Author: ജോജി തോമസ്

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ഇതര സംസ്ഥാനക്കാരൻ ട്രെയിനിൽ നിന്ന്തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി വിനോദിന്റെ അമ്മ അന്തരിച്ചു. വിനോദ് മരിച്ച് നാല് മാസം തികഞ്ഞതിനു പിന്നാലെയാണ് അമ്മ ലളിതയുടെ മരണം.

മകന്റെ വേർപാടിനെ തുടർന്ന് ലളിതയുടെ ആരോഗ്യം മോശമായിരുന്നു. തുടർന്ന് മകളുടെ വീട്ടിലും ആശുപത്രിയിലുമായാണ്കഴിഞ്ഞിരുന്നത്. മകന്റെ മരണത്തെ തുടർന്ന്മ കടുത്ത മനോവ്യഥയിലായ ലളിത പിന്നീട്പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയില്ല. ലളിതയുടേയും വിനോദിന്റേയും സ്വപ്നഭവനമായ ലളിതാ നിവാസിലേക്ക് താമസം മാറി ആഴ്ചകൾക്ക് പിന്നാലെയായിരുന്നു മരണം. ഏപ്രിൽ രണ്ടിനാണ്കേരളത്തെഉലച്ച സംഭവമുണ്ടായത്. എറണാകുളത്തുനിന്നും പട്‌നയിലേക്കുള്ള ട്രെയിനിലെ ടിടിഇ ആയിരുന്ന വിനോദിനെ ആണ് ട്രെയിനിൽ നിന്ന്തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഒഡീഷസ്വദേശിരജനീകാന്ത രണജിത്താണ് കൊലനടത്തിയത്. മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. […]

Read More

പച്ചക്കറി കൃഷിയിൽ നേട്ടവുമായി കർഷക കൂട്ടായ്മ.

പാലക്കാട് ജില്ലയിലെ പ്രധാന പച്ചക്കറി ഗ്രാമങ്ങളിലൊന്നായ അയിലൂർ പഞ്ചായത്തിൽ പച്ചക്കറികൃഷിയിൽ വ്യത്യസ്‌ത പരീക്ഷണം നടത്തി മാതൃകയായിരിക്കുകയാണ് കുറുമ്പൂർ പാളിയമംഗലത്തെ പൂർണിമ ക്ലസ്റ്റർ. കൃഷിഭവന്റെയും വി.എഫ്. പി. സി. കെ യുടെയും ആധുനിക കൃഷി മുറകളെ കുറിച്ചുള്ള ക്ലാസുകളും വിജ്ഞാനവും അംഗങ്ങൾക്കിടയിൽ എത്തിച്ചാണ് നേട്ടം കൈവരിക്കുന്നത്. വി.എഫ്.പി.സി.കെ യും വിവിധ ജില്ലകളിലെ പ്രധാന കാർഷിക വിപണന ഏജന്റ് മാർക്കും ഉൽപ്പന്നം നൽകിയാണ് മികച്ച വില ലഭ്യമാക്കുന്നത്. കർഷകനെന്നോ കർഷക തൊഴിലാളി എന്നോ വ്യത്യാസമില്ലാതെ മുഴുവൻ സമയ കാർഷിക പ്രവർത്തനങ്ങളിൽ […]

Read More

നെല്ലിയാമ്പതി ജനവാസ മേഖലയിൽ കാട്ടാന; ചക്ക തേടിയെത്തുന്ന സംഭവം പതിവായി.

നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റ് മട്ടത്തുപാടിയിൽ ജനവാസ മേഖലയിൽ കാട്ടാന . ചക്ക തേടിയെത്തിയ നെല്ലിയാമ്പതിക്കാരുടെ ചില്ലി കൊമ്പനെന്ന കാട്ടാന മണിക്കൂറുകളോളം പ്രദേശത്ത് കറങ്ങി. വെള്ളിയാഴ്ച രാത്രിയോടെ എത്തിയ കാട്ടാന ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് ഉൾവനത്തിലേക്ക് കയറിപ്പോയത്. കൂട്ടിലുള്ള കോഴികളുടെ നിലവിളി കേട്ടാണ് പ്രദേശത്തെ കുടുംബങ്ങൾ ആനയെ കണ്ടത്. ചക്ക തേടിയെത്തുന്ന സംഭവം പതിവായി. ആറോളം ചക്കകൾ പ്ലാവിൽ നിന്ന് പറിച്ച് തിന്നതായി പ്രദേശവാസികൾ പറഞ്ഞു.

Read More

കർക്കിടകവാവ്; ബലിതർപ്പണം ഇന്ന്.

പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി നടത്തുന്ന ബലിതർപ്പണം ഇന്ന് ഹൈന്ദവർ ആചരിക്കുന്നു. മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു. പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കൾ ആയി തീരുന്നു. അതായത്, പിതാവ്,പിതാമഹൻ, പ്രപിതാമഹൻ ഇങ്ങനെ നാമുൾപ്പെടെ നാല് തലമുറയിൽ പെട്ടവരും മരണശേഷം പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടിയവരുമാണ് പിതൃക്കൾ. ഈ പിതൃക്കളെ തൃപ്തി വരുത്തുന്നതിനായി നിശ്ചിത വേളകളിൽ ശ്രാദ്ധ-ദാനാദികൾ നൽകേണ്ടത് അനന്തര തലമുറയിൽ പെട്ടവരുടെ കടമയാണ്. ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുമ്പോൾ പിതൃക്കളുടെ […]

Read More

വയനാട് ദുരന്തത്തിൽ മരിച്ച നെന്മാറ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു; വിങ്ങലോടെ നാട്.

വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിൽ കാണാതായ നെന്മാറ സ്വദേശിയുടെ മൃതശരീരം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോത്തുണ്ടി സ്വദേശിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടർന്ന് കുടുംബം വയനാട് അന്വേഷണം നടത്തുകയായിരുന്നു. പോത്തുണ്ടി നെല്ലിച്ചോട് സ്വദേശിയായ കളത്തിപ്പറമ്പിൽ സെബാസ്റ്റ്യന്റെ മകൻ ജസ്റ്റിൻ തോമസ് (26) നാണ് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായത്. കഴിഞ്ഞയാഴ്ച മുണ്ടക്കൈയിലുള്ള അമ്മയുടെ അനുജത്തിയുടെ വീട്ടിൽ വിരുന്ന് പോയതായിരുന്നു ജസ്റ്റിൻ. തിങ്കളാഴ്ച രാത്രി 12 മണിവരെ ജസ്റ്റിൻ അമ്മയുമായി സംസാരിച്ചിരുന്നു. ദുരന്ത […]

Read More

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 344 ആയി. തിരച്ചിലിൽ കണ്ടെത്താത്ത വരെ മരിച്ചവരായി കണക്കാക്കണം..

206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടലില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തിരച്ചിൽ കഴിഞ്ഞ ശേഷം ദുരന്തത്തിൽ കാണാതായ […]

Read More

വയനാട് ദുരന്തം; സംഭാവന നൽകിയവർ

വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ നാനാതുറകളിലുമുള്ള സഹൃദയരുടെ സഹായം പ്രവഹിക്കുന്നു. സംഭാവന നൽകിയവർ തിരുവനന്തപുരം കോർപറേഷൻ – രണ്ട് കോടി രുപ ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ – രണ്ട് കോടി രൂപ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷൻ – ഒരു കോടി രൂപ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ – ഒരു കോടി രൂപ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ – ഒരു കോടി മുന്‍ എംപിയും എസ്‌ആര്‍എം […]

Read More

കഴിഞ്ഞദിവസം ഉരുൾപൊട്ടലിൽ കാണാതായ ജസ്റ്റിൻ തോമസ്സിന്റെ മൃതദേഹം തിരച്ചിലിന് ഒടുവിൽ കണ്ടുകിട്ടിയിരിക്കുന്നു. മൃതദേഹം പോത്തുണ്ടിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.

കഴിഞ്ഞദിവസം വയനാട് ഉരുൾപൊട്ടലിൽ കാണാതായ ജസ്റ്റിൻ തോമസ്സിന്റെ മൃതദേഹം തിരച്ചിലിന് ഒടുവിൽ കണ്ടുകിട്ടിയിരിക്കുന്നു. സംസ്കാര ശുശ്രൂഷ ചടങ്ങുകൾ മൃതദേഹം എത്തുന്നതിനനുസരിച്ച് പോത്തുണ്ടി നല്ലിടയൻ ദേവാലയത്തിൽ.

Read More

എവിടെ.. ജസ്റ്റിൻ തോമസ് എവിടെ? വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പെട്ട നെന്മാറ സ്വദേശിയെവിടെ.

ജോജി തോമസ് വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിൽ നെന്മാറ സ്വദേശിയായ ജസ്റ്റിൻ തോമസിനെ കാണാതായ സംഭവം. ഉള്ളുപൊട്ടി നെന്മാറ പ്രദേശവാസികൾ. ദുരന്തം നടക്കുന്ന സമയത്ത് ഒപ്പം ഉണ്ടായിരുന്നതായും മലവെള്ളപ്പാച്ചിലിൽ നിന്നു രക്ഷിക്കാൻ ശ്രമിച്ചതായും നിലമ്പൂർ ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത് പറയുന്നു. പോത്തുണ്ടി നെല്ലിച്ചോട് കളത്തിപ്പറമ്പിൽ സെബാസ്‌റ്റ്യൻ്റെ മകൻ ജസ്റ്റിൻ തോമസ് (26) ആണ് കഴിഞ്ഞ ദിവസം മുണ്ടക്കൈയിലുള്ള അമ്മയുടെ ഇളയ സഹോദരി ഷീബയുടെ വീട്ടിൽ വിരുന്ന് പോയത്. ഷീബയുടെയും ഭാർത്താവിന്റെയും ഒരു മകളുടെയും മൃതദേഹം ഇന്നലെ കിട്ടിയെങ്കിലും […]

Read More

ഉള്ളു പൊട്ടൽ; ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. വീടിനുള്ളില്‍ കുടുങ്ങികിടന്ന രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് സൈന്യം രക്ഷപെടുത്തിയത്. ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ഏറെ പ്രയാസപ്പെട്ടാണ് ഇവരെ രക്ഷപെടുത്തിയതെന്ന് സൈന്യം അറിയിച്ചു. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

Read More