നെന്മാറ കൃഷിഭവൻ പരിധിയിൽ നെൽകൃഷി ഉണങ്ങി നശിച്ചു. എലന്തംകൊളുമ്പ് പാടശേഖര സമിതിയിൽപ്പെട്ട മുപ്പതോളം കർഷകരുടെ 50 ഏക്കറോളം നെൽകൃഷി വെള്ളമില്ലാതെ ഉണങ്ങി നശിച്ചു. അരിമ്പൂർപതി, ചെമ്മന്തോട്, വിത്തനശ്ശേരി എന്നീ പാടശേഖരങ്ങളിലും വെള്ളമില്ലാത്തതിനെ തുടർന്ന് ഏക്കർ കണക്കിന് നെൽകൃഷി ഉണങ്ങി നശിച്ചതായി കർഷകർ കൃഷിഭവനിൽ അറിയിച്ചു. മൂപ്പ് കുറഞ്ഞ ഇനങ്ങളായ കാഞ്ചന, ജ്യോതി, മനുരത്ന തുടങ്ങിയ ഹൃസ്വകാല ഇനങ്ങൾ വിളയിറക്കിയിട്ടും വിളവെടുക്കാൻ കഴിയാതെ വിവിധ പാഠശേഖരങ്ങളിലെ കർഷകർ ദുരിതത്തിലായി. പോത്തുണ്ടി ഡാമിൽ നിന്നുള്ള കനാൽ വെള്ളം വിതരണം നിർത്തിയതോടെയാണ് […]
Read MoreAuthor: ജോജി തോമസ്
പെറ്റി കേസുകൾ പിഴ അടച്ചു തീർപ്പാക്കൽ അദാലത്ത് നാളെ കൂടി
പെറ്റി കേസുകൾ ചെറിയ പിഴ അടച്ച് തീർപ്പാക്കൽ അദാലത്ത് നടത്തും. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് നെന്മാറ, പാടഗിരി( നെല്ലിയാമ്പതി), ആലത്തൂർ, വടക്കഞ്ചേരി, മംഗലംഡാം പൊലീസ് സ്റ്റേഷനുകളിലെ പെറ്റിക്കേസുകളാണ് അദാലത്തിൽ തീർപ്പാക്കുക. പൊതുസ്ഥലത്ത് മദ്യപിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, ലഹരി ഉപയോഗം, പൊതുസ്‌ഥലത്ത് ബഹളം ഉണ്ടാക്കൽ, ചീട്ടുകളി, ആക്സിഡന്റ് കേസുകളിലെ പിഴ അടയ്ക്കൽ തുടങ്ങിയ കേസുകളാണ് കോടതി അദാലത്തിൽ വച്ചിരിക്കുന്നതെന്ന് നെന്മാറ പോലീസ് അറിയിച്ചു.
Read Moreവന്യമൃഗങ്ങളുടെ ആക്രമണം കിഫ പ്രതിഷേധിച്ചു
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിൽ കിഫാ പ്രതിഷേധിച്ചു. തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ വന്യമൃഗ ആക്രമണങ്ങളിൽ മലയോരവാസികൾ കൊല്ലപ്പെടുകയും അതിൽ പ്രതിഷേധിക്കുന്ന പൊതുജനങ്ങളെ കേസിൽ കുടുക്കുകയും ചെയ്യുന്ന സർക്കാരിൻെറ നടപടികൾക്കെതിരായി കിഫ ആലത്തൂർ നെന്മാറ അസംബ്ലി ലെവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിപ്പെരണ്ടയിൽ പൊതുജന റാലിയും പ്രതിഷേധ യോഗവും നടന്നു. അടിപ്പെരണ്ട വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച റാലി അടിപ്പെരണ്ട ജംഗ്ഷനിൽ അവസാനിച്ചു. നൂറുകണക്കിന് കർഷകർ റാലിയിൽ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കൂരാച്ചുണ്ട് ചാക്കോച്ചേട്ടനെ കൃഷി സ്ഥലത്ത് വച്ച് […]
Read Moreവയനാട് മേപ്പാടി വാഹന അപകടത്തിൽ നെന്മാറയിലെ യുവാവ് മരണപ്പെട്ടു
വയനാട് മേപ്പാടി പാലവയലിനു സമീപം കാർ മോപ്പഡിലിടിച്ച് നെന്മാറ സ്വദേശിയായ യുവാവ് മരണപ്പെട്ടു. അയിലൂർ തിരുവഴിയാട് കരിങ്കുളം പരേതനായ പ്രസാദിന്റെ മകൻ അനുവാണ് (26) മരിച്ചത്.
Read Moreസ്വയം പ്രഖ്യാപിത ആള്‍ദൈവമായിരുന്ന സന്തോഷ് മാധവന് എന്ന സ്വാമി അമൃത ചൈതന്യ (50) അന്തരിച്ചു
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രിയാണു സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും മറ്റുമായി നിരവധി കേസുകളിലെ കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ്. സന്തോഷ് മാധവന് എന്ന സ്വാമി അമൃത ചൈതന്യയെ കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
Read Moreകർഷകരുടെ ചിലവിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു; പഞ്ചായത്ത് പ്രതിഫലം നൽകുന്നില്ല!!
കാട്ടുപന്നികൾ നെൽകൃഷി നാശം തുടരുന്നു. വനം വകുപ്പും പഞ്ചായത്തും തിരിഞ്ഞു നോക്കുന്നില്ല എന്ന് കർഷകരുടെ പരാതി. സ്വന്തം ചെലവിൽ കാട്ടുപന്നി നിർമാർജനം നടത്തി കർഷകർ. നെന്മാറ പഞ്ചായത്തിലെ കൊയ്ത്തു തീരാൻ ശേഷിക്കുന്ന നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷി നാശം തുടരുന്നതായി കർഷകരുടെ വ്യാപക പരാതി. നെന്മാറ കണിമംഗലം പുഴക്കൽ തറയിലെ കർഷകനായ എം. രാമൻകുട്ടിയാണ് തന്റെ ഏക്കർ കണക്കിന് നെൽകൃഷി കാട്ടുപന്നി നാശം വരുത്തിയപ്പോൾ സ്വന്തം ചെലവിൽ വനം വകുപ്പിന്റെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാരായ എം. ശിവദാസൻ […]
Read Moreസംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യത. സാധാരണ ചൂടിനെക്കാൾ 4 ഡിഗ്രി വരെ കൂടാനാണ് സാധ്യത. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
Read Moreപാലായില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളും അടക്കം അഞ്ചുപേര്‍ മരിച്ചനിലയിൽ
കോട്ടയം പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കാണുന്നത്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
Read Moreരണ്ടാം വിള നെൽകൃഷി ഉണങ്ങി നശിച്ചു; കൃഷി അധികൃതർ കൃഷിയിടങ്ങൾ സന്ദർശിച്ചു
വെള്ളമില്ലാത്തതും കനത്ത ചൂടും മൂലം രണ്ടാം വിള നെൽകൃഷി ഉണങ്ങി നശിച്ചു. അയിലൂർ കൃഷിഭവൻ പരിധിയിലെ വിവിധ പാടശേഖരസമിതികളിലായാണ് നെൽകൃഷി ഉണങ്ങിയത്. കോഴിക്കാട്, തട്ടാൻപാറ, കാക്രാങ്കോട്, ഒറവഞ്ചിറ, മരുതഞ്ചേരി തുടങ്ങി വിവിധ സമിതികളിലായി ഏക്കർ കണക്കിന് നെൽകൃഷി നശിച്ചതായി കർഷകർ പരാതിപ്പെട്ടു. കൃഷി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അയിലൂർ കൃഷിഭവനിൽ നിന്നും സീനിയർ കൃഷി അസിസ്റ്റന്റ് സി. സന്തോഷിന്റെ നേതൃത്വത്തിൽ ഉണക്കം ബാധിച്ച കൃഷിസ്ഥലങ്ങൾ പരിശോധിച്ചു നാശനഷ്ടം വിലയിരുത്തി. കർഷകരും പാടശേഖരസമിതി ഭാരവാഹികളും ഉദ്യോഗസ്ഥരോടൊപ്പം കൃഷിയിടങ്ങളിലെത്തി. ഇതിനോടകം […]
Read Moreതന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ഞാൻ ഒരാഴ്ചക്കകം ജയിലിലാക്കും
തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നും അതിനുള്ള ആറ്റംബോംബ് തന്റെ കൈയ്യിലുണ്ടെന്നും ഭീഷണി മുഴക്കി ട്വന്റി 20 പാര്‍ട്ടി നേതാവ് സാബു എം ജേക്കബ്.
Read More