Author: ജോജി തോമസ്

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അയിലൂർ എസ് എം ഹൈസ്കൂളിലെ പിടിഎ യുടെ വക ഇൻഷുറൻസ് പരിരക്ഷ.

അയിലൂർ എസ് എം ഹൈസ്കൂളിലെ പിടിഎ യുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്നു. പിടിഎ പൂർവ്വ പ്രധാനാദ്ധ്യാപക / പ്രധാനാദ്ധ്യാപികമാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും മാനേജ്‌മെന്റിന്റേയും സഹകരണത്തോടെ സൗജന്യമായാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെയും രക്ഷിതാക്കൾക്ക് രണ്ട് ലക്ഷം രൂപയുടെയും അപകട ഇൻഷുറൻസ് പരിരക്ഷയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. നവംബർ ഒന്നിന് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഇൻഷുറൻസ് പരിരക്ഷയുടെ ഔപചാരിക ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥികളായ എ. കെ. ശ്രീജിത്ത്, […]

Read More

പിന്നെയെന്തുകൊണ്ട് കേസെടുക്കുന്നില്ല!!? ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞയാളുടെ മൊഴി പോലീസ് എടുത്തതാണല്ലൊ..

തൃശ്ശൂർ പൂരം കലക്കൽ; ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞയാളുടെ മൊഴി പോലീസ് എടുത്തിട്ടുണ്ടല്ലോ.. പിന്നെയെന്തുകൊണ്ട് കേസെടുക്കുന്നില്ല!!? കേന്ദ്രമന്ത്രി സുരേഷ് ഗോപി.

Read More

മോഴയാനയെ മലയോരമേഖലയിൽ നിന്ന് നീക്കാൻ നടപടി വേണം; കിഫ

അയിലൂർ വണ്ടാഴി പഞ്ചായത്ത് മലയോര മേഖലയിലെ മോഴയാന ശല്യത്തിൽ മുക്തി വേണമെന്ന് കിഫ ആവശ്യപ്പെട്ടു. കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി മാസങ്ങളായി മലയോര നിവാസികൾ ഭീതിയോടെ കഴിയുകയാണ്. വണ്ടാഴി പഞ്ചായത്തിലെ കടപ്പാറ മുതൽ അയലൂർ പഞ്ചായത്തിലെ കരിമ്പാറ വരെയുള്ള പ്രദേശങ്ങളിൽ കൃഷിയിടങ്ങൾ നശിപ്പിക്കുകയും ജനവാസ മേഖലയിലെ വീടുകൾക്കിടയിലൂടെ നടക്കുകയും മുൻപിൽ കാണുന്നവരെയൊക്കെ ഓടിക്കുകയും ചെയ്തു കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് മോഴയാന. പൊതുവഴികളിൽ കൂടി പകൽസമയം പോലും ആനയുടെ സഞ്ചാരം തുടരുകയാണ്. അടിപ്പെരണ്ട വ്യാപാരി ഭവൻ ഹാളിൽ വെച്ച് വണ്ടാഴി, […]

Read More

നെന്മാറയിൽ ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടും.

മേലാർകോട് പഞ്ചായത്തിലെ കടമ്പിടി ടാങ്കിലേക്ക് പോത്തുണ്ടി ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിങ് ലൈനിൽ അളുവശ്ശേരി-ചേരുംകാട് ഭാഗത്ത് ഇറിഗേഷൻ പ്രവർത്തിയുടെ ഭാഗമായി പൈപ്പ് പൊട്ടിയതിനാൽ ഇന്നും നാളെയും മേലർകോട് പഞ്ചായത്തിൽ പൂർണ്ണമായും, നെന്മാറ പഞ്ചായത്തിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Read More

കല്‍പ്പാത്തി രഥോത്സവം: നവംബര്‍ 15ന് പ്രാദേശിക അവധി.

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

Read More

പി.പി.ദിവ്യയെ അറസ്റ്റ്ചെയ്യാന്‍    പൊലീസ് നടപടി സ്വീകരിക്കണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും സംശയത്തിന്റെ നിഴലിലാണെന്നും അവർ കൂട്ടിച്ചേർത്തു.

ദിവ്യയെ അറസ്റ്റ്ചെയ്യാന്‍    പൊലീസ്നടപടി സ്വീകരിക്കണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. ദിവ്യയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണം.ദിവ്യയെ അറസ്റ്റ്ചെയ്യാന്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ ആളുകള്‍ ചെല്ലുന്നതിനു മുമ്പേ തന്നെ നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തി. അതില്‍ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്നും മഞ്ജുഷ പറഞ്ഞു. പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനുശേഷം മാധ്യമങ്ങളോട് സാരിക്കുകയായിരുന്നു മഞ്ജുഷ.

Read More

പി. പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതികരിച്ച് എഡിഎമ്മിന്റെ കുടുംബം.

പി. പി. ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണം, ഇതുവരെ സംരക്ഷിച്ചത് സിപിഎം മെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. പി. പി. ദിവ്യയെ പാർട്ടി സംരക്ഷിക്കില്ലയെന്നും നിയമത്തിനു മുന്നിൽ കീഴ്പ്പെടണമെന്നും സിപിഎം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

Read More