Author: ജോജി തോമസ്

പോത്തിനും രക്ഷയില്ല!!

പാലക്കാട് ദേശീയപാതയിൽ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും മോഷ്‌ടിച്ചു. തമിഴ്നാട്ടിൽ നിന്നും ലോറിയിൽ കൊണ്ടുവരുന്ന പോത്തിനെയാണ് മോഷണം നടത്തിയത്. രണ്ടുപേർ കസ്റ്റഡിയിൽ.

Read More

മാനന്തവാടിയിലെ കടയിൽ നിന്ന് വാങ്ങിയ പുളിമിഠായി കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

പുളി മിഠായി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വിഷ ബാധ. മാനന്തവാടി പിലാക്കാവിലെ ഒരു കടയില്‍നിന്ന് വാങ്ങിയ പുളി മിഠായിൽ നിന്നും മൂന്നു കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷ ബാധേയേറ്റത്. ഭക്ഷ്യ വിഷബാധയെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് കുട്ടിയുടെ രക്ഷിതാവ് പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ നാല് കുട്ടികളില്‍ മൂന്നു പേരാണ് പുളിമിഠായി കഴിച്ചത്. അന്നു രാത്രി തന്നെ മൂന്നുപേർക്കും ശക്തമായ ഛർദി ഉണ്ടായതിനെ തുടർന്ന് പിറ്റേ ദിവസം വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ. ഷിബു റാവുത്തർ പ്രസിഡന്റ്.

കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ ഒൻപത് വർഷമായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ പൂർത്തിയായി. സംഘടനയുടെ രക്ഷാധികാരിയും മാർഗ്ഗദർശിയുമായ മെഹമൂദ് അപ്സര ഉദ്ഘാടനം ചെയ്തു. സി പി ടി സംസ്ഥാന പ്രസിഡൻ്റ് സി. കെ. നാസർ അധ്യക്ഷനായി. റിപ്പോർട്ട് ബേബി കെ. ഫിലിപ്പോസും സാമ്പത്തിക റിപ്പോർട്ട് ആർ. ശാന്തകുമാറും അവതരിപ്പിച്ചു. തുടർന്ന് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകി. സംസ്ഥാന പ്രസിഡൻ്റായി ഷിബു റാവുത്തർ കൊല്ലം, സംസ്ഥാന […]

Read More

അയിലൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്‍.എസ്.എസ്.യൂണിറ്റ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ആർ. ബിന്ദു.

സാമൂഹിക ഉത്തരവാദിത്വമുള്ള വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നതിന് എന്‍.എസ്.എസ്., എന്‍.സി.സി. എന്നിവയുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞുവെന്നും, അതിനുദാഹരണമാണ് സംസ്ഥാനത്ത് ഈ വര്‍ഷം 1000 സ്‌നേഹ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതെന്നും മന്ത്രി ആര്‍.ബിന്ദു. അയിലൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്‍.എസ്.എസ്.യൂണിറ്റ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Read More

കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി. ഗതാഗത തടസവും, വൈദ്യുതി തടസവും.

മേഖലയിൽ ചുഴലിക്കാറ്റിൽ മരങ്ങൾ വൈദ്യുതി ലൈനുകളിലും, റോഡിലേക്കും പൊട്ടിവീണു. വ്യാപക നാശം. ഉച്ചയ്ക്ക് രണ്ടുമണിയോടെ മഴയോട് അനുബന്ധിച്ചാണ് ചുഴലിക്കാറ്റ് വീശിയത്. കയറാടി കൈതച്ചിറയിൽ വൻമരം കടപുഴകി റോഡിലേക്ക് വീണു. മൂന്ന് വൈദ്യൂതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. വൈദ്യുതി ജീവനക്കാരെത്തി മരം മുറിച്ചുമാറ്റി. താൽക്കാലികമായി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. നെല്ലിയാമ്പതി കൈകാട്ടിക്ക് സമീപവും കഴിഞ്ഞദിവസം വൈകിട്ട് റോഡിന് കുറുകെ മരം വീണ് ഗതാഗത തടസ്സമുണ്ടായി. നെല്ലിയാമ്പതി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.ഒ. ജോസഫിന്റെ നേതൃത്വത്തിൽ പ്രവേശവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും […]

Read More

നെല്ലിയാമ്പതിയിൽ ശക്തമായ കാറ്റിലും മഴയിലും വൻ മരം കടപുഴകി വീണു.

ശക്തമായ കാറ്റിലും മഴയിലും വൻ മരം കടപുഴകി വീണു. സ്ഥലം: നെല്ലിയാമ്പതി ചുരം റോഡ്. സമയം: ഇന്ന് ഉച്ചയ്ക്ക് ഒരു മണി. ഗതാഗത തടസ്സം : 3 മണിക്കൂർ. തടസ്സം മാറ്റിയവർ: കൊല്ലങ്കോട് അഗ്നിരക്ഷ സേനയും നാട്ടുകാരും.

Read More

ഒരു മനുഷ്യജീവന് ഇത്ര വിലയേ ഉള്ളൂ? സൈന്യം വേണ്ടരീതിയിൽ ഇടപെട്ടില്ല!!അർജുൻ ജീവനോടെ മടങ്ങിവരുമെന്ന പ്രതീക്ഷ നഷ്ട‌പ്പെട്ട് അർജുൻ്റെ അമ്മ ഷീല. കരയിൽ ലോറി ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം.

പ്രതീക്ഷകൾ മങ്ങുന്നുവോ? ജോജി തോമസ് ​ മണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​നും ലോ​റി​യും ക​ര​യി​ലെ മ​ണ്ണി​ന​ടി​യി​ലി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് സൈ​ന്യം. റോ​ഡി​ൽ ലോ​റി​യി​ല്ലെ​ന്നും ന​ദി​ക്ക​ര​യി​ൽ നി​ന്ന് ഒ​രു സി​ഗ്ന​ൽ കി​ട്ടി​യെ​ന്നും സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു.ന​ദി​ക്ക​ര​യി​ലെ സി​ഗ്ന​ൽ കി​ട്ടി​യ പ്ര​ദേ​ശം മാ​ർ​ക്ക് ചെ​യ്ത​ശേ​ഷം പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ് സൈ​ന്യം. അ​ര്‍​ജു​ന്‍റെ ലോ​റി റോ​ഡ​രി​കി​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ര​യും ദി​വ​സ​ങ്ങ​ൾ റോ​ഡി​ലെ മ​ൺ​കൂ​ന​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read More

ഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് അയിലൂരിൽ തുടക്കമായി.

അയിലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് തുടക്കമായി. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക എന്നീ ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. അയിലൂർ പാളിയമംഗലത്തെ പച്ചക്കറി കർഷകനായ സുലൈമാന്റെ ഒന്നര ഏക്കർ സ്ഥലത്താണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. അത്യുല്പാദന ശേഷിയുള്ള മുളക്, വഴുതന, പയർ, കുമ്പളം, മത്തൻ, വെള്ളരി എന്നിവയുടെ തൈകളാണ് നട്ടത്. പച്ചക്കറി തൈ നട്ടുകൊണ്ട് അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.

Read More

ഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് അയിലൂരിൽ തുടക്കമായി.

അയിലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് തുടക്കമായി. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക എന്നീ ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. അയിലൂർ പാളിയമംഗലത്തെ പച്ചക്കറി കർഷകനായ സുലൈമാന്റെ ഒന്നര ഏക്കർ സ്ഥലത്താണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. അത്യുല്പാദന ശേഷിയുള്ള മുളക്, വഴുതന, പയർ, കുമ്പളം, മത്തൻ, വെള്ളരി എന്നിവയുടെ തൈകളാണ് നട്ടത്. പച്ചക്കറി തൈ നട്ടുകൊണ്ട് അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.

Read More