പാലക്കാട് കാലവർഷത്തിൽ വൈദ്യുതി സംബന്ധിച്ചുള്ള പരാതികൾ അറിയിക്കാൻ ജില്ലയിൽ രണ്ടിടത്ത് കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകൾ തുറന്നു. പാലക്കാട്, ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിളുകളിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നത്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലുള്ളവർക്ക് പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് 9496009936 എന്ന നമ്പറിൽ വിളിക്കാം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് നെന്മാറ ഗ്രാമപ്പഞ്ചായത്തോഫീസിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തനമുണ്ടാകും. ഫോൺ: 04923244254.
Read MoreAuthor: ജോജി തോമസ്
കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ലയിലെ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം.
അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസും ലിനി ഏബ്രഹാമും മക്കളുമാണ് മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈറ്റിൽ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായതെന്നാണ് വിവരം.
Read Moreമാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാതെ വിചാരണ വൈകിപ്പിക്കുന്നുവോ?
2019 ആഗസ്റ്റ് മൂന്നിനു പുലര്‍ച്ചക്ക് ഒരു മണിയോടെ പ്രതികൾ സഞ്ചരിച്ച കാറിടിച്ചാണ് മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരിച്ചത്. അപകടം സംഭവിച്ച് അഞ്ചു വർഷം പിന്നിട്ടു. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചു. എന്നിട്ടും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. കഴിഞ്ഞദിവസം ഒന്നാം അഡീ. സെഷൻസ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് കേസ് പരിഗണിച്ചത്. ജോലിസംബന്ധമായ ആവശ്യങ്ങളാല്‍ ഹാജരാകാൻ സാധിക്കില്ലെന്ന് പ്രതി ശ്രീറാം വെങ്കിട്ടരാമനുവേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ കേസ് വീണ്ടും മാറ്റുകയായിരുന്നു.
Read Moreകർണാടക മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല! നേവി സംഘവും തിരച്ചിലിന്നെത്തി.
കർണാടക ഷിരൂരിൽ ദേശീയപാതയിലായിരുന്നു സംഭവം. ജിപിഎസ് സംവിധാനംവഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. തടി കയറ്റി വരുന്ന വഴി ആയിരുന്നു സംഭവം. ഫോൺ ഒരു തവണ റിങ് ചെയ്തു. നിലവിൽഫോൺ സ്വിച്ച് ഓഫ് ആണ്.
Read Moreകർണാടകയിലെ ഹാവേരിയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 4 നാലുപേർക്ക് ദാരുണന്ത്യം.
കർണാടകയിലെ ഹാവേരിയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വീടിൻ്റെ ചുമരിടിഞ്ഞ് വീണു. രണ്ടുവയസ്സുള്ള കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
Read Moreമുണ്ടുടുത്തെത്തിയതിന് കർഷകനെ കയറാൻ അനുവദിക്കാതെ തടഞ്ഞ ബംഗളൂരുവിലെ മാള്‍ ഏഴു ദിവസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവ്.
കർണാടക നഗര വികസന മന്ത്രിയാണ് ബംഗളൂരുവിലെ മാളിനെതിരെ നടപടിയെടുത്തത്. ചൊവ്വാഴ്ചയാണ് വിവാദമായ സംഭവം ഉണ്ടായത്. വൈകുന്നേരം ആറോടെ കുടുംബത്തോടൊപ്പം മാളില്‍ സിനിമ കാണാൻ എത്തിയ 70കാരനായ സെക്യൂരിറ്റി ജീവനക്കാർ തടയുകയായിരുന്നു. മുണ്ടുടുത്ത് മാളില്‍ കയറ്റാനാവില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ പാന്‍റ് ധരിച്ചെത്തിയാല്‍ പ്രവേശനം അനുവദിക്കാമെന്നും പറഞ്ഞു. പരമ്പരാഗത ‘പഞ്ചെ’ എന്ന വേഷത്തിലാണ് അദ്ദേഹം എത്തിയിരുന്നത്. നിരവധി തവണ അപേക്ഷിച്ചിട്ടും തങ്ങളെ കടത്തിവിട്ടില്ലെന്ന് പറഞ്ഞു. ഇതോടെ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി പേർ രോഷം പ്രകടിപ്പിച്ച് രംഗത്തുവന്നു. […]
Read Moreപാലക്കാട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
പാലക്കാട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിൽ കോളജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
Read Moreആലുവ തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നു കാണാതായ പെൺകുട്ടികളെ തൃശ്ശൂരിൽ വച്ച് കണ്ടെത്തി.
ആലുവ തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും തൃശ്ശൂരിൽ വച്ച് കണ്ടെത്തി.
Read Moreആലുവ തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നു മൂന്നു പെൺകുട്ടികളെ കാണാതായി. 18,16,15 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായത്.
ബുധനാഴ്‌ച അർധരാത്രിയോടെയാണ് ഇവർ സംരക്ഷണ കേന്ദ്രത്തിന്റെ ഗേറ്റ് തുറന്ന് പുറത്തേയ്ക്കു പോയതെന്നു കരുതുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചെ വരെ കുട്ടികൾ രക്ഷപ്പെട്ട വിവരം അധികൃതർ അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് പൊലീസെത്തി സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്‌തു. എന്നാൽ കുട്ടികൾ പുറത്തേക്കു രക്ഷപ്പെട്ടതു സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കുട്ടികളെ കാണാതായ വിവരം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അറിയിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചുവരുന്നു.
Read More