Author: ജോജി തോമസ്

ഡ്രൈവിംഗ് ലൈസൻസ് സ ഫോണിൽ മതിയെന്ന് മോട്ടോർ വാഹന വകുപ്പ്. പുതിയ അപേക്ഷകർക്ക് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ്.

ലൈസൻസ് ഫോണിൽ മതിയെന്ന് MVD. സംസ്ഥാനത്ത് പുതിയ അപേക്ഷകർക്ക് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Read More

റബ്ബർ മേഖല പ്രതിസന്ധിയിൽ; ഉണരൂ കർഷകരെ.. 7 ന് നിലമ്പൂർ കർഷകസംഗമം..അണിചേരൂ.. വിജയിപ്പിക്കൂ..

റബ്ബർ മേഖലയിൽ പ്രതിസന്ധി തുടരുകയാണ്. റബ്ബർ വാങ്ങാൻ ആളില്ല ! വ്യവസായികൾ മാർക്കറ്റിൽ നിന്നും വിട്ടു നിൽക്കുന്നു! കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നു! റബ്ബർ ബോർഡ് കർഷകരെ കൈവിട്ട മട്ടാണ്! ഈ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്കൊപ്പം നിൽക്കാൻ NCRPS പ്രതിജ്ഞാബന്ധമാണ്. അതിൻ്റെ ഭാഗമായി ഈ മാസം 7 ന് രാവിലെ 10 ന് നിലമ്പൂര് കോടതിപ്പടിയിൽ ഒരു വമ്പിച്ച കർഷകസംഗമം എംപി ആൻ്റോ ആൻറണി ഉദ്ഘാടനം ചെയ്യും. NCRPS പ്രസിഡൻറ് വി.വി. ആൻറണി അധ്യക്ഷനായ ചടങ്ങിൽ […]

Read More

ഷൊ‍ർണൂരിൽ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായശുചീകരണ തൊഴിലാളികളാണ് മരിച്ചത്.

മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഒരാളുടെ മൃതദേഹം താഴ്ചയിലേക്ക് വീണതിനാൽ തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു കേരളഎക്സ്പ്രസ് തട്ടിയായിരുന്നു അപകടം. റെയിൽവേ ട്രാക്കിലെ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇവർ. ട്രെയിൻ എത്തിയത്അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം.

Read More

തൃ​ശൂ​ർ ആ​മ്പ​ല്ലൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ വൈ​ദ്യു​തി​ത്തൂ​ണി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.

വ​ര​ന്ത​ര​പ്പി​ള്ളി ന​ന്തി​പു​ലം മാ​ഞ്ഞൂ​ർ കു​റു​വ​ത്ത് വീ​ട്ടി​ൽ സാ​ജ​ന്‍റെ മ​ക​ൾ ഇ​ന്ദു​പ്രി​യ(20) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന് നി​സാ​ര പ​രി​ക്കേ​റ്റു. ഇന്നലെ വൈ​കീ​ട്ട് ആ​റോ​ടെ ചി​മ്മി​നി ഡാം ​ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ പാ​ല​പ്പി​ള്ളി വ​ലി​യ​കു​ള​ത്താ​ണ് അ​പ​ക​ടം. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​ന്ദു​പ്രി​യ​യെ നാ​ട്ടു​കാ​ർ വേ​ലൂ​പ്പാ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

കഴിഞ്ഞദിവസം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍.

ഭാഷാദിനവും കേരളപ്പിറവി ദിനവുമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലുകൾക്ക് ആണ് ആഭ്യന്തര വകുപ്പിന് നാണക്കേട് സംഭവിച്ചത്. മെഡൽ ലഭിച്ച പോലീസുകാർ പിന്നീട് നോക്കിയപ്പോഴാണ് അക്ഷരത്തെറ്റ് പറ്റിയത് പ്രതിയിൽപ്പെടുന്നത്. വിതരണം ചെയ്ത മെഡലുകൾ എല്ലാം തന്നെ തിരിച്ചേൽപ്പിക്കാനും തിരുത്തലിനു ശേഷം നൽകുമെന്നുമാണ് അറിവ്.

Read More

സിന്തറ്റിക് ലഹരി പിടിമുറക്കി; കേരളത്തിൽ 10 വർഷത്തിനുള്ളിൽ പിടിച്ചത് 544 കോടിയുടെ മയക്കുമരുന്ന്. അറസ്റ്റിലായവരിൽ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും.

സംസ്ഥാനത്ത് ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധനവ്. പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് പിടിച്ചെടുത്തത് 544 കോടിയുടെ മയക്കുമരുന്നെന്ന് റിപ്പോര്‍ട്ട്. കഞ്ചാവിന്റെയും സിന്തറ്റിക് മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം മദ്യത്തിന്റെ ഉപയോഗത്തില്‍ നേരിയ കുറവുണ്ട്. 2014 മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് അന്താരാഷ്ട്രവിപണിയില്‍ 544 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടയില്‍ 53,789 മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 52,897 പേര്‍ അറസ്റ്റിലായി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട 154 […]

Read More

എഡിഎം നവീൻ ബാബു നിരപരാധി; കൈക്കൂലി വാങ്ങിയില്ലെന്ന അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

എഡിഎം നവീൻ ബാബു നിരപരാധി; കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

Read More

ഉപതിരഞ്ഞെടുപ്പ്: പോളിങ് സ്റ്റേഷനുകള്‍ക്കും വിക്ടോറിയ കോളേജിനും നവംബര്‍ 12 ന് അവധി; 13ന് പൊതുഅവധി

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് സമാഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. വിക്ടോറിയ കോളേജിനും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 ന് അവധി പ്രഖ്യാപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നിയോജക മണ്ഡല പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വിദ്യാഭ്യാസ,സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ 13 ന് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Read More

എസ്.എസ്.എൽ.സി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.

മാർച്ച് 3 മുതൽ 26 വരെ പരീക്ഷ നടക്കും. രാവിലെ 9.30 ന് ആരംഭിക്കും. മാർച്ച് 6 മുതൽ 29 വരെ ഉണ്ടാകും. ഹയർസെക്കൻ്ററി പരീക്ഷ ഉച്ചയ്ക്ക്. ഏപ്രിൽ 8 ന് മൂല്യനിർണ്ണയ ക്യാമ്പ്. മെയ് മൂന്നാം ആഴ്ച്ചയ്ക്ക് മുൻപ് ഫലപ്രഖ്യാപനവും ഉണ്ടാവും.

Read More

കൊടകര കുഴൽപ്പണക്കേസ്; ധർമരാജൻ വരുമ്പോൾ സുരേന്ദ്രൻ ഓഫീസിലുണ്ടായിരുന്നു-കൂടൂതൽ വെളിപ്പെടുത്തലുമായി തിരൂർ സതീഷ്.

കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലുകൾ. കൊണ്ടുവന്നത് ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട്. ആറു ചാക്കുകളിലായാണ് കുഴൽ പണം നിറച്ചിരുന്നത്. ചാക്കിൽ മെറ്റീരിയൽസ് എന്നാണ് ആദ്യം പറഞ്ഞത് ചാക്കുകൾ കയറ്റാനും മറ്റും താനാണ് സഹായിച്ചത് പിന്നീടാണ് പണമാണ് എന്നറിഞ്ഞതെന്ന് തിരൂർ സതീഷ് വ്യക്തമാക്കി.

Read More