Author: ജോജി തോമസ്

സ്വർണ്ണവിലയിൽ വീണ്ടും കുതിച്ചു കയറ്റം. ഗ്രാമിന് ഒറ്റയടിക്ക് 90 രൂപ വർധിച്ച് വില 6,875 രൂപയായി. പവന് 720 രൂപ ഉയർ ന്ന് വില 55,000 രൂപയിലെത്തി.

രണ്ട് ദിവസത്തിനിടെ പവന് 1000 രൂപയുടെ വർധനയാണ് ഉണ്ടായത്. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പവൻ വില വീണ്ടും 55,000 രൂപ കടന്നത്. ഇക്കഴിഞ്ഞ മേയ് 20 ലെ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സംസ്‌ഥാനത്തെ എക്കാലത്തെയും ഉയർന്ന വില. രാജ്യാന്തര വിപണിയിൽ നിക്ഷേപകരിൽ നിന്നുള്ള അന്വേഷണ വും വാങ്ങലുകളുമാണ് സ്വർണ വില കുതിച്ചു കയറിയത്. കഴിഞ്ഞവാരം അവസാനം സ്വർണം ഔൺസിന് 2410 ഡോളറിൽ വ്യാപാരം നിർത്തിയത് ഇന്നലെ 2482 ഡോളറിൽ എത്തി. […]

Read More

ഹൈദരാബാദിലെ ജവഹർ നഗറില്‍ 18 മാസം പ്രായമുള്ള ആണ്‍കുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ച് ദാരുണാന്ത്യം.

ഹൈദരാബാദിലെ ജവഹർ നഗറിൽ കഴിഞ്ഞ ദിവസം രാത്രി കുട്ടി വീടിന്റെ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ഒരു നായ കുറച്ച്‌ ദൂരത്തേക്ക് കുട്ടിയെ വലിച്ചിഴക്കുകയും പിന്നീട് തെരുവ് നായ്ക്കള്‍ കൂട്ടം ചേർന്ന് കടിച്ചു കീറുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിതന്നെ മരിച്ചുവെന്ന് ജവഹർ നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More

കനത്ത മഴ: പാവൽ പന്തലുകൾ വീണു ലക്ഷങ്ങളുടെ നഷ്ടം.

കനത്ത മഴയും കാറ്റും കാർഷിക മേഖലയിൽ വ്യാപക നാശം. വിളവെടുപ്പ് തുടങ്ങിയ പാവൽ പന്തലുകൾ കാറ്റിലും മഴയിലും വീണതിനെത്തുടർന്ന് രണ്ട് ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി കൃഷിവകുപ്പ് വിലയിരുത്തി. അയിലൂർ പാളിയമംഗലം, കുറുമ്പൂർ പ്രദേശത്തെ കർഷകരായ എൻ.സുന്ദരന്റെ ഒരു ഏക്കർ, ബാബു, താജ് എന്നിവരുടെ 40 സെന്റ് വീതം വലിപ്പമുള്ള പാവൽ പന്തലുകളാണ് കനത്ത മഴയിൽ വീണ് നശിച്ചത്. മുള ഇരുമ്പ് കമ്പികൾ, പ്ലാസ്റ്റിക് കയർ എന്നിവ ഉപയോഗിച്ച് ഏഴ് അടിയിലേറെ ഉയരത്തിൽ നാലു വശത്തേക്കും കമ്പികൾ […]

Read More

സ്വകാര്യ സ്ഥാപനങ്ങളില്‍ കർണാടക സ്വദേശികള്‍ക്ക് സംവരണം നല്‍കുന്ന ബില്‍ സർക്കാർ താല്‍ക്കാലികമായി മരവിപ്പിച്ചു.ഐ.ടി മേഖലയില്‍നിന്ന് ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം.

കൂടിയാലോചനകള്‍ക്കുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മാനേജ്‌മെന്‍റ് തലത്തില്‍ 50 ശതമാനം കന്നഡ സംവരണം, മാനേജ്‌മെന്‍റ് ഇതര തലത്തില്‍ 70 ശതമാനം, താഴേത്തട്ടിലുള്ള ഗ്രൂപ്പ് സി, ഡി ജോലികളില്‍ 100 ശതമാനം എന്നിങ്ങനെയാണ് ബില്ലില്‍ സംവരണം നിർദേശിച്ചത്.എന്നാല്‍, ഇതിനെതിരെ വ്യവസായ പ്രമുഖരും യൂനിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നു.

Read More

സ്വകാര്യ സ്ഥാപനങ്ങളില്‍ കർണാടക സ്വദേശികള്‍ക്ക് സംവരണം നല്‍കുന്ന വിവാദ ബില്ലിന് അംഗീകാരം നല്‍കി കർണാടക മന്ത്രിസഭ.

എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മാനേജ്‌മെന്‍റ് തലത്തില്‍ 50 ശതമാനം കന്നഡ സംവരണം, മാനേജ്‌മെന്‍റ് ഇതര തലത്തില്‍ 70 ശതമാനം, താഴേത്തട്ടിലുള്ള ഗ്രൂപ്പ് സി, ഡി ജോലികളില്‍ 100 ശതമാനം എന്നിങ്ങനെയാണ് സംവരണം നിർദേശിച്ചത്. എന്നാല്‍, ഇതിനെതിരെ വ്യവസായ പ്രമുഖരും യൂനിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നു. വ്യവസായ വളർച്ച തടസ്സപ്പെടുത്തുന്ന തീരുമാനമെന്നാണ് ബില്ലിനെ അവർ വിശേഷിപ്പിച്ചത്.

Read More

മകളുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റ സംഭവം; യുവതിക്ക് പാമ്പു കടിയേറ്റിട്ടില്ലെന്ന്ആരോഗ്യവകുപ്പ് ഡയറക്ടർ.

പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ മകളുമായി എത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീന അറിയിച്ചു. വിശദമായ പരിശോധനയിൽ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് കണ്ടെത്തിയെന്നും യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തത് ഉചിതമായില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു.

Read More

അയിലൂർ മുതുകുന്നി ചീനാമ്പുഴ നായർകുന്ന് ചെക്ക്ഡാമിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മുതുകുന്നി ആണ്ടിത്തറ പുത്തൻവീട് രാജേഷിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. പ വടക്കഞ്ചേരി ഫയർഫോഴ്സ്, ആലത്തൂർ പൊലീസ് എന്നിവരെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തിങ്കളാഴ്ചയാണ് യുവാവിനെ പുഴയിൽ കാണാതായത്.

Read More

പാലക്കാട് ജില്ലയിലെ മലയോര മേഖലകളിലെ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നീ ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം.

മലയോരമേഖലകളിലേക്ക് ഇന്നു മുതൽ രാത്രിയാത്രാനിരോധനം കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ മലയോര മേഖലകളിലെ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നീ ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്ര (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ) 16.07.2024 മുതൽ 21.07.2024 വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു.ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിലും നിയന്ത്രണമുണ്ട്.

Read More

പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 17ന്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്. *ജില്ല […]

Read More

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. വി. വിഘ്നേശ്വരിയാണു പുതിയ ഇടുക്കി കലക്ടർ, ജോണ്‍ വി. സാമുവലിനെ കോട്ടയം കലക്ടറായും നിയമിച്ചു.

തിരുവനന്തപുരം ജില്ല കലക്ടർ ജെറോമിക് ജോർജിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം. ഐ.ടി മിഷൻ ‍ഡയറക്ടർ അനുകുമാരിയാണു തലസ്ഥാനത്തിന്‍റെ പുതിയ കലക്ടർ.സപ്ലൈകോ സി.എം.ഡി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയന്‍റ് സെക്രട്ടറിയാക്കി. ശ്രീറാമിന്‍റെ ഭാര്യ രേണുരാജിനെ അടുത്തിടെ വയനാട് കലക്ടർ സ്ഥാനത്തുനിന്നു മാറ്റി പട്ടികവർഗ വകുപ്പ് ഡയറക്ടറാക്കിയിരുന്നു. ഇടുക്കി കലക്ടർ ഷീബാ ജോർജിനെ റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ് ബോർഡ് സെക്രട്ടറിയുടെ പൂർണ […]

Read More