Author: ജോജി തോമസ്

എടുത്തോണ്ട് പോടാ പട്ടാ.. പൂരം കുളമാക്കി; കമ്മിഷണർ അങ്കിതിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസ് പരാതികൾ ഉയർന്ന സാഹചര്യത്തിൽ നടപടിയുമായി സർക്കാർ നിർദ്ദേശം. തൃശൂർ കമ്മീഷണർ അങ്കിത്കുമാർ, അസിസ്റ്റന്റ് കമ്മിഷണർ സുദർശൻ എന്നിവരെ അടിയന്തരമായി സ്ഥലം മാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടിയാണ് അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിനിടെയുണ്ടായ വീഴ്ചകള്‍ വോട്ടെടുപ്പിന് 5 ദിവസം മാത്രം […]

Read More

തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ ബാറിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക്കുത്തേറ്റു; രണ്ടു പേരുടെ നില ഗുരുതരം

ഇന്നലെ രാത്രി 11.30 നോടെയാണ് കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ബാർ റെസ്റ്റോറന്റിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ്കേസെടുത്തിട്ടുണ്ട്. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഇതിൽ രണ്ട് പേരുടെ നില ​ ഗുരുതരമാണ്. മദ്യലഹരിക്കിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം.

Read More

ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ സ്വയം തീകൊളുത്തിയ വീട്ടമ്മ മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്.ഇവരെ രക്ഷിക്കുന്നതിനിടെ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു. ഗ്രേഡ് എസ്ഐ ബിനോയി, വനിതസിവില്‍ ഓഫിസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

Read More

കളഞ്ഞുകിട്ടിയ അഞ്ചര പവൻ സ്വർണ്ണമാല തിരിച്ചുനൽകി മാതൃകയായി പച്ചക്കറി വ്യാപാരി

നെന്മാറ കോതകുളത്തിന് സമീപമുള്ള എ എം ബി പച്ചക്കറി വ്യാപാരി സൈദ് മുഹമ്മദ് ആണ് കളഞ്ഞു കിട്ടിയ അഞ്ചര പവൻ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി മാതൃകയായത്. വെള്ളിയാഴ്ച വൈകിട്ട് 5. 30 ഓടെ യാണ് പച്ചക്കറി കടയ്ക്ക് മുൻപിൽ റോഡിൽ നിന്ന് സ്വർണ്ണമാല കളഞ്ഞുകിട്ടിയത്. നഷ്ടപ്പെട്ട മാല അന്വേഷിച്ച് ആരും എത്താത്തതിനെ തുടർന്ന് നെന്മാറ പോലീസ് സ്റ്റേഷനിൽ മാല ഏൽപ്പിക്കുകയായിരുന്നു സൈദ് മുഹമ്മദ്. ഇതിനിടെ മാല നഷ്ടപ്പെട്ട കൈപ്പഞ്ചേരി ഇടിയം പൊറ്റ സ്വദേശി പ്രദീഷിന്റെ ഭാര്യ അശ്വതി […]

Read More

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു; വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, […]

Read More

അളുവശ്ശേരി പരേതനായ മാമ്പുള്ളി തോമസിന്റെ മകൻ ജോസ് തോമസ് (ഔസേപ്പ് – 69) ബാംഗ്ലൂരിൽ അന്തരിച്ചു

നെന്മാറ : അളുവശ്ശേരി പരേതനായ മാമ്പുള്ളി തോമസിന്റെ മകൻ ജോസ് തോമസ് (ഔസേപ്പ് – 69) ബാംഗ്ലൂരിൽ അന്തരിച്ചു.

Read More

കൗതുകമായി വെള്ളമയിൽ നെന്മാറയിൽ..

പോത്തുണ്ടി മലയോരത്താണ് വെള്ള മയിലിനെ കണ്ടെത്തിയത്. പോത്തുണ്ടി മാട്ടായി പ്രദേശങ്ങളിലായാണ് മയിൽക്കൂട്ടത്തിനിടയിൽ പൂർണമായും വെള്ള നിറമുള്ള പെൺ മയിലിനെ കണ്ടത്. പ്രദേശത്ത് പക്ഷി നിരീക്ഷണം നടത്തുന്ന മുഹമ്മദ് സുലൈമാനാണ് വെള്ള മയിലിനെ കണ്ടെത്തിയത്. പാവോ ക്രിസ്റ്റാറ്റസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മയിൽ തന്നെയാണിതെന്ന് 40 വർഷത്തോളമായി പക്ഷി നിരീക്ഷണ രംഗത്തുള്ള സുലൈമാൻ കരിമ്പാറ പറഞ്ഞു. പെൺമയിലുകളുടെ ശരീരത്തിൽ കാണുന്ന വെളുത്ത നിറവും തവിട്ടു നിറവും ഉൾപ്പെടുന്ന തൂവലുകളും നീല നിറത്തിലുള്ള കിരീടവും പൂർണമായും കൊക്കുവർഗക്കരേ പോലെ തൂവെള്ള […]

Read More

സ്വർണവില പവന് 54,000 കടന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും റിക്കാർഡ് നിരക്കിൽ. പവന് 54,360 രൂപയാണ് ഇന്നത്തെ വില. 720 രൂപയാണ് ഇന്ന് പവന് കൂടിയത്. തിങ്കളാഴ്‌ച പവന് 440 രൂപ വർധിച്ച് പവന് 53,640 രൂപയായിരു ന്നു. ഗ്രാമിന് 90 രൂപ വർധിച്ച് 6795 രൂപയായി. ഒന്നരമാസത്തിനിടെ 8000 രൂപയോളമാണ് പവന് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്.

Read More

തൃശൂർ പൂരത്തിന് നാളെ കൊടിയേറും

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഇതിനോട് ബന്ധപ്പെട്ട മറ്റു ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30 നോടേയും പാറമേക്കാവില്‍ ഉച്ചക്ക് 12 നോടേയുമാണ് കൊടിയേറുക.

Read More

കരിമ്പാറ മരുതഞ്ചേരിയിൽ തടയണ നിർമ്മാണ ആവശ്യം ശക്തം.

വേനൽ രൂക്ഷമായതോടെ ജലക്ഷാമം നേരിടുന്ന മരുതഞ്ചേരി, ചള്ള, കാക്കറാങ്കോട്, ഓവു പാറ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി. അയിലൂർ പഞ്ചായത്തിലെ കൽച്ചാടി പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് കുടിവെള്ള സ്രോതസ്സുകളിലെ ജലനിരപ്പ് കുറയാൻ കാരണം. പ്രദേശവാസികൾ സ്ഥിരമായി പുഴയിൽ താൽക്കാലിക തടയണ കെട്ടിയാണ് കിണറുകളിലെ ജലനിരപ്പ് ഉയർത്തി നിർത്തിയിരുന്നത്. കുളിക്കാനും കന്നുകാലികളെ കഴുകാനുമായി പുഴയിലെ നീരൊഴുക്ക് കുറഞ്ഞ സമയത്ത് തന്നെ താൽക്കാലിക തടയണ പ്രദേശവാസികൾ നിർമ്മിച്ചെങ്കിലും മത്സ്യം പിടിക്കുന്നതിന് മറ്റുമായി ചിലർ തടയണ പൊളിച്ചു മാറ്റിയത് […]

Read More