Author: ജോജി തോമസ്

തമിഴ്നാട്ടിലെ താംബരത്ത് ട്രെയിനില്‍ നിന്ന് നാലു കോടി രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലെയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.സംഭവത്തില്‍ ബി.ജെ.പി പ്രവർത്തകനടക്കം നാലു പേരെ കസ്റ്റഡിയിലെടുത്തു.

ബി.ജെ.പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ചെന്നൈ ബ്ലൂ ഡയമണ്ട് ഹോട്ടല്‍ മാനേജർ അടക്കമുള്ളവരാണ് പിടിയിലായത്.  ഇന്നലെ രാത്രിയില്‍ ചെന്നൈ എഗ്മോറില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എ.സി കമ്പാർട്ട്മെന്റില്‍ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ ട്രെയിനില്‍ പരിശോധന നടത്തിയത്.

Read More

10, 12 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്കായി മെയ് മാസത്തിൽ 7.30 മുതല്‍ 10.30 വരെ അവധിക്കാല ക്ലാസ് നടത്താൻ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് ഹൈക്കോടതിയുടെ അനുമതി

കുടിവെള്ളം, ഫാൻ, ലൈറ്റ് തുടങ്ങിയവയും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ജൂണ്‍ മുതല്‍ ഡിസംബർ വരെയുള്ള കാലയളവില്‍ പാഠഭാഗങ്ങള്‍ പൂർത്തിയാക്കാൻ ബുദ്ധിമുട്ടായതിനാല്‍ വെക്കേഷൻ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ ഒഫ് സി.ബി.എസ്.ഇ സ്‌കൂള്‍സ് കേരളയും പെരുമ്പാവൂരിലെ പ്രഗതി അക്കാഡമിയുമാണ് ഹർജി നല്‍കിയത്. ഫെബ്രുവരി-മാർച്ച്‌ മാസത്തില്‍ വാർഷിക പരീക്ഷ നടക്കാനിരിക്കെ പഠനം പൂർത്തിയാക്കാൻ കുട്ടികള്‍ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായും സംഘടനാ രക്ഷാധികാരി ഡോ. ഇന്ദിര […]

Read More

കോട്ടയം നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം.

കുമാരനല്ലൂർ തൃക്കയിൽ കോളനിക്ക് സമീപം ഇന്നലെ വൈകുന്നേരം നാലിനുണ്ടായ അപകടത്തിൽ കോട്ടയം നട്ടാശേരി വടുതലയിൽ ബിജു മാത്യൂ (48) ആണ് മരിച്ചത്.

Read More

നെൽപ്പാടങ്ങളിൽ ചാണകമെത്തിച്ച് ഒന്നാം വിള ഒരുക്കം തുടങ്ങി കർഷകർ

ന വേനൽ മഴ ലഭിച്ചില്ലെങ്കിലും ഒന്നാം വിളക്കുള്ള ഒരുക്കങ്ങൾ കർഷകർ ആരംഭിച്ചു. കൊയ്ത്തു തീർന്നയുടൻ നെൽപ്പാടങ്ങളിൽ ലഭ്യമായ ഈർപ്പത്തിൽ ചില കർഷകർ നെൽപ്പാടങ്ങൾ ഉഴുതുമറിച്ചു. നെൽപ്പാടങ്ങളിൽ ചാണകം എത്തിച്ചു തുടങ്ങി. ഒരു ട്രാക്ടറിന്റെ പെട്ടി ചാണകം നെൽപ്പാടങ്ങളിലും തോട്ടങ്ങളിലും വ്യാപാരികൾ 2800 മുതൽ 3500 വരെ രൂപയ്ക്കാണ് എത്തിക്കുന്നത്. കൃഷിയിടത്തിലെത്തിയ ഒരു പെട്ടി ചാണകം വിതറുന്നതിനും 1500 രൂപയോളം കൂലി ചെലവും കർഷകർക്ക് വരും. ക്ഷീരകർഷകരിൽ നിന്ന് ഒരു പെട്ടി ചാണകത്തിന് 1500 മുതൽ 2000 വരെ […]

Read More

വേല കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു.

നെന്മാറ-വല്ലങ്ങി വേല കാണാൻ കുടുംബ സുഹൃത്തിൻ്റെ വീട്ടിൽ എത്തിയ കോയമ്പത്തൂർ സ്വദേശി മുങ്ങി മരിച്ചു. കോയമ്പത്തൂർ സൂലൂർ നടുപ്പാളയത്തിൽ ശെൽവരാജിൻ്റെ മകൻ വിനോദ്‌കുമാർ (24) ആണ് മരിച്ചത്. പോത്തുണ്ടി ഡാമിനു സമീപത്തുള്ള സുഹൃത്ത് മണികണ്ഠ‌ൻ്റെ വീട്ടിലേക്ക് ഇന്നലെ ഉച്ചയ്ക്കാണ് എത്തിയത്. ഭക്ഷണത്തിനു ശേഷം ശിവക്ഷേത്രത്തിനു സമീപമുള്ള തടയണയിൽ 4 കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ വിനോദ്‌കുമാർ ചെളി നിറഞ്ഞ തടയണയിൽ മുങ്ങിത്താഴ്ന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്നു പുറത്തെടുത്ത ഉടൻ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജ

Read More

നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ട് സമയം

ഏപ്രിൽ 2 ഇന്ന് വല്ലങ്ങി ദേശം വൈകീട്ട് 6.30 നെന്മാറ ദേശം വൈകീട്ട് 7.00 ഏപ്രിൽ 3 നാളെ നെന്മാറ ദേശം പുലർച്ചെ 3.00 വല്ലങ്ങി ദേശം പുലർച്ചെ 4.00

Read More

വേലയും കാണാം ഉദ്യാനവും കാണാം; നടക്കില്ല മക്കളെ!! പോത്തുണ്ടി ഉദ്യാനം ചൊവ്വാഴ്ച തുറക്കില്ല

നെന്മാറ വല്ലങ്ങി വേല: പോത്തുണ്ടി ഉദ്യാനം ചൊവ്വാഴ്ച തുറന്നു പ്രവർത്തിക്കില്ല.നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഉള്ളതിനാലാണ് ഉദ്യാനം തുറക്കാത്തത്ഉദ്യാനം തുറക്കാത്തത് പോത്തുണ്ടി അണക്കെട്ടിനോട് ചേർന്നുള്ള ഉദ്യാനവും സാഹസിക ഉദ്യാനവും തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പ്രാദേശിക അവധിയായതിനാലും ഉദ്യാനം സന്ദർശകർക്ക് തിരിച്ചു പോകുന്നതിന് നെന്മാറ ടൗണിൽ ഗതാഗത നിയന്ത്രണം ഉള്ളതിനാലുമാണ് ഉദ്യാനം അടച്ചിടുന്നതെന്ന് അറിയിച്ചു.

Read More

വൈകിട്ട് 6 മുതൽ രാത്രി 11 വരെ ലൈറ്റ്, ഫാൻ, എയർ കണ്ടീഷണർ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങൾ മിതമായി ഉപയോഗിക്കുക.

📌📌📌 വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക. കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ്ങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക. വൈദ്യുതി വാഹനങ്ങൾ പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കുക.

Read More

നെന്മാറ അയിലൂരില്‍ ഉറങ്ങിക്കിടന്നയാൾ ടിപ്പര്‍ ലോറി കയറി മരിച്ചു.

നെന്മാറ അയിലൂരില്‍ ഉറങ്ങിക്കിടന്നയാൾ ടിപ്പര്‍ ലോറി കയറി മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടന്‍ 45) ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ്അപകടമുണ്ടായത്. വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി ,മണ്ണ്തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേഷിന്റെശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങിയത്. അയിലൂര്‍സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ്കൊണ്ടുവന്നലോറിയാണ്അപകടമുണ്ടാക്കിയത്.മണ്ണ്കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസംപരാതിഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് കൊണ്ടുവന്നു തള്ളിയത്.

Read More