. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തു നിന്നാണു വെട്ടേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സത്യനാഥന്റെ പുറത്തും കഴുത്തിലും മഴുകൊണ്ടുള്ള വെട്ടേറ്റതായി പൊലീസ് പറഞ്ഞു. ആക്രമണ സമയം സത്യനാഥ സത്യനാഥൻ എൻ്റെ ഭാര്യയും മക്കളും ഉത്സവപ്പറമ്പിലുണ്ടായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ടു പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷിനെ (33) […]

Read More

ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയയ്ക്കു വിധേയാനായ യുവാവ് മരിച്ചു.

വിവാഹത്തിന് ഒരാഴ്ച ശേഷിക്കെ ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയയ്ക്കു വിധേയാനായ യുവാവ് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദ് ജൂബിലി ഹിൽസിലുള്ള സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ലക്ഷ്മി നാരായണ വിഞ്ജം (28) ആണ് മരണത്തിനു കീഴടങ്ങിയത്. അനസ്തേഷ്യ അമിതമായി നൽകിയതാണ് മരണത്തിലേക്കു നയിച്ചതെന്നു പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകൻ ബോധരഹിതനായി. ജീവനക്കാർ എന്നെ വിളിച്ച് ക്ലിനിക്കിലേക്ക് വരാൻ പറഞ്ഞു. അവിടെ എത്തി മകനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മരിച്ചെന്നാണ് അവിടുത്തെ ഡോക്ടർമാർ അറിയിച്ചതെന്നും […]

Read More

ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കന്ററി സ്കൂളിൽ +2 വിനു പഠിക്കുന്ന കുട്ടികൾ ഇന്ന് വൈകുന്നേരം കൊല്ലം ആസ്രാമത്തു വെച്ച് ഉണ്ടായ ബൈക്ക് ആക്സിഡന്റ്റിൽ മരണപ്പെട്ടു.

Read More