കർണാടകയിലെ മണ്ണിടിച്ചിൽ ‘തിരച്ചിൽ അതീവ ദുഷ്‌കരം’ തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും.
Read MoreAuthor: ജോജി തോമസ്
സ്കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂർ ഗേറ്റിന് പുറത്ത് നിർത്തി; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പാലക്കാടാണ് സംഭവം.
സ്കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂർ ഗേറ്റിന് പുറത്ത് നിർത്തിയതായി പരാതി. പാലക്കാട് ടൗണിലെ തന്നെ സ്കൂളിലെ വിദ്യാർഥിനിക്കാണ് ദുരവസ്ഥയുണ്ടായത്. ഒരു മാസം മുൻപാണ് സംഭവം. ഇവിടെ ക്ലാസ് ആരംഭിക്കുന്നത് 8.20 ആണെങ്കിലും അന്നേദിവസം 5 മിനിറ്റ് വൈകിയാണ് എത്തിയത്. പാലക്കാട് സ്വദേശി വിനോദിന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകളുമായി സ്കൂളിലെത്തിയത് വൈകിയെത്തിയതിനെ തുടർന്ന് ഗേറ്റ് തുറക്കാൻ ജീവനക്കാർ തയ്യാറായില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ് തുറക്കാൻ വിനോദ് […]
Read Moreഅർജുന എവിടെ? ഇന്നത്തെ തിരച്ചിലും നിർത്തി!!
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ഇന്ന് നാലാം സ്പോട്ടിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തിരച്ചിൽ നിർത്തുകയായിരുന്നു. ചെളിയും പാറയും മാത്രമാണ് തിരച്ചിലിൽ സംഘത്തിന് ഇന്ന് കാണാൻ കഴിഞ്ഞത്. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചത് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് കരുതിയെങ്കിലും നിരാശരായി. അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ പന്ത്രണ്ടാം ദിവസമായിരുന്നു ഇന്ന്.
Read Moreനീറ്റ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്
നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്. ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷർമിലാക്കാണ്. ആദ്യ 100 റാങ്കിൽ കേരളത്തിൽ നിന്ന് 4 പേരുണ്ട്. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 136974 പേരിൽ 86713 പേർ യോഗ്യത നേടി.
Read Moreതൃശ്ശൂർ മണപ്പുറം 20 കോടിയുടെ തട്ടുപ്പു കേസിലെ പ്രതി കീഴടങ്ങി.
20 കോടിയുമായി മുങ്ങിയ യുവതി കീഴടങ്ങി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
Read Moreമണ്ണാർക്കാട് എഐവൈഎഫ് നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രദേശത്തെ ഒരു നേതാവിന് പങ്കുണ്ടെന്ന് ഭർത്താവിന്‍റെ മൊഴി.
എഐവൈഎഫ് നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രദേശത്തെ ഒരു നേതാവിന് പങ്കുണ്ടെന്ന് ഭർത്താവിന്‍റെ മൊഴി രേഖപ്പെടുത്തി. മണ്ണാർക്കാട് പോലീസാണ് മൊഴിയെടുത്തത്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ (31) കഴിഞ്ഞ ദിവസമാണ് വടക്കുമണ്ണത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് സാദിഖ് ബുധനാഴ്ച സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു. വിദേശത്തായിരുന്ന ഇദ്ദേഹം ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ഷാഹിനയുടെ മരണത്തിൽ പ്രദേശത്തെ ഒരു നേതാവിന് പങ്കുണ്ടെന്നും ഇദ്ദേഹം പിന്നീട് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
Read Moreകാറ്റിലും മഴയിലും മരം കടപുഴകി ഗതാഗത തടസ്സം വ്യാപകം.
കാറ്റും മഴയും നെല്ലിയാമ്പതിയിലും നെന്മാറയിലും മരം വീണ് ഗതാഗത തടസ്സം. നെല്ലിയാമ്പതി ചെറുനെല്ലിയിൽ ബുധനാഴ്ച രാവിലെ 6. 30 നാണ് റോഡിലേക്ക് മരം കടപുഴകി വീണത്. നെല്ലിയാമ്പതിയിലേക്കുള്ള കെഎസ്ആർടിസി ബസ്സും നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വന്ന സ്വകാര്യബസ്സും മറ്റു യാത്രക്കാരും മൂന്നു മണിക്കൂർ റോഡിൽ കുടുങ്ങി. രാവിലെ ഏഴിന് നെല്ലിയാമ്പതിയിൽ എത്തേണ്ട കെ. എസ്. ആർ. ടി. സി. ബസ് 9.45 നാണ്നെല്ലിയാമ്പതിയിലെത്തിയത്. കൊല്ലങ്കോട് നിന്ന് അഗ്നിരക്ഷാസേനയും വനം ജീവനക്കാരും എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. […]
Read Moreഷിരൂരിലെ ഗംഗാവലി നദിയിൽ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തി. അർജുനനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു.
ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. നദിയിൽ കുത്തൊഴുക്ക് കൂടുതലെന്നു റിപ്പോർട്ട്. രാത്രിയും തിരച്ചിൽ തുടരും.
Read More