Author: ജോജി തോമസ്

മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം.

കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറിയതിന് പിന്നാലെ ഡോർ ലോക്ക് ആവുകയായിരുന്നു. ഇന്ന് രാവിലെ 9നായിരുന്നു സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന കാറിൽ കാറിന്റെ തന്നെ താക്കോലുമായി കയറുകയായിരുന്നു. തുടർന്ന് കാറിനുള്ളിൽ കുട്ടി കയറിയതോടെ കാർ ലോക്ക് ആയി. കുട്ടിയെ പുറത്തിറക്കാൻ വീട്ടുകാർ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഉടൻ തന്നെ വിഴിഞ്ഞം ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് അര മണിക്കൂർ എടുത്ത് […]

Read More

നെന്മാറ യൂണിറ്റ് കെസിവൈഎം യുവജന ദിനാഘോഷം

രൂപതയിൽ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ഇന്നലെ യുവജദിനം ആചരിച്ചു. നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ ഫാ. ജോസഫ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികത്വം വഹിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കമായി. കൂടെ ആരംഭിച്ചു. യൂണിറ്റ് പ്രസിഡണ്ട്‌ ജെസിൽ ജോസഫ് കൊടിയുയർത്തി. തുടർന്ന് യൂണിറ്റ് ഡയറക്ടർ വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ഉദ്ഘാടനവും അനിമേറ്റർ സിസ്റ്റർ രഞ്ജന യുവജനങ്ങൾക്കുള്ള സന്ദേശവും നൽകി. യൂണിറ്റ് വൈസ് പ്രസിഡന്റ് റിയ റോയ്, സെക്രടറി ജിസ്‌മോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

വൃക്ഷത്തൈകൾ നടീലും സംരക്ഷണ പ്രവർത്തനവും നടത്തി.

അയിലൂർ അയിലമുടി വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. മുൻവർഷങ്ങളിൽ നട്ടുവളർത്തിയവയ്ക്ക് സംരക്ഷണ വേലിയും നിർമ്മിച്ചു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് കീഴിൽ വനമഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അയിലൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലായി നൂറോളം വൃക്ഷതൈകൾ നട്ടു. വി എസ് എസ് അംഗങ്ങളും പ്രദേശവാസികളും സംരക്ഷണ പ്രവർത്തനങ്ങളിലും തൈകൾ നടുന്നതിലും പങ്കെടുത്തു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വനം സംരക്ഷണ സമിതി സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ പി.ബി. […]

Read More

കൽച്ചാടി മേഖലയിലെ റബ്ബർ തോട്ടങ്ങളിൽ പകൽ കാട്ടാനയിറങ്ങി; ടാപ്പിംഗ് തൊഴിലാളികൾ ഭീതിയിൽ.

അയിലൂർ പഞ്ചായത്തിലെ കൽച്ചാടിയിൽ റബ്ബർ തോട്ടങ്ങളിൽ പകൽ കാട്ടാന ഇറങ്ങി. വെള്ളിയാഴ്ച രാവിലെ കൽച്ചാടിയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്ക് എത്തിയ ചേവിണി ബാബു, മഞ്ജു ദമ്പതികളാണ് കാട്ടാനക്കൂട്ടത്തെ രാവിലെ 7.30 ഓടെ കാട്ടാന കൂട്ടത്തെ കണ്ടത്. കാട്ടാനക്കൂട്ടം റബ്ബർ തോട്ടത്തിൽ നിൽക്കുന്നത് കണ്ട് തൊഴിലാളികൾ ഒച്ച വച്ചതോടെ സമീപത്തെ പുഴയുടെ വശത്തുകൂടി വനത്തിലേക്ക് കാട്ടാനകൾ കയറിപ്പോയി. കൽച്ചാടിയിലെ റബ്ബർ തോട്ടം ഉടമയായ എം. അബ്ബാസ് ഒറവഞ്ചിറയുടെ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം പകൽ നിലയുറപ്പിച്ചത്. മുൻപ് രാത്രികാലങ്ങളിൽ മാത്രം […]

Read More

നെന്മാറ കൽമുക്കിൽ പ്ലാസ്റ്റിക് മാലിന്യ മിനി ശേഖരണ കേന്ദ്രം കത്തിച്ചവർക്കെതിരെ പിഴ ചുമത്തി

നെന്മാറ പഞ്ചായത്തിലെ കൽമുക്കിലുള്ള മാലിന്യശേഖരണ കേന്ദ്രം (മിനി ഫില്ല് ) തീയിട്ടു നശിപ്പിച്ച പ്രതിയെ കണ്ടെത്തി പിഴ ചുമത്തി. നെന്മാറ കണിമംഗലം സ്വദേശി ശിവദാസനെതിരെയാണ് പഞ്ചായത്ത് പിഴ ചുമത്തിയത്. 50000 രൂപ പിഴച്ചുമത്തുകയും,തീയിട്ട് നശിപ്പിച്ച ഇരുമ്പു കൊണ്ടുണ്ടാക്കിയ യൂണിറ്റ് പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചു. പൊതുമരാമത്ത് റോഡരികിൽ ഇരുമ്പ് തൂണുകളിലായി ഇരുമ്പു വല കൊണ്ട് നിർമ്മിച്ച യൂണിറ്റാണ് തീയിട്ട് നശിപ്പിച്ചത്. ഇരുമ്പ് ചട്ടക്കൂടുള്ള യൂണിറ്റ് മറിച്ചിട്ടതിനു ശേഷം കത്തിക്കുകയായിരുന്നു. ഹരിത സേനാംഗങ്ങൾ വീടുകളിൽ നിന്ന് സംഭരിച്ച് താൽക്കാലികമായി […]

Read More

വിമാനത്തില്‍ ശാരീരിക അവശതകള്‍ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് കൈയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച്‌. വാച്ച് ധരിച്ചത് ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം ആയിരുന്നു.

ജൂലൈ രണ്ടിന് രാത്രി ഡല്‍ഹിയില്‍ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ 56 വയസ്സുകാരിക്കാണ് യാത്രക്കിടെ കടുത്ത തലകറക്കവും, ആവർത്തിച്ചുളള ഛർദ്ദിയും ഉണ്ടായത്. ഇത് ശ്രദ്ധയില്‍ പെട്ട വിമാനത്തിലെ ഏക ഡോക്ടറും, യാത്രികനുമായ ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം, രോഗിയെ നിലത്ത് കിടത്താൻ നിർദ്ദേശിച്ചു. തുടർന്ന് തന്റെ ഐഡൻ്റിറ്റി കാർഡ് വിമാന അധികൃതരെ കാണിച്ച്‌, ഡോ.ജിജി രോഗിയെ പരിശോധിച്ചു. രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് ധരിച്ചിരുന്ന ആപ്പിള്‍ […]

Read More

ചാലക്കുടി കൊരട്ടിയിലെ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാലക്കുടി കൊരട്ടിയിലെ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ കൊരട്ടി സ്വദേശികളായ ആന്‍റു, ജെസി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ വിഷം കുത്തിവച്ച് മരിച്ചതായാണ് വിവരം. ദിവസങ്ങൾക്കു മുമ്പ് ഇവരെ കാണാതായിരുന്നു.

Read More

നീറ്റ് പരീക്ഷാ ക്രമക്കേട്; നാളെ എസ്എഫ്ഐ, എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ്. സ്‌കൂളുകളിൽ ഉൾപ്പടെ പഠിപ്പ് മുടക്കാനാണ് ആഹ്വാനം.

നീറ്റ് പരീക്ഷാ ക്രമക്കേട്; നാളെ എസ്എഫ്ഐ, എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ് നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ ഇടതുവിദ്യാർഥി സംഘടനകൾ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐ , എഐഎസ്എഫ് സംയുക്തമായി ദേശീയ വിദ്യാഭ്യാസബന്ദ് നടത്തുന്നത്. സ്‌കൂളുകളിൽ ഉൾപ്പടെ പഠിപ്പ് മുടക്കാനാണ് ആഹ്വാനം. അതിനുശേഷം ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും പ്രകടനങ്ങൾ നടത്തും.

Read More

ഉത്തർപ്രദേശിലെ ഹത്രാസിൽ മരണം 116 ആയി. മരിച്ച 116 പേരിൽ 89 പേർ ഹത്രാസ് സ്വദേശികളാണ്.

ഉത്തർപ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാൻ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം സന്ദർശിക്കും. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. മരിച്ച 116 പേരിൽ 89 പേർ ഹത്രാസ് സ്വദേശികളാണ്. 27 പേരുടെ സ്വദേശം ഇറ്റയാണ്. മരണ സംഖ്യ ഉയരാൻ കാരണം ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം. ആവശ്യത്തിനു […]

Read More

എ.കെ.ജി സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് അറസ്റ്റിലായത്.

എ.കെ.ജി സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് അറസ്റ്റിലായത്. ഡൽഹി വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുഹൈലിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

Read More