ജോജി തോമസ് നെല്ലിയാമ്പതി നാലാം ദിവസവും ഒറ്റപ്പെട്ടു. തിങ്കളാഴ്ച ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടത്. സന്നദ്ധ പ്രവർത്തകരും, തൊഴിലാളികളും റോഡിലെ തടസ്സം നിൽക്കാൻ നീക്കാൻ എത്തി. വരും ദിവസം ചെറുവാഹനങ്ങൾ കടത്തിവിടാൻ പറ്റുന്ന തരത്തിൽ സൗകര്യമേർപ്പെടുത്താനുള്ള തിരക്കിലാണ് അധികൃതരും സന്നദ്ധ പ്രവർത്തകരും. തദ്ദേശ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നെല്ലിയാമ്പതി ചുരം റോഡ് സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ റോഡിലെ ഗതാഗത തടസ്സം പുനസ്ഥാപന പ്രവർത്തനങ്ങൾ വിലയിരുത്തി. കെ. ബാബു എം.എൽ.എ, ഡെപ്യൂട്ടി […]
Read MoreAuthor: ജോജി തോമസ്
മഴ; 7 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട്, കോഴിക്കോട്
പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകൾക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreഈ മാസം നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചു.
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവയ്ക്കാൻ തീരുമാനമായത്. വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 10 നാണ് വള്ളംകളി നടക്കേണ്ടത്. അടുത്തമാസം ഓണത്തിനോടടുക്കെയാകുമെന്നാണ് നിഗമനം.
Read Moreനെല്ലിയാമ്പതി ഒറ്റപ്പെട്ടു! ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടി വരും
ചുരം റോഡ് ഗതാഗതയോഗ്യമാക്കാൻ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്ന് അധികൃതർ. പൊതുമരാമത്ത്, ജിയോളജി പഞ്ചായത്ത്, പോലീസ്, വനം, എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുന്ന സ്വീകരിച്ചുവരുന്നു. ചുരം റോഡ് തകർച്ച പ്രധാന പ്രശ്നം. കുണ്ടർചോലയ്ക്കും ഇരുമ്പു പാലത്തിനും ഇടയിൽ 26 സ്ഥലങ്ങളിൽ മണ്ണും പാറയും കല്ലും മരങ്ങളും റോഡിലേക്ക് വീണ് തടസ്സം നിൽക്കുകയാണ്. മൂന്നു സ്ഥലങ്ങളിൽ റോഡിന്റെ സംരക്ഷണഭിത്തി കുത്തനെ ഇടിഞ്ഞ് തകർന്ന് അപകട ഭീഷണിയായി നിൽക്കുന്നു. ഈ പ്രദേശങ്ങളിൽ എതിർഭാഗത്തുനിന്ന് പുതുതായി മണ്ണ് […]
Read Moreആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്കേറ്റു. മഞ്ചേരിയിൽ വച്ചാണ് അപകടം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്കുള്ള യാത്രയിലാണ് അപകടം.
മന്ത്രിയുടെ കാര്‍ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴിനാണ് മഞ്ചേരിയില്‍ വെച്ച് അപകടമുണ്ടായത്. മന്ത്രിയുടെ തലയ്ക്കും കൈക്കും പരിക്കേറ്റു. ഇതേത്തുടര്‍ന്ന് മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
Read Moreനെല്ലിയാമ്പതി ഒറ്റപ്പെട്ടു! ചെറുനെല്ലി നഗറിലെ 7 (കാടർ) കുടുംബങ്ങളിൽപ്പെട്ട 21 പേരെ നെല്ലിയാമ്പതി ഗതാഗതം തടസപ്പെട്ടതിനാൽ പോത്തുണ്ടി ഡാം വഴി 3 ഫിഷറിസ് ബോട്ട് ഉപയോഗിച്ച് പോത്തുണ്ടി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.
ജോജി തോമസ് നെല്ലിയാമ്പതി റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു. വൻ മരങ്ങളും പാറക്കല്ലുകളും റോഡിലേക്ക് വീണു. മണ്ണുമാന്തി യന്ത്രവും തൊഴിലാളികളും വനം, അഗ്നിരക്ഷാ സേന എന്നിവരും ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ നെല്ലിയാമ്പതി ഗതാഗത സൗകര്യം ഇല്ലാതെ ഒറ്റപ്പെട്ടു. റോഡിൽ വീണ പാറക്കല്ലുകളും മരങ്ങളും നീക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. നെല്ലിയാമ്പതി നൂറടി ഭാഗത്ത് വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി. കൂനമ്പാലം പാടികൾക്ക് സമീപവും വെള്ളം ഉയർന്നു. കഴിഞ്ഞദിവസം കൂനംപാലം പള്ളിയിലും […]
Read Moreപോത്തുണ്ടി അണക്കെട്ടിൽ ഒറ്റ ദിവസം കൊണ്ട് പത്തടി വെള്ളം ഉയർന്നു. ഇന്നലെ പുഴയിലേക്ക് ഒരു ഷട്ടർ തുറന്ന് വെള്ളം ഒഴുക്കി. എന്നാൽ മഴ ശക്തമായാൽ കൂടുതൽ ഷട്ടർ തുറക്കുമെന്ന് ജലസേചന വകുപ്പ്.
ജോജി തോമസ് പേത്തുണ്ടി അണക്കെട്ടിൽ ഒറ്റ ദിവസം കൊണ്ട് പത്തടി വെള്ളം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പോത്തുണ്ടിയിൽ 26 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ജലനിരപ്പ് 50 അടിയായി ഉയർന്നതിനെ തുടർന്ന് കളക്ടർ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഒരു ഷട്ടർ തുറന്ന് പുഴയിലേക്ക് വെള്ളം ഒഴുക്കി. മഴ ശക്തമായാൽ കൂടുതൽ ഷട്ടർ തുറക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. ആയതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
Read More