Author: ജോജി തോമസ്

മഴയിൽ നനഞ്ഞ് നെല്ല്; ഉണക്കിയെടുക്കാൻ വലഞ്ഞ് കർഷകർ.

കൊയ്ത്ത് നടന്നു കൊണ്ടിരിക്കുന്ന നെൽപ്പാടങ്ങളിലെ നെല്ല് മഴയിൽ നനഞ്ഞതുമൂലം ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടി കർഷകർ. ഇന്നലെ രാത്രിയിൽ പെയ്ത കനത്തമഴ കർഷകരെ ഏറെ വലച്ചു. നെല്ല് സംഭരണം വൈകിയതിനാൽ നെല്ല് കൂടുതൽ ദിവസം സൂക്ഷിക്കേണ്ട സ്ഥിതിയാണുള്ളത്. കൊയ്ത നെല്ലിൽ മഴമൂലമുള്ള ഈർപ്പമുള്ളതിനാൽ നെല്ല് സംഭരണ മാനദണ്ഡ പ്രകാരം നിശ്ചിത അളവിൽ കുറവ് ഈർപ്പമുള്ള നെല്ലിന് മാത്രമേ സംഭരണത്തിന് സപ്ലൈകോ അനുമതി നൽകുകയുള്ളൂ. ഈർപ്പം ഉള്ള നെല്ല് കൂട്ടിയിട്ടാൽ മുളക്കാനുള്ള സാധ്യതയുമുണ്ട്. മിക്ക കർഷകർക്കും നെല്ല് ഉണക്കാൻ ആവശ്യമായ മുറ്റം […]

Read More

മട്ടാഞ്ചേരി പ്ലേ സ്‌കൂളില്‍ മൂന്നര വയസ്സുകാരന് മർദ്ദനമേറ്റ സംഭവത്തില്‍ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകള്‍ പാലിക്കാതെ ചില വിദ്യാലയങ്ങള്‍ പ്രവർത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്‌കൂളാണ് മട്ടാഞ്ചേരിയിലെ ട്രസ്റ്റ് വക നടത്തുന്ന പ്ലേ സ്‌കൂളെന്ന് മന്ത്രി പറഞ്ഞു. ഈ സ്‌കൂളില്‍ സീതലക്ഷ്മി എന്ന അധ്യാപിക പ്രീ-കെജി യില്‍ പഠിക്കുന്ന വിദ്യാർത്ഥിയെ ചൂരല്‍ വടി കൊണ്ട് മർദ്ദിച്ചു എന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടു. ഈ സംഭവം കേരളീയ സംസ്‌കാരത്തിനും മനസ്സാക്ഷിയ്ക്കും നിരക്കാത്തതും അധ്യാപക വൃത്തിക്ക് അപമാനകരവുമാണ്. […]

Read More

ട്രിച്ചി വിമാനത്താവളത്തിൽ മണിക്കൂറുകളോളം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് സുരക്ഷിതമായി തിരിച്ചിറക്കി.

ഷാർജ ലക്ഷ്യമാക്കി പറന്ന വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് അടിയന്തര സഹായം തേടുകയായിരുന്നു. തുടർന്ന് ട്രിച്ചിയുടെ ആകാശത്ത് രണ്ടര മണിക്കൂറോളം വട്ടിമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് ലാൻഡിങ് നടത്തിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെ തുടർന്നാണിത്. 141 യ യാത്രക്കാരിൽ അധികവും തമിഴ്‌നാട് സ്വദേശികളായിരുന്നു.

Read More

പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി.

പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാൻമുഖ്യമന്ത്രിനിര്‍ദേശിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്നേരത്തെഅവധിപ്രഖ്യാപിച്ചിരുന്നു. പൂജവയ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകുന്നേരമായതിനാല്‍ ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കണമെന്ന വശ്യം ഉയര്‍ന്നതിന്പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

Read More

രക്ഷാപ്രവർത്തനപരാമർശം; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി.

‘രക്ഷാപ്രവർത്തന’ പരാമർശം; മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനത്തിനുള്ള പ്രേരണ – വി. ഡി. സതീശൻ മുഖ്യമന്ത്രിയുടെ വീഴ്ച രാഷ്ട്രപതിയെ അറിയിക്കേണ്ടതാണ്. ദേശദ്രോഹ കുറ്റം നടന്നെങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ലയെന്നും ഗവർണർ.

Read More

തിരുവോണം ബംപർ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി; കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫാണ് ഭാഗ്യവാൻ.

തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെകണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ്ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്റെആദ്യപ്രതികരണം.സ്വന്തമായി ഒരു വീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം.അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ്പറഞ്ഞു. കര്‍ണാടകയില്‍ മെക്കാനിക്കായി അ ജോലിചെയ്യുകയാണ് അല്‍ത്താഫ്.

Read More

പന്നിയങ്കര ടോൾ പ്ലാസ്സയിൽ ടോറസ് ലോറിയും ബൈക്കും ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രകാരൻ മരിച്ചു.

സ്കൂട്ടർ യാത്രക്കാരൻ്റെ തലയിലൂടെ വാഹനം കയറിയതായി കണ്ട് നിന്നവർ പറഞ്ഞു. തേൻകുറിശ്ശി സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത് തൃശൂർ ഭാഗത്തേക്ക്‌ പോകുന്ന ദിശയിലാണ് അപകടം നടന്നത് ടോറസ് ലോറി നിർത്താതെ പോയി. തുടർന്ന് നിർത്താതെ പോയ വാഹനത്തെ വാണിയമ്പാറ നീലിപാറയിൽ വെച്ച് നാട്ടുകാർ തടഞ്ഞു.

Read More