തമിഴ്നാട് തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികള്‍ വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ ഇന്നലെ രാത്രിയാണ് സംഭവം. നിതീഷ് വര്‍മ (20), ചേതന്‍ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹന്‍ റെഡ്ഡി (20) എന്നിവരാണ് മരിച്ചത്. ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ രാമഞ്ചേരിയിലാണ് അപകടം.
Read MoreAuthor: ജോജി തോമസ്
നിറപുത്തരി പൂജ ഉത്സവം.
നിറപുത്തരി പൂജ ഉത്സവം നെന്മാറ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നടന്ന നിറപുത്തരി പൂജ മഹാലക്ഷ്മി പൂജ.☝️ തിരുവഴിയാട് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിറപുത്തിരി ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൂജ.👇
Read Moreഒറ്റപ്പാലം പാലപ്പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
പാലപ്പുറം മടത്തൊടി വീട്ടിൽ രാമദാസൻ്റെ മൃതദേഹമാണ് കത്തിയ നിലയിൽ കണ്ടത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. രാമദാസൻ്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിൻസീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Read Moreനെല്ലിയാമ്പതിയിൽ മേയാൻവിട്ട പശുവിനെ പുലി ആക്രമിച്ചു.
നെല്ലിയാമ്പതി മട്ടത്തുപാടിയിലാണ് സംഭവം. പാടികളിലെ പശുക്കളെ മേയാൻ വിട്ട മിന്നാം പാറക്കടുത്തുള്ള തേയില തോട്ടത്തിന് അരികിൽ നിന്നാണ് പുലി പശുവിനെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് തേയില ചെടികൾക്ക് സമീപം പതുങ്ങിയിരുന്ന പുലി പശുവിനെ നേരെ ചാടി വീണ ആക്രമിച്ചത്. വിവിധ പാടികളിലെ പശുക്കളെ ഒന്നിച്ചു കൊണ്ടു പോയി മേയ്ക്കുന്ന അയ്യാവ് ആണ് സംഭവം കണ്ടത്. മറ്റു പശുക്കൾ ഓടിനടന്ന് വെപ്രാളത്തിൽ ശബ്ദമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അയ്യാവ് ഒച്ച വച്ച് പുലിയെ ഓടിച്ചു വിട്ടത്. പിൻകാലിലും മുതുകിലും കഴുത്തിലും […]
Read Moreചേർത്തലയിൽ തുമ്പച്ചെടി തോരന്‍ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലായിരുന്ന സ്ത്രി മരിച്ചു.
ചേർത്തല സ്വദേശി ജെ.ഇന്ദു (42) ആണ് മരിച്ചത്. ഭക്ഷ്യവിഷ ബാധയേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. വ്യാഴാഴ്ച രാത്രി തുമ്പച്ചെടി തോരന്‍ കഴിക്കുകയും പുലർച്ചെ ഇവർക്ക് ശാരീരികഅസ്വസ്ഥതകൾ അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്‌ദ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപ്രത്രിയിലും എത്തിച്ചെങ്കിലും ഇന്ന് വൈകീട്ട് മരണപ്പെടുകയായിരുന്നു.
Read Moreമലമ്പുഴ ഡാമില്‍ മീന്‍ പിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളി മരിച്ച നിലയില്‍.
കല്ലേപ്പുള്ളി സ്വദേശി വീരാന്‍കുട്ടി (65) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ ഡാമിൽമീൻ പിടിക്കുന്നതിനായി പോയ വീരാന്‍കുട്ടിയെ പിന്നീട് കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreകടപുഴകിയ മരം നീക്കിയില്ല, അപകട ഭീഷണി ഉയർത്തുന്നു.
മരം കടപുഴകിയതുമൂലമുള്ള ഗർത്തം നികത്തിയില്ല. അപകടഭീഷണിയായി മരത്തിന്റെ വേരുകളും. ടാർ റോഡിനോട് ചേർന്ന് മരത്തിന്റെ വേരുകൾക്കൊപ്പം പോയ മണ്ണ് വാഹനങ്ങൾക്ക് വശം കൊടുക്കാൻ സൗകര്യം ഇല്ലാതായി. പൊതുമരാമത്ത് വകുപ്പ് അധികൃതർ ഗർത്തം രൂപപ്പെട്ട സ്ഥലത്ത് അപകടം മുന്നറിയിപ്പും സ്ഥാപിച്ചില്ല. ഒരു മാസമായിട്ടും മരം മുറിച്ചു മാറ്റാതെ അപകട ഭീഷണിയായി റോഡിൻ്റെ വശത്ത് കിടക്കുന്നു. നെന്മാറ അടിപ്പെരണ്ട റോഡിൽ തിരുവഴിയാടിനു സമീപമായുള്ള വളവിലാണ് അപകടഭീഷണിയായി തീർന്ന മരം കിടക്കുന്നത്. നെൽപ്പാടത്തേക്ക് മറിഞ്ഞതിനാൽ 10 സെന്റ് സ്ഥലത്തെ നെൽകൃഷിയും നശിച്ചു. […]
Read Moreയുവനടിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കൊച്ചി പാലാരിവട്ടം പൊലീസ് ആണ്സൂരജിനെ അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിക്കെതിരെ മോശം ഭാഷയിൽ ഇയാൾ വിഡിയോ ചെയ്തെന്നാണ് പരാതി. കഴിഞ്ഞദിവസം ചെകുത്താൻ എന്ന യൂട്യൂബറിനേയും അറസ്റ്റ് ചെയ്തിരുന്നു. നടൻ മോഹൻലാലിനെ വിമർശിച്ചതിനായിരുന്നു അറസ്റ്റ്.
Read More