പാലക്കാട് വടക്കഞ്ചേരി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് വൈകുന്നേരം 7 നാണ് അപകടം. മുന്നിലായി പോയിരുന്ന ചെറുവാഹനം ബ്രേക്ക് ചെയ്തതാണ് അപകടകാരണം. പോലീസും നാട്ടുകാരും ചേർന്ന് വാഹനഗതാഗതം പുനസ്ഥാപിച്ചു.
Read MoreAuthor: ജോജി തോമസ്
മലമ്പുഴ ഡാം നാളെ രാവിലെ 11 ന് തുറക്കും.
ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം കെഎസ്ഇബി യുടെ പവർ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതുമാണ്. ആയതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Read Moreവിവാഹം ഒന്നും ആയില്ലെ! എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി.
വിവാഹം ഒന്നും ആയില്ലെ! എന്ന ചോദ്യം വേണ്ട അംബാനെ.. ഇൻഡ്യോഷ്യയിൽ വടക്കൻ സുമാത്ര മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ എന്ന 45കാരനാണ് 60 കാരനായ അസ്ഗിങിന് കൊലപ്പെടുത്തിയത്. വിവാഹം ഒന്നും ആയില്ലെ! എന്ന ചോദ്യം പലതവണ കാണുമ്പോൾ ആവർത്തിച്ചതോടെ പാർലിന്ദുഗനെ അരിശം കൂടിയതോടെയാണ് ആക്രമണം നടന്നത്. വീട്ടിൽ കയറിയാണ് അസ്ഗിം ആക്രമിച്ചത്. മരക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ അസ്ഗിങിന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Read Moreമഴ ദുരിതം: പോത്തുണ്ടി ജലസേചന കനാലുകൾ മണ്ണ് വന്നു നിറഞ്ഞു.
പ്രളയസമാനമായി പെയ്ത മഴയും ഉരുൾപൊട്ടലും ജലസേചന കനാലുകൾക്ക് കനത്ത നാശം. പോത്തുണ്ടി ജലസേചന പദ്ധതിയുടെ ഇടതു, വലതു പ്രധാന കനാലുകളിലും ഉപകനാലുകളിലും വിവിധ ഇടങ്ങളിലായി കല്ലും മണ്ണും മരങ്ങളും വന്ന് അടിഞ്ഞത് നീക്കംചെയ്യാൻ നല്ലൊരു തുക ചിലവുവരും. വനമേഖലയോട് ചേർന്ന് നിരവധി സ്ഥലങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലും അമിതമായി ഒഴുകിയെത്തിയ മഴ വെള്ളവുമാണ് കനാലുകളിൽ മണ്ണുനിറഞ്ഞ് നികന്നു പോകാൻ ഇടയാക്കിയത്. കലാലുകളിലേക്ക് കുത്തിയൊലിച്ച് എത്തിയ വെള്ളപ്പാച്ചിൽ നിരവധി സ്ഥലങ്ങളിൽ കനാൽ ബണ്ടുകൾ മഴ വെള്ളത്തിൽ തകർന്നു പോവുകയും […]
Read Moreഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു.
കൊച്ചി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രിയോടെ ആയിരുന്നു മരണം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2 വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കാരം നടത്തും.
Read Moreഷിരൂരിൽ കടലിൽ കണ്ട ജീർണ്ണിച്ച ശവശരീരം അർജുന്റെയോ..?
ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം ഒറ്റക്കാഴ്ചയിൽ സ്ഥിരീകരിക്കാൻ സാധിക്കാത്ത നിലയിൽ ജീർണിച്ച അവസ്ഥയിലാണെന്ന് ഈശ്വർമൽപെ. കടലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ഇവിടേക്ക് പോകാൻ ഒന്നരമണിക്കൂർ സമയമെടുക്കുമെന്നും ഈശ്വർ മൽപ്പെ അറിയിച്ചു. മറ്റൊരു ബോട്ടിൽ അങ്ങോട്ട് പോകാനാണ് ഇദ്ദേഹത്തിൻ്റെ ആലോചന. എന്നാൽ മത്സ്യത്തൊഴിലാളികൾ കരയിലേക്ക് വരുമോയെന്നതിൽപൊലീസുകാരുമായിചർച്ച ചെയ്താവും തീരുമാനമുണ്ടാവുക.കാലിൽ വല കുടുങ്ങിയ നിലയിൽ പുരുഷമൃതദേഹമാണെന്നും കൈയ്യിൽ വളയുണ്ടെന്നും ഈശ്വർ മൽപെ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോയ ബോട്ടിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. ഒഡിഷ സ്വദേശിയെയും സ്ഥലത്ത്നിന്ന്കാണാതായിട്ടുണ്ട്. ഇദ്ദേഹത്തിന്റേതാണോ മൃതദേഹമെന്നത് കൈയ്യിലെവളനോക്കിയാലേസ്ഥിരീകരിക്കാനാവൂ. എന്നാൽ […]
Read Moreകാടുകയറാതെ ഒറ്റയാൻ; കർഷകർ ദുരിതത്തിൽ. നേർച്ചപ്പാറ, ഒലിപ്പാറ, പൂഞ്ചേരി, കൽച്ചാടി, ചള്ള തുടങ്ങിയ പ്രദേശങ്ങളിലാണ് ഒറ്റയാന്റെ വിളയാട്ടം.
തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഒലിപ്പാറ, ഓവു പാറയിൽ ഒറ്റയാൻ എത്തിയത്. റോഡിൽ ആനപ്പിണ്ഡവും കിടപ്പുണ്ട്. തൊട്ടടുത്ത ലീലാമ്മ വർഗീസ് ഓണായിക്കര, ബേബി എന്നിവരുടെ കൃഷിയിടങ്ങളിൽ എത്തി ഇരുപതോളം വാഴകളും റബ്ബർ തൈകളും നശിപ്പിച്ചു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ഉണർന്ന് ടോർച്ച് വെളിച്ചത്തിലാണ് കാട്ടാനയെ വീട്ടുവളപ്പിൽ നിൽക്കുന്നത് കണ്ടത്. ഭയചകിതരായ ലീലാമ്മയുടെ വീട്ടുകാരും നായകളും ഒച്ച വച്ചിട്ടും ഒറ്റയാൻ തിരികെ പോയില്ല. ഒച്ച വയ്ക്കുമ്പോഴും ടോർച്ച് അടിക്കുമ്പോഴും ഒറ്റയാൻ നിശബ്ദനായി അല്പസമയം അനങ്ങാതെ നിൽക്കുകയാണ് ചെയ്യുന്നത്. […]
Read Moreവയനാട് ഉരുള്‍പൊട്ടലിന്‍റെ ഭാഗമായി സന്നദ്ധപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നതിന് ആരും തടസ്സം ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെ.രാജൻ.
ബെയ്‍ലി പാലത്തിന് അപ്പുറത്തേക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ സർക്കാറിന് ഭക്ഷ്യസുരക്ഷ കൂടി നോക്കണമെ ന്ന് പറഞ്ഞത് മാത്രമേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണവിതരണം തടയാൻ സർക്കാർ ഒരു നിർദേശവും നല്‍കിയിട്ടില്ല. ബെയ്‍ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തില്‍ സർക്കാറിന് ഉറപ്പുവരുത്തണം. പുറത്ത് സന്നദ്ധപ്രവർത്തകർ എത്ര ഭക്ഷണം വേണമെങ്കിലും കൊടുത്തോട്ടേ. വാഹനങ്ങള്‍ അകത്തേക്ക് കൊണ്ടുവന്ന് ഷൂട്ടിങ്ങും ഭക്ഷണം കൊടുക്കലും കുറച്ച് അവസാനിപ്പിക്കുന്നത് നല്ലതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreവയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനവും പ്രാർഥനകളുമായി ഫ്രാൻസിസ് മാർപ്പാപ്പ.
ദുരന്തത്തില്‍ അനുശോചനവും പ്രാർഥനകളുമായി ഫ്രാൻസിസ് മാർപ്പാപ്പ. ഞായറാഴ്ച വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറില്‍ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. ഉരുള്‍പൊട്ടലില്‍ നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയില്‍ പങ്കുചേ അദ്ദേഹം ആഹ്വാനം ചെയ്തു.
Read More