പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത്കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി. പ്രമോദ്കോട്ടൂളിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. ഇന്നു ചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇയാളെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും. പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പ്രമോദ്കോട്ടൂളിക്കെതിരെ ഉയർന്ന ആരോപണം.
Read MoreAuthor: ജോജി തോമസ്
സി.പി.എം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ്സ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്.
2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. സി.പി.എം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ്സ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. മാക്സി മൂന്നാർ എന്ന കമ്പനിയുടെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേടുകൾകണ്ടെത്തിയത്.
Read Moreപാലക്കാട് ചിറ്റൂർ ഗവ. കോളേജിലേക്ക് അതിഥി അധ്യാപക ഒഴിവ്
2024- 2025 അധ്യയന വർഷത്തിൽ സംസ്കൃതം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത നെറ്റ് /ജെ ആർ എഫ് /പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 18 ന് രാവിലെ 10.30 ന് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 04923 222347
Read Moreചിറ്റൂർ ഗവൺമെൻറ് കോളേജിലേക്ക് അതിഥി അധ്യാപക ഒഴിവ് ഗ
2024- 2025 അധ്യയന വർഷത്തിൽ സംസ്കൃതം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത നെറ്റ് /ജെ ആർ എഫ് /പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മ 18 ന് രാവിലെ 10.30 ന് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 04923 222347
Read Moreകാഞ്ഞങ്ങാട് ചിത്താരി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംങ്ങ് നടത്തിയ സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ല കമ്മിറ്റി അന്വേഷണം നടത്തി പ്രിന്‍സിപ്പാളിന്റെ വിശദീകരണം തേടി.
പ്ലസ് ടു വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചെരുപ്പ് ധരിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതെന്ന് കുട്ടി പറയുന്നു. അടിയുടെ കാര്യം പുറത്ത് പറഞ്ഞാല്‍ ഇനിയും അടി കിട്ടുമെന്ന് മുതിര്‍ന്ന കുട്ടികള്‍ പറയുന്നത് വീഡിയോയില്‍ കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.പള്ളിക്കര ബിലാല്‍ നഗര്‍ സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. എന്നാല്‍ മര്‍ദനമേറ്റ വിവരം കുട്ടി വീട്ടുകാരെ അറിയിച്ചില്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിക്ക് തലകറക്കം […]
Read Moreപെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ട് പേടിച്ച് നിലവിളിച്ച് എട്ടു വയസുകാരി.
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. നേരത്തെ വീഡിയോ കോൺഫറൻസിലുടെ ഹാജരാക്കിയപ്പോൾ കുട്ടി ഇയാളെ കണ്ട് തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യ ത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ പെരുമ്പാവൂർ പോക്സോ കോടതി ആവശ്യപ്പെട്ടത്. പ്രതി ക്രിസ്‌റ്റൽ രാജിനെ കണ്ട കുട്ടി ഭയപ്പെട്ട് കരയുകയായിരുന്നു. തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്‌റ്റൽ രാജ് ആണ് പ്രതി. 2023 സെപ്റ്റംബർ ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ വീട്ടിലുറങ്ങികിടന്ന എട്ടു വയസുകാരിയെ ആണ് പ്രതി തട്ടിക്കൊണ്ട് […]
Read Moreതൃശ്ശൂർ മുളങ്കുന്നത്ത്കാവ് സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടുത്തം; നെന്മാറ സ്വദേശി മരണപ്പെട്ടു.
മുളങ്കുന്നത്ത് കാവ് സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടുത്തം; നെന്മാറ സ്വദേശി ലിബിൻ മരണപ്പെട്ടു. ഇന്ന് രാത്രി ഏട്ട് മണിയോടെയാണ് കോഴിക്കുന്നിലെ ടൂവീലർ വർക്ക് ഷോപ്പ് ഗോഡൗണിലാണ് തീ പിടുത്തമുണ്ടായത്.എട്ട് ക രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.
Read Moreവിഴിഞ്ഞത്ത് നാളെ മദർ ഷിപ്പ് സാൻഫെർണാണ്ടോ എത്തും.12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം വിഴിഞ്ഞം വിടും.
ജോജി തോമസ് വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കണ്ടെയ്‌നറുകളുമായി ആദ്യമെത്തുന്നത് സാൻഫെർണാണ്ടോ എന്ന പടുകൂറ്റൻ മദർഷിപ്പാണ് നാളെ എത്തുന്നത്. 110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ( Maersk) കപ്പലാണിത്. ജൂൺ 22ന് ഹോങ്കോംഗിൽ നിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്‌ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് സാൻ ഫെർണാണ്ടൊ വിഴിഞ്ഞത്തേക്കെത്തുന്നത്. നാളെ രാത്രി വിഴിഞ്ഞം പുറംകടലിലെത്തുന്ന കപ്പൽ 11ന് രാവിലെ തുറമുഖത്തേക്ക് അടുപ്പിക്കും. 12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം […]
Read Moreഇരിങ്ങാലക്കുട കൽപ്പറമ്പ് സെന്റ് മേരീസ് പള്ളിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
പള്ളിയുടെ വാതിൽ കുത്തിത്തുറന്ന് അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നത്. ഇരുമ്പ് കമ്പി കൊണ്ട് പള്ളിയുടെ വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും തുറക്കാൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് മടങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കറുപ്പ് ഷർട്ടും നീല മുണ്ടും ധരിച്ചയാളാണു നീരീക്ഷണ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കിട്ടിയതായാണ് സൂചന.
Read Moreപിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി; പ്രമോദ്കോട്ടൂളിക്കെതിരെ നടപടിയെടുത്ത് സിപിഎം
പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ സംഭവത്തിൽ ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്ക് എതിരെ സിപിഎം നടപടിയെടുത്തു. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് നീക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങിനൽകാമെന്നായിരുന്നു യുവ നേതാവിന്റെ വാഗ്ദാനം. നടപടി ഔദ്യോഗികമായി പാർട്ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം.
Read More