നെന്മാറയിൽ വീടിനു മുകളിൽ സമീപത്തെ മൺതിട്ട വീണ് വയോധിക മരിച്ചു. വിത്തനശ്ശേരി ലക്ഷം വീട് കോളനിയിൽ ഉണ്ടായ അപകടത്തിൽ പഴണ (70) ആണ് മരിച്ചത്.ചൊവ്വ രാവിലെ ഏഴിനായിരുന്നു അപകടം. സമീപവാസികളെത്തി ഓടിട്ട വീടിനും മണ്ണിനും ഇടയിൽ കുടുങ്ങിയ പഴണയെ നെന്മാറ സിഎച്ച്സി യിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്ക്കരിച്ചു. ഭർത്താവ് പരേതനായ തിരുമൻ. മക്കളില്ലാത്ത പഴണ കുറച്ചു ദിവസമായി ബന്ധുവായ നെന്മാറപ്പാടം പാപ്പാത്തിയുടെ ലക്ഷം വീട്ടിൽ താമസിക്കുകയായിരുന്നു. പാപ്പാത്തിയുടെ […]
Read MoreAuthor: ജോജി തോമസ്
എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എട്ട് ജില്ലകളി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, എറണാകുളം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
Read Moreവയനാട് ഉരുൾപൊട്ടൽ സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം. ദേശീയ പതാക “താഴ്ത്തിക്കെട്ടും”
ദേശീയ പതാക ” താഴ്ത്തിക്കെട്ടും”. സർക്കാരിന്റെ പൊതുപരിപാടികളും ചടങ്ങുകളും മാറ്റിവെച്ചു. മരണം 80 കടന്നു. സൈന്യം തിരച്ചിൽ തുടരുന്നു.
Read Moreവയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന് ₹2 ലക്ഷം വീതവും, പരിക്കേറ്റവർക്ക് ₹50,000 വീതവും നൽകും.
വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന് ₹2 ലക്ഷം വീതവും, പരിക്കേറ്റവർക്ക് ₹50,000 വീതവും നൽകുമെന്നും പറഞ്ഞു. ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. ഉരുൾപൊട്ടലിൽ മരണസംഖ്യ 20 ആയി. മലക്കപ്പാറയിൽ മണ്ണിടിഞ്ഞു വീണ് അമ്മയ്ക്കും മകൾക്കും ദാരുണന്ത്യം.
Read Moreവയനാട് ഉരുൾപൊട്ടലിൽ മരണം 12 ആയി. മരിച്ചവരിൽ മൂന്നു കുട്ടികളും. നിരവധി പേരെ കാണാതായി ഉരുൾപൊട്ടലിനെത്തുടർന്ന് 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിലാണ് 12 പേർ മരിച്ചത്. മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. നിരവധി പേരെ കാണാതായി. ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഒരു വിദേശിയും.
Read Moreകനത്ത മഴ; വ്യാപക നാശനഷ്ടം. മംഗലംഡാം മലയോര മേഘലയിൽ മൂന്നിടത്ത് ഉരുൾപ്പൊട്ടി, രണ്ടിടത്ത് മണ്ണിടിച്ചിൽ. ഇരുപതോളം കുടുംങ്ങൾ ഒറ്റപ്പെട്ടു. ഇവരെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിലാണ് വ്യാപക നാശനഷ്ടമുണ്ടായി. മംഗലംഡാം മലയോര മേഘലയിൽ വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടി. ഓടംതോട് പടങ്ങിട്ട തോട്ടിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് 200 മീറ്ററോളം റോഡ് ഒലിച്ച് പോയി. ആറ് കുടുംബങ്ങൾ ഒറ്റപ്പെട്ടു. കടപ്പാറ മേരി മാതാ എസ്റ്റേറ്റിലും, വട്ടപ്പാറ മുക്കാടൻ പ്ലാൻ്റേഷനിലും ഉരുൾപ്പൊട്ടി. കടപ്പാറ കോളനിക്ക് സമീപവും, തളികകല്ല് ആദിവാസി കോളനിയിലും മണ്ണിടിച്ചിൽ ഉണ്ടായി.തളികകല്ലിൽ തോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പതിനഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.മംഗലംഡാം പന്നികുളമ്പിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. പാലക്കുഴിയിലും […]
Read Moreനാളെ അവധി; പാലക്കാട്, തൃശൂർ, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ അവധി; പാലക്കാട്, തൃശൂർ, മ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreപാലക്കാട് കോട്ടായ് ൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ.
പാലക്കാട് കോട്ടായി ചെന്ദങ്കാട് പല്ലൂർ കാവിൽ ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് ഇന്ന് രാവിലെ ഏഴിന് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അമ്മ മരിച്ചതറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
Read Moreകാട്ടാനക്കലിയിൽ കൃഷിയിടങ്ങൾ കണ്ണീർ വാർത്ത് കർഷകർ. കാട്ടാനയെ പ്രതിരോധിക്കാൻ സൗരോർജ്ജ തൂക്കുവേലി നിർമ്മാണം നടപ്പായില്ല!!
കൃഷിയിടങ്ങൾ നശിപ്പിച്ച് കാട്ടാനകൾ. അയിലൂർ പഞ്ചായത്തിലെ മരുതഞ്ചേരി, ചള്ള, നെല്ലിക്കാട്, പൂഞ്ചേരി, വടക്കൻ ചിറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ ഒറ്റയായും കൂട്ടമായും കൃഷിനാശം വരുത്തിയത. യു. ഷാജഹാൻ മരുതഞ്ചേരിയുടെ കായ്ച്ചു തുടങ്ങിയ ഒമ്പത് തെങ്ങുകളും, വലിച്ചു നശിപ്പിച്ചു. ചവിട്ടി നടന്ന് ജലസേചന കുഴലുകളും അതിർത്തിയിലുള്ള സിമന്റ് വേലിക്കാലുകളും ഒടിച്ചു കളഞ്ഞു കൃഷിയിടവും നാശം വരുത്തി. വി. മോഹനൻ, വി വത്സലൻ എന്നിവരുടെ കൃഷിയിടങ്ങളിലെ 15 വർഷത്തോളം പ്രായമുള്ള നിരവധി തെങ്ങുകളും, വാഴകളും, കമുകിൻ തൈകളും, കുരുമുളക് താങ്ങു […]
Read More