വയനാട്ടിലെ പ്രകമ്പനം ഭൂകമ്പമല്ല, പ്രകൃതി പ്രതിഭാസമാണ് . ശിലാപാളികൾ തെന്നി മാറിയതാകാമെന്ന് നാഷണൽ സീസ്മോളജി സെന്റർ ഡയറക്ടർ ഒ.പി. മിശ്ര അറിയിച്ചു. പാലക്കാട്, എടപ്പാൾ എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി സ്ഥിരീകരിച്ചു.
Read MoreAuthor: ജോജി തോമസ്
വയനാട് ഉരുൾപൊട്ടൽ സംഭവം; ദത്ത് എടുക്കേണ്ട സാഹചര്യം നിലവിൽ വന്നിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്.
കുട്ടികളെ ദത്ത് എടുക്കുന്നതിന് ഒരുപാട് അന്വേഷണങ്ങൾ വരുന്നതിൻ്റെ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. വയനാട് ദുരന്തത്തിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുക്കൾക്കാണെന്നും, അവരെല്ലാം തന്നെ ബന്ധുക്കളുടെ സംരക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന് പറഞ്ഞത് അവരുടെ ഹൃദയ വിശാലത കൊണ്ടാണെന്നും, അവർക്ക് പ്രത്യേകം നന്ദിയും അറിയിക്കുന്നുവെന്നും മന്ത്രി വീണ ജോർജ് കൂട്ടിച്ചേർത്തു.
Read Moreകർഷകൻ ജീവനൊടുക്കിയ സംഭവം; മന്ത്രി കെ. കൃഷ്ണൻകുട്ടി സോമന്റെ വീട് സന്ദർശിച്ചു.
കഴിഞ്ഞ വർഷം കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവു മുടങ്ങിയതും, വീടിനോട് ചേർന്നുള്ള വരുമാനം കുറഞ്ഞതും കടബാധ്യത കൂടി വന്നതും മൂലമാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പഠിച്ച ശേഷം വേണ്ടുന്ന സഹായങ്ങൾ നൽകുന്നതിനു വേണ്ടുന്ന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
Read Moreസഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ്; ഒരാളെ അറസ്റ്റ് ചെയ്തു.
സർവീസ് സഹകരണ ബാങ്കിൽ വ്യാജ രേഖകൾ ഹാജരാക്കി വായ്പ തട്ടിപ്പ് നടത്തിയതായി പരാതി. മൂന്നു സ്ത്രീകളുടെ പേരിൽ വ്യക്തിഗത രേഖകളും ഭൂരേഖകളും നൽകിയാണ് വായ്പ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.പോലീസ് പറയുന്നത് ഇങ്ങനെ. 2015 ൽ അയിലൂർ സർവീസ് സഹകരണ ബാങ്കിൽ മൂന്നു സ്ത്രീകളുടെ പേരിൽ 10 ലക്ഷം വീതം 30 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കുറച്ചുനാൾ വായ്പ തിരിച്ചടവ് നടത്തിയ ശേഷം തുടർ തിരിച്ചെടവ് നടത്താത്തതിനെ തുടർന്നാണ് സഹകരണ ബാങ്ക് വായ്പക്കാർക്ക് നോട്ടീസ് അയച്ചു തുടങ്ങിയത്. അപ്പോഴാണ് […]
Read Moreചെകുത്താനെതിരെ കേസ്; നടൻ മോഹൻലാലിനെസാമൂഹ്യമാധ്യമങ്ങൾ വഴി അപമാനിച്ച സംഭവത്തിൽ ‘ചെകുത്താൻ’ എന്ന തിരുവല്ലക്കാരനെ തിരെ കേസെടുത്തു.
വയനാട് ഉരുൾപൊട്ടലിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെ സാമൂഹ്യമാധ്യമങ്ങൾ വഴി അപമാനിച്ചസംഭവത്തിൽ ‘ചെകുത്താൻ’ എന്ന തിരുവല്ല സ്വദേശി അജു അലക്സ് എന്നയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെകുത്താൻ എന്ന എഫ് ബി പേജിലൂടെ വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ പേജിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങളെതുടര്‍ന്നാണ് കേസ്.
Read Moreവയനാട് ഉരുൾപൊട്ടൽ; അവശ്യസാധനങ്ങളുടെ ശേഖരണം താത്കാലികമായി നിർത്തിവെച്ചു.ആയതിനാൽ നിലവിൽ സാധനങ്ങൾ അയക്കേണ്ടതില്ലെന്നും സഹായങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് നൽകാനും മുഖ്യമന്ത്രിയുടെ ആഹ്വാനം.
വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് അവശ്യസാധനങ്ങളുടെ ശേഖരണം താത്കാലികമായി നിർത്തിവെച്ചു. വയനാട്ടിലേക്ക് നിലവിൽ സാധനങ്ങൾ അയക്കേണ്ടതില്ലെന്നും സഹായങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് നൽകാനും മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം നല്കി.
Read Moreകോട്ടയത്ത് ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.
കോട്ടയം കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ. സി. ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്.ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ക്രിസ്റ്റൽ കുഴഞ്ഞുവീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
Read Moreകടബാധ്യതയിൽ കർഷകൻ ആത്മഹത്യ ചെയ്യുന്നു. ബാങ്കുകളിലെ വായ്പ തിരിച്ചടവ് പ്രതിസന്ധിയിലാക്കുന്നുവോ..?
നെന്മാറ കൈപ്പഞ്ചേരി ഇടിയംപൊറ്റയിൽ പരേതനായ പഴണിയാണ്ടിയുടെ മകൻ കർഷകനായ സോമൻ (59) ആത്മഹത്യ ചെയ്തു. കൃഷിമാത്രം ആശ്രയിച്ചു വരുന്ന സോമന് സാമ്പത്തിക ബാധ്യതയുള്ളതായി ബന്ധുക്കൾ. പല ബാങ്കിൽ നിന്നായി എടുത്ത വായ്പ കൃഷി നഷ്ടത്തെ തുടർന്ന് തിരിച്ചടവ് സാധ്യമാകാത്തതിനാലാണ് കർഷകനായ സോമൻ ആത്മഹത്യ ചെയ്തതെന്ന് മരണക്കുറിപ്പിൽ എഴുതി വച്ചിരിക്കുന്നു.സോമന്റെ വീടിനു സമീപമായി കൈപ്പഞ്ചേരി പാടശേഖരസമതിയിൽ സ്വന്തമായി ഒരേക്കറോളവും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മൂന്നേക്കർ നെൽ കൃഷിയും കഴിഞ്ഞ ഒന്നാംവിളയും രണ്ടാം വിളയും നാശനഷ്ടം വന്നു പോയതിൽ വായ്പ […]
Read Moreപ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം സന്ദർശിക്കും. സംസ്ഥാനസർക്കാർ പ്രതിനിധികളും ദുരിതബാധിതരും അടക്കമുള്ളവരുമായി സംസാരിച്ചശേഷം പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണു കേരളം. സമാനതകളില്ലാത്ത വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലും മോദി അനുകൂലമായി പ്രതി കരിക്കുമോയെന്നതും ആകാംക്ഷയാണ്. ദുരന്തമുണ്ടായ ഉടൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി ടെലിഫോണിൽ വിളിച്ചു സഹായവാഗ്ദാനം അറിയിക്കുകയും പ്രതിനിധിയായി കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ വയനാട്ടിലേക്ക് അയ യ്ക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ ഡൽഹിയിൽനിന്നു പ്രത്യേക […]
Read More