നെന്മാറ കരിമ്പാറയിൽ കാട്ടാന ഇറങ്ങി വീട്ടുവളപ്പുകളിലെ കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പുഞ്ചേരി, ചള്ള, ഓവു പാറ , കൽച്ചാടി മേഖലകളിൽ കാട്ടാനയിറങ്ങി കൃഷിനാശം വരുത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഇരുട്ടുന്നതിന് മുമ്പ് തന്നെ പൂഞ്ചേരിയിലെ കോളനിയിൽ കാട്ടാനയെത്തി. ഇതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനം വാച്ചർമാരും ചേർന്ന് രാത്രി പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ കാട്ടിലേക്ക് തുരുത്തിയിരുന്നു. മോഴയാന തൊട്ടടുത്ത പ്രദേശമായ ചള്ള ഭാഗത്ത് കൂടി കൽച്ചാടി പുഴ കടന്നാണ് ജനവാസ മേഖലയായ കോപ്പൻ കുളമ്പിൽ എത്തിയത്. […]
Read MoreAuthor: ജോജി തോമസ്
തൃശ്ശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായിബന്ധപ്പെട്ട് സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി.
തൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായിബന്ധപ്പെട്ടാണ് നടപടി. ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയെ ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി പോളിനെ ഒരു വർഷത്തേ്ക്ക്സസ്‌പെൻഡ് ചെയ്തു.ബാങ്ക് മുൻ പ്രസിഡന്റും ഒല്ലൂർ ഏരിയാ കമ്മിറ്റി അംഗവുമായ റിക്‌സൺ പ്രിൻസനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റി യോഗം അച്ചടക്ക നടപടി അംഗീകരിച്ചു. കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Read Moreകേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ നറുക്കെടുത്തു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. വയനാട് വിറ്റ ടിക്കറ്റാണിത്.
വയനാട് പനമരം എസ്ജെ ലക്കി സെന്ററിൽ വിറ്റ ടിക്കറ്റാണിത്. ബത്തേരിയിലെ എൻജിആർ ലോട്ടറീസിനാണ് ടിക്കറ്റ് വിറ്റത്.
Read Moreതിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പിന് മിനിറ്റുകൾ മാത്രം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും.
തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്നു നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും.
Read Moreനെല്ലിയാമ്പതിയിൽ പുലി പശുക്കുട്ടിയെ ആക്രമിച്ചു. ചന്ദ്രാമല എസ്റ്റേറ്റ് മട്ടത്ത്പ്പാടിയിൽ ഇന്നലെ രാത്രി 11 ന് പുഷ്പാകരന്റെ തൊഴുത്തിൻ്റെ വാതിൽ പൊളിച്ച് പുലി ഒരു മാസം പ്രായമുള്ള പശു കുട്ടിയെ ആക്രമിച്ചു.
അമ്മ പശുവും മറ്റ് പശുക്കളും ബഹളംവെച്ചതോടെ. പുഷ്കരനും അയൽവാസികളും പുറത്തെ ലൈറ്റിട്ടതോടെ പുലി ഓടിപ്പോയി. പുലി പശുകുട്ടിയെ ആക്രമിക്കുന്നതിൽ നിന്നും രക്ഷപ്പെട്ട് ഓടിപ്പോവുകയായിരുന്നു. വന്യമൃഗ ശല്യം കൂടിയതോടെ വനമേഖലയിൽ പകലുപോലും നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. വിദ്യാർത്ഥികൾക്കും തോട്ടം തൊഴിലാളികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. പലതവണയായി അധികാരികളെ അറിയിച്ചിട്ടും വേണ്ടുന്ന നടപടികൾ സ്വീകരിക്കുന്നില്ല എന്നുള്ള പരാതിയും ജനങ്ങൾക്കിടയിൽ ഉയരുന്നു. ഇന്ന് രാവിലെ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. ജനവാസമേഖലയിൽ തുടർച്ചയായി വരുന്ന പുലിയെ കൂടുവെച്ച് പിടിച്ച് […]
Read Moreചലച്ചിത്ര നടന്‍ ടി.പി.മാധവന്‍ (88) അന്തരിച്ചു.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടി.പി. മാധവൻ ചികിത്സയിലായിരുന്നു.
Read Moreഭാഗ്യശാലി ആരെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ.
ഇത്തവണ 25 കോടി രൂപയാണ് ഒന്നാം സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെ ഇന്ന് വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 71,35,938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. അതിവേഗം വിറ്റു പോകുന്ന ടിക്കറ്റുകളിൽ ഡിമാൻ്റ് കൂടതൽ പാലക്കാടൻ ടിക്കറ്റിനാണ്. വിൽപ്പനക്കാരിൽ നിന്നും അത് ചോദിച്ചു വാങ്ങുന്നവരാണ് അധികവും. മുൻ വർഷങ്ങളിലെ വിജയികളുടെ ചരിത്രമാണ് പാലക്കാടൻ ടിക്കൻ്റിന് ആവശ്യക്കാരേറുന്നതിന് കാരണം.
Read Moreനിയമസഭ തിരഞ്ഞെടുപ്പ് ഫലം.
*നിയമസഭ തിരഞ്ഞെടുപ്പ് ഫലം* *ഹരിയാന* മൊത്തം സീറ്റ് : 90 ബി ജെ പി : 48 കോണ്ഗ്രസ് : 37 ഐ എൻ ഡി : 3 ഐ എൻ എൽ ഡി : 2 *ജമ്മു കാശ്മിർ* നാഷണൽ കോൺഫറൻസ് : 42 ബി ജെ പി : 29 കോൺഗ്രസ് : 6 പി ഡി പി : 3 ജെ പി സി : 1 സി പി എം : […]
Read Moreസംസ്ഥാനത്ത് കുട്ടികളുടെ കാർ യാത്രയിൽ നിയമങ്ങൾ കർശനമാക്കുന്നു. 1 മുതൽ 4 വയസ് വരെ പിൻസീറ്റിൽ പ്രത്യേക സീറ്റ്, 4 മുതൽ 14 വരെ ഉയരത്തിന് അനുസരിച്ച് പ്രത്യേക സീറ്റ്. ഡിസംബർ മുതൽ പിഴ ഈടാക്കി തുടങ്ങും.
ഒന്ന് മുതൽ നാല് വയസ് വരെ പിൻസീറ്റിൽ പ്രത്യേക സീറ്റ്, നാല് മുതൽ 14 വരെ ഉയരത്തിന് അനുസരിച്ച് പ്രത്യേക സീറ്റ്; സംസ്ഥാനത്ത് കുട്ടികളുടെ കാർ യാത്രയിൽ നിയമങ്ങൾ കർശനമാക്കുന്നു. നാല് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനാൽ ഹെൽമറ്റ് നിർബന്ധമാക്കി. ഡിസംബർ മുതൽ പിഴ ഈടാക്കി തുടങ്ങും.
Read Moreകണ്ണൂർ മട്ടന്നൂരിൽ പത്രലേഖകനെ മർദിച്ചെന്ന പരാതിയിൽ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം. ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറെയും നാല് സിവിൽ പൊലീസ് ഓഫീസർമാരെയുമാണ് സ്ഥലം മാറ്റിയത്.
മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മർദ്ദനമേറ്റതെന്നാണ് പത്ര ലേഖകൻ ശരത് ആരോപിച്ചത്.
Read More