അയിലൂർ പഞ്ചായത്തിലെ മലയോര മേഖലയിലെ വന്യമൃഗശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ)യുടെ നേതൃത്വത്തിൽ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിവേദനം നൽകി. തുടർച്ചയായി കാട്ടാന, പുലി, കരടി, മാൻ, കുരങ്ങ്, പന്നി, മയിൽ, മലയണ്ണാൻ തുടങ്ങി വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്നതിനും, വീട്ടുവളപ്പുകളിൽ എത്തി ഭീതി പരത്തുന്നതിലും, മൗലികാവകാശമായ സഞ്ചാരസൗകര്യത്തിന് വന്യമൃഗങ്ങൾ തടസ്സം നിൽകുന്നത് ഒഴിവാക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക, മലയോര മേഖലയിലെ സൗരോർജ്ജ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, വിള നാശത്തിന് […]
Read MoreAuthor: ജോജി തോമസ്
ഓണം വരവായി.. കച്ചവട സ്ഥാപനങ്ങള്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കണം; ശക്തമായ നടപടിക്കൊരുങ്ങി സർക്കാർ.
വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിര്‍ദ്ദേശിച്ചു. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, എഡിഎം, ആര്‍ഡിഒ, അസിസ്റ്റൻഡ് കളക്ടർമാർ എന്നിവര്‍ ജില്ലകളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ഓണത്തിന് ജില്ലകളില്‍ ഭക്ഷ്യവകുപ്പ്, റവന്യു, പോലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത സ്ക്വാഡുകള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Read Moreഷിരൂരിൽ നടത്തിയ തിരച്ചിൽ കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അർജുൻ സഞ്ചരിച്ച ലോറിയുടേതല്ല എന്ന് ലോറി ഉടമ മനാഫ് വെളിപ്പെടുത്തി.
ഷിരൂരിൽ നടത്തിയ തിരച്ചിൽ കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അർജുൻ സഞ്ചരിച്ച ലോറിയുടേതല്ല എന്ന് ലോറി ഉടമ മനാഫ് വെളിപ്പെടുത്തി. ഇന്ന് വീണ്ടും തുടങ്ങിയ തിരച്ചിലിലാണ് ലോറിയുടെതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങൾ കണ്ടെത്തിയത്.
Read Moreകരുതൽ വേണം അംബാനെ.. സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല!
നാളെ സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയാണ്.
Read Moreനെല്ലിയാമ്പതിയിലെ വെള്ളം കയറി നശിച്ച മരുന്നുകൾ ഒഴിവാക്കണം; നാഷണൽ ജനതാദൾ
നെല്ലിയാമ്പതി നൂറടിയിലെ ആയുർവേദ ആശുപത്രിയിൽ വെള്ളം കയറി നശിച്ച മരുന്നുകൾ ഒഴിവാക്കണം. രണ്ടാഴ്ച മുമ്പ് ഉണ്ടായ വെള്ള പൊക്കത്തിൽ നൂറടി പുഴയോരത്ത് പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രിക്കകത്ത് വെള്ളം കയറി മൂന്ന് ഷെൽഫിലെ മരുന്നുകൾ വെള്ളം മുങ്ങിയിരുന്നു. വെള്ളം കയറി മുങ്ങിയ ഷെൽഫുകളിലെ മരുന്നുകൾ മാറ്റി പുതിയ മരുന്ന് സ്റ്റോക്ക് എത്തിച്ച് വിതരണം ചെയ്യണമെന്നും, ഗവ. ആയുർവേദ ആശുപത്രിയിൽ സ്ഥിരമായി ആയുർവേദ ഡോക്ടറെ നിർമ്മിക്കണമെന്നും നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എം. സലിം അധ്യക്ഷനായി.കെ.ജെ. […]
Read Moreവയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതൽ ഇന്ന് വൈകീട്ട് ആറ് വരെ ലഭിച്ചത് 140,90,40,323 രൂപ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ മാസം ജൂലൈ 30 മുതൽ ഓഗസ്റ്റ് 13 വൈകീട്ട് ആറ് മണി വരെ ലഭിച്ചത് 140,90,40,323 രൂപ. (നൂറ്റിനാപ്പതു കോടി തൊണ്ണൂറു ലക്ഷത്തി നാൽപ്പതിനായിരത്തി മുന്നൂറ്റിഇരുപത്തിമൂന്നു രൂപ.)
Read Moreഅയിലൂർ കരിമ്പാറ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന കൃഷിനാശം വരുത്തി
അയിലൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാന നാശം വരുത്തുന്നത് വ്യാപകമായി. മരുതഞ്ചേരി, കോപ്പം കുളമ്പ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീട്ടുവളപ്പുകളിലാണ് കഴിഞ്ഞ രാത്രിയിൽ മോഴയാന പ്രദേശവാസികളെ ഭീതിയിലാക്കിയത്. എം. മോഹൻദാസ്, കെ. വത്സലൻ, കെ. മോഹനൻ, കൃഷ്ണൻ കോഴിക്കാട്, എൽദോസ് മടത്തുംപാറ, സുമതി കൃഷ്ണൻകുട്ടി, കെ. ചെന്താമരാക്ഷൻ, ജോർജ് വീപ്പനാടൻ, ജോയി ഓണായിക്കര എന്നിവരുടെ വീട്ടുവളപ്പുകളിലെ വാഴ, തെങ്ങ്, ഫലവൃക്ഷങ്ങൾ, വേലികൾ തുടങ്ങി വ്യാപകമായ നാശം വരുത്തി. രാത്രിയോടെ മോഹനന്റെ പട്ടിക്കൂട് ആന തകർത്തത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. […]
Read Moreകോട്ടയം നഗരസഭയിൽ 3 കോടിയുടെ പെൻഷൻ തട്ടിപ്പ്. പെൻഷൻ വിഭാഗം സൂപ്രണ്ട് ഉൾപ്പെടെ 3 പേർക്ക് സസ്‌പെൻഷൻ.
പെൻഷൻ വിഭാഗം സൂപ്രണ്ട് ഉൾപ്പെടെ 3 പേർക്ക് സസ്‌പെൻഷൻ. കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘം.
Read Moreമുല്ലപ്പെരിയാർ ജനങ്ങൾക്ക് ആശങ്ക വേണ്ട!! അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണം! പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാട്; മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാറിൽ നിലവിൽ ആശങ്കയില്ല. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണം. പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാട് മന്ത്രി റോഷി അഗസ്റ്റിൻ.
Read Moreബസ് കാത്തുനിൽക്കുന്നതിനിടെ തളർന്നു വീണ വിദ്യാർത്ഥി മരിച്ചു. പാലക്കാട് കൂറ്റനാടാണ് സംഭവം.
കൂറ്റനാട് അൽ അമീൻ ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിയാൻ (15) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സിയാൻ ബസ് കാത്തു നിന്നിരുന്ന സ്റ്റോപ്പിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നു.
Read More