വയോധികയുടെ മരണകാരണം സൂര്യാഘാതമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. എലപ്പുള്ളി സ്വദേശി ലക്ഷ്മി(90)ആണ് മരിച്ചത്. ഇന്നലെയാണ് കനാലില്‍ മരിച്ച നിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക്മൃതദേഹം പോസ്റ്റ്‌മോര്‍ട്ടംചെയ്തപ്പോഴാണ്സൂര്യാഘാതം സ്ഥിരീകരിച്ചത്. ചൂട്കൂടിയതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത്പുറത്തിറങ്ങുന്നത്പരമാവധിഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പിന്റെമാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കേരളത്തിൽതാപനില ഉയരാൻ സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് പകുതി വരെ 12ജില്ലകളിൽ […]
Read MoreAuthor: ജോജി തോമസ്
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിന് അടിയിൽ പെട്ട് ദാരുണാന്ത്യം
തിരുവനന്തപുരം പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ ഷീബ (57) ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്റ്റേഷനിൽ വെച്ച് ഇന്ന് രാവിലെ 9.15ഓടെയാണ് സംഭവം. കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ്സ് ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവേയാണ് കാൽവഴുതി ട്രാക്കിൽ വീണ് ദാരുണാന്ത്യം സംഭവിച്ചത്.
Read Moreഎറണാകുളം പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു.
തമ്മനം എ.കെ.ജികോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന്പുലർച്ചെയായിരുന്നുസംഭവം. കത്തിക്കുത്തിൽ അജിത്ത് എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാൾ പാലാരിവട്ടത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായിബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനീഷിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreവിവാഹ സമയം വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീംകോടതി.
പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല് അത് തിരിച്ചു നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നീരീക്ഷണം. സ്ത്രീധനം ദുരുപയോഗം ചെയ്തെന്ന ആലപ്പുഴ സ്വദേശിനിയുടെ ഹര്‍ജിയിലാണ് കോടതി വിധി.വിവാഹ സമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമനടപടി ആരംഭിച്ചത്. ഈ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.വിവാഹത്തിനു […]
Read Moreകായംകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു.
കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ്അപകടമുണ്ടായത്. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്.
Read Moreതൃശ്ശൂര്‍ പൂരത്തിനിടയില്‍ പോലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായോ എന്നറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
അനാവശ്യ ഇടപെടല്‍ കാരണം വെടിക്കെട്ട് വൈകിയെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
Read Moreതെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻഗഡ്കരികുഴഞ്ഞുവീണു.
തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിക്ക്ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. മഹായുതി സഖ്യത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയിൽഎത്തിയത്. ശിവസേന ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർഥിയാണ് രാജശ്രീ പട്ടേൽ.
Read Moreവൈദ്യുതി ഉപയോഗം കുറക്കാനുള്ള ആഹ്വാനവുമായി സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നു തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ പരമാവധി ഡിമാന്റ് 5344 മെഗാവാട്ടായിരുന്നു. രാത്രി പത്ത് നാല്‍പ്പത്തിരണ്ടിനാണ് വൈദ്യുതി ആവശ്യകത 5344 മെഗാവാട്ടായത്. തിങ്കളാഴ്ചത്തെ വൈദ്യുതി ഉപഭോഗം 10.485 കോടി യൂനിറ്റായിരുന്നു. ഉപഭോക്താക്കള്‍ വൈദ്യുതി സൂക്ഷിച്ചു ഉപയോഗിച്ചതുകൊണ്ടാകണം, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇനി വരും ദിവസങ്ങളിലും ഉപഭോക്താക്കളുടെ സഹകരണം കൊണ്ട് നമുക്ക് വൈദ്യുതി വിതരണം കാര്യക്ഷമമായി നടത്താൻ സാധിക്കും.
Read Moreകൊട്ടിക്കലാശം ഇന്ന്; പരസ്യ പ്രചാരണത്തിന്ററെ ദിനരാത്രങ്ങള്‍ക്ക് ഇന്ന് സമാപനമാകും
വോട്ടുതേടിയുള്ള സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും വിശ്രമമില്ലാത്ത ഓട്ടവും പരിസമാപ്തിയിലേക്ക് എത്തി. ആളും ആരവവും നിറയുന്ന ‘കൊട്ടിക്കലാശ’ത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് വൈകട്ട് ആറോടെയാണ് സമാപിക്കുക. വ്യാഴാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞ് വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും.മൈക്ക് അനൗണ്‍സ്മെന്‍റുകള്‍, പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍, വീടുവീടാന്തരമുള്ള സ്ക്വാഡുകള്‍, സ്വീകരണപരിപാടികള്‍, റോഡ്ഷോകള്‍ എന്നിങ്ങനെ വോട്ടർമാരുടെ മനസ്സ് തേടിയുള്ള തീവ്രയജ്ഞത്തിലായിരുന്നു പിന്നിട്ട ദിവസങ്ങള്‍. പ്രാദേശികവും ദേശീയവുമായ നിരവധി വിഷയങ്ങള്‍ പ്രചാരണ വിഷയങ്ങളായി.
Read Moreചാലക്കുടിയിൽ യുവതിയെ ഭർത്താവ് ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി.
ചാലക്കുടി മേലൂർ പൂലാനിയിലാണ് സംഭവം. കാട്ടുവിളപുത്തൻവീട്ടീൽ ലിജ(38)യാണ് കൊല്ലപ്പെട്ടത്.ഭർത്താവ് പ്രതീഷിനെ പൊലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
Read More