Author: ജോജി തോമസ്

ഓട്ടോറിക്ഷ മോഷ്ടാവ് മുന്ന പാലക്കാട് ടൗൺ നോർത്ത് പോലീസിന്റെ പിടിയിൽ

ഓ പാലക്കാട് മാർക്കറ്റ് റോഡിൽ ഗീതം ബേക്കറിക്ക് സമീപം വീടിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം പുലർച്ചെ ഓട്ടം പോകുന്നതിനായി നോക്കിയ സമയം ഓട്ടോറിക്ഷ കാണാതായതിനെ തുടർന്ന് നോർത്ത് പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം നടത്തിയതിൽ സംഭവ സ്ഥലത്തിനടുത്ത് നിരവധി കേസിലെ പ്രതിയും സ്ഥലത്തെ പ്രശ്നക്കാരനുമായ മൂത്താൻതറയിൽ ശിവജി റോഡിൽ താമസിക്കുന്ന ബൈജു കുട്ടപ്പൻ എന്ന മുന്ന യെ അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്ന് ഇയാളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇയാൾ സ്ഥലത്തില്ല എന്നറിവായതിനെ തുടർന്ന് […]

Read More

തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ നിന്ന് നാല് ദിവസം മുന്‍പ് കാണാതായ ഒന്‍പതുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ നഗരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തി. സംഭവത്തില്‍ 18 വയസിന് താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ദുര്‍ഗന്ധമുണ്ടായപ്പോള്‍ ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതോടെ അഴുക്കുചാലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യത.

Read More

അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വിറ്റ വകയില്‍ സംസ്ഥാന സർക്കാറിലെത്തിയത് 3.66 കോടി രൂപ

ആയിരത്തി ഇരുനൂറോളം മൃതദേഹങ്ങള്‍ കൈമാറിയതിന്‍റെ തുകയാണ് സംസ്ഥാന സർക്കാരിനെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് എറണാകുളം ജനറല്‍ ആശുപത്രി വഴിയാണ് 1.56 കോടി. 2008 മുതല്‍ ഇതുവരെയുള്ള കണക്കാണിത്. പരിയാരം, തൃശൂർ, കളമശ്ശേരി, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങളാണിത്. കൊച്ചിയിലെ പ്രോപ്പർ ചാനല്‍ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകൾ ലഭിച്ചത്.

Read More

തൃശൂർ മാള സ്വദേശിയായ എസ് ഐ കുളിക്കാനിറങ്ങിയ കുന്തിപ്പുഴയിൽ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ എസ് ഐ മുങ്ങി മരിച്ചു. മലപ്പുറം പുലാമന്തോൾ കുന്തിപ്പുഴയിലാണ് സംഭവം. തൃശൂർ മാള സ്വദേശിയായ കെ . എസ്. സുബിഷ്‌ മോൻ ആണ് മരിച്ചത്. പാലക്കാട് കൊപ്പം സ്‌റ്റേഷനിലെ എസ്ഐയാണ് മരിച്ച സുബിഷ് മോൻ. കുടുംബാംഗങ്ങളോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

Read More

പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നല്കണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ […]

Read More

കയറാടി സെന്റ് തോമസ് സ്പെഷ്യൽ സ്കൂൾ വാർഷിക ദിനാഘോഷം

കയറാടി സെന്റ് തോമസ് സ്പെഷ്യൽ സ്കൂൾ പതിനേഴാം വാർഷികദിനാഘോഷം ഫെലിക്സ് എസ്റ്റോ 2024 കൊണ്ടാടി. ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസ്സി മനയത് ( ശാന്തോം പ്രോവിൻസ് , ഡി എസ് ടി) അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോയ്സ് (ഡി എസ് ടി), മേലാർകോട് ഫൊറോന വികാരി ഫാ. സേവിയർ വളയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കയറാടി വി. മദർ തെരേസ പള്ളി വികാരി ഫാ. ജോസ്പ്രകാശ് തൂണിക്കാവിൽ, […]

Read More

ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ 48,600രൂപയാണ് ഒരു പവന്റെ വില

തുടർച്ചയായി അഞ്ചാം ദിവസവും റെക്കോഡ് തകർത്ത് സ്വർണ്ണവില. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു.ഇതോടെ 48,600രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 6075 രൂപയായി.

Read More

പ്രചാരണത്തില്‍ ആളു കുറഞ്ഞതില്‍ ബി.ജെ.പി പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

ശാസ്‍താംപൂർവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്. വോട്ടർ പട്ടികയില്‍ പ്രവർത്തകരുടെ 25 പേരുടെ പേരുകള്‍ വോട്ടർപട്ടികയില്‍ ചേർത്തിരുന്നില്ല. ഇതറിഞ്ഞതോടെ, സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്നും സുരേഷ് ഗോപി ചോദിച്ചു. തുടർന്ന് സന്ദർശത്തിനെത്തിയ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ സുരേഷ് ഗോപി സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങി. എന്താണ്, എന്ത് ആവശ്യത്തിനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്, നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്‌ തരാനാണെങ്കില്‍ വോട്ട് ചെയ്യേണ്ട പൗരൻ അവിടെ ഉണ്ടാകേണ്ടേ, […]

Read More

കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ.

ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ.സുരേന്ദ്രന്‍റെ കെ. മുരളീധരനെതിരെ വിമര്‍ശനം നടത്തിയത്. എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ. മുരളീധരനെന്ന് കെ. സുരേന്ദ്രൻ പറയുന്നു. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. എല്‍.ഡി.എഫിനെ തോല്‍പ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്നായിരുന്നു. കെ. സുരേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും കെ. മുരളീധരനെതിരെ […]

Read More

റബറിന് അന്താരാഷ്ട്രവില 200 കടന്നു; റബർബോർഡ് വില 169 മാത്രം

ടയർ കമ്പനികളും റബർ ബോർഡും തമ്മിൽ ഒത്തുകളിയെന്ന് കർഷകർ. റബറിന്റെ അന്താരാഷ്ട്രവില കിലോക്ക് 200 പിന്നിട്ടിട്ടും റബർ ബോർഡ് വില 169 മാത്രമായതിൽ കർഷകർ ആശങ്കയിൽ. സംസ്ഥാനത്തെ ആർ.എസ്.എസ് നാലിന് സമാനമായി അന്താരാഷ്ട്ര മാർക്കറ്റിൽ കണക്കാക്കുന്ന ആർ.എസ്. എസ് മൂന്നിന് കഴിഞ്ഞ ദിവസം കിലോക്ക് 200.76 രൂപയായിരുന്നു വില. കഴിഞ്ഞ 20 വർഷത്തിനിടെ ബാങ്കോക്ക് വിപണിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയുമാണിത്. എന്നാൽ, റബർ ബോർഡിന്റെ കോട്ടയത്തെ വിലയാകട്ടെ 16920.

Read More